-->

വിശ്വാസികളുടെ പിതാവായ അബ്രഹാം 1

   


                   യെഹൂദന്മാരും ക്രിസ്ത്യാനികളും മുഹമ്മദിയരും

ഒരുപോലെബഹുമാനിച്ചാദരിക്കുന്ന വ്യക്തിയാണ് അബ്രഹാം. എബ്രായ ജാതിയുടെ ആദി പിതാവ് മാത്രമല്ല സെമിറ്റിക് വംശജരെല്ലാം തന്നെ അബ്രഹാമിനെ കുലപതിയായി കാണുകയും ചെയ്യുന്നു. സർവ്വശക്തനായ യഹോവയെ മാത്രം ഏകദൈവമായി വിശ്വസിച്ച് ആരാധിച്ച പുണ്യപുരുഷൻ ആയിരുന്നു അദ്ദേഹം. മോശ മുഖാന്തിരം ലഭിച്ച എല്ലാ ചട്ടങ്ങൾക്കും മുമ്പേ തന്നെ അബ്രഹാം അത് ആചരിച്ചിരുന്നതായ് കാണുന്നു. യാഗാർപ്പണം, പരിഛേദന, ദശാംശം എന്നിങ്ങനെ പിൽക്കാലത്തു യെഹുദർ അംഗീകരിച്ച ആചാരാനുഷ്ടാനങ്ങൾ അബ്രഹാം അനുവർത്തിച്ചിരുന്നു.

        ഇന്ന് ലോകത്തിലെ ഒരു ഉൽകൃഷ്ടാ സമുദായവും രാഷ്ട്രവും അയി നിലകൊള്ളാൻ യിസ്രായേൽ ജാതിക്ക് സാധിച്ചത് അബ്രഹാം മുറുകെ പിടിച്ച ഏക ദൈവവിശ്വാസവും അബ്രഹാമിന് ദൈവം നൽകിയ വാഗ്ദത്തങ്ങളും മൂലമാണ്.ഉന്നതശീർഷരായ ശലോമോൻ, യേശുക്രിസ്തു, കാറൽമാർക്സ്. ഐൻസ്റ്റീൻ തുടങ്ങിയ വ്യക്തികളെ ലോകത്തിന് സംഭാവന ചെയ്ത ഒരു ജനസമൂഹത്തിന്റെ നാന്ദി കുറിച്ചത് അബ്രഹാമിൽ നിന്ന് ആയിരുന്നു. മനുഷവർഗ്ഗത്തിന്റെ ഉദ്ധാരണത്തിനുള്ള ദൈവിക പദ്ധതി എബ്രഹാം എന്ന ഒരു പ്രത്യേക വ്യക്തിയെ കേന്ദ്രമാക്കി

ആണ് മുന്നോട്ടു നീങ്ങിയത് എന്ന് തുടർന്നുള്ള വേദപുസ്തക ചരിത്രം വ്യക്തമാക്കുന്നു. ഉല്പത്തി 11മുതൽ 25 വരെയുള്ള അദ്ധ്യായങ്ങളിലാണ്

അബ്രഹാമിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.


1. ആരായിരുന്നു അബ്രഹാം.


         ജലപ്രളയത്തിനു ശേഷമുള്ള മനുഷ്യരെല്ലാം നോഹയുടെ പുത്രന്മാരായ ശേo, ഹാം, യാഫെത്ത് എന്നീ മൂവരിൽ നിന്നും ഉത്ഭവിച്ചവരാണ്. ഹാമിന്റെ വംശജനായ നിമ്രോദ് ലോകത്തിലെ ഒന്നാമത്തെ ഏകാധിപാതിയായിരുന്നു. അവൻ ബാബേൽ, അശുർ എന്നീ രാഷ്ട്രങ്ങൾ സ്ഥാപിച്ചു. കൂശ്യർ എന്നറിയപ്പെടുന്ന മിസ്രയീമ്യരും ഹാമിന്റെ സന്താന പരമ്പരകളാണ്

ശേo വംശക്കാർ ദൈവിക വെളിപ്പാടിന് അർഹരായി. ശേമിന്റെ വംശത്തിലാണ് അബ്രഹാമിന്റെ അപ്പന്റെ അപ്പനായ നാഹോർ ജനിച്ചത്. നാഹോരിന്റെ മകനായ തേരഹിന് അബ്രഹാം, നാഹോർ, ഹാരാൻ എന്നീ 3 പുത്രൻമാരാണ് ഉണ്ടായിരുന്നത്. അവർ താൻ

താമസിച്ചിരുന്നത് കൽദയരുടെ പട്ടണമായ ഊരിൽ ആയിരുന്നു.

            'ഊർ'പട്ടണത്തിൽ ചന്ദ്ര ദേവനായ നാന്നാറിന്റെയും ചന്ദ്ര ദേവിയായ നിംഗളിന്റെയും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നതായി ചരിത്ര രേഖകളിൽ കാണുന്നു. അ ബ്രഹാമിന്റെ പിതാവായ തേരഹും വിഗ്രഹാരാധിയായിരുന്നു.

അദ്ദേഹം ചന്ദ്രദേവനെയും ചന്ദ്ര

ദേവിയെയും ആരാധിക്കുകയും അവരുടെ വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുകയും ചെയ്തിരുന്നു എന്നാണ് പാരമ്പര്യം. തേരഹ് തന്റെ

പുത്രനായ അബ്രഹാമിനെയും പൗത്രനായ ലോത്തിനെയും അ ബ്രഹാമിന്റെ ഭാര്യയായ സാറായേയും കൂട്ടികൊണ്ട് കൽദയരുടെ പട്ടണമായ ഊർ വിട്ട് കനാൻ ദേശത്തേക്ക് പോകുവാൻ പുറപ്പെട്ടു. തേരഹിന് പ്രത്യേക ദൈവവിളി ഉണ്ടായതായി രേഖയില്ല കനാൻ ദേശത്തേക്ക് തിരിച്ച തേരഹ ഹാരാൻ എന്ന സ്ഥലം വരെ എത്തി. അവിടെ പാർത്തു. അവിടെ വെച്ച് തെരഹ് മരിച്ചു. തെരഹിന്റെ ആയുഷ്ക്കാലം 205 സംവത്സരം ആയിരുന്നു.

           ഊരിൽ നിന്നും ഏകദേശം 600 മൈൽ വടക്കുപടിഞ്ഞാറും കനാനിൽ നിന്നും ഏകദേശം 400 മൈൽ വടക്ക് കിഴക്കുമായിരുന്നു

'ഹാരാൻ' എന്ന സ്ഥലം. ഒട്ടക കൂട്ടങ്ങളും പട്ടാളക്കാരും സാധാരണയായി ഇതുവഴി കടന്നു പോയിരുന്നു. വിഗ്രഹാരാധന

ഇവിടെയും പ്രാബല്യത്തിൽ ആയിരുന്നു. എന്നാൽ അബ്രഹാം വിഗ്രഹാരാധനയെ മനസ്സുകൊണ്ട് വെറുത്തിരുന്നു. അതിനാൽ ആ ജനതയുടെ മദ്ധ്യത്തിൽ നിന്ന് മറ്റൊരു സ്ഥലത്ത് പോയ്‌ താമസിക്കണമെന്ന് ആഗ്രഹിച്ചു. അപ്പോഴാണ് അബ്രഹാമിന് ദൈവ വിളി ഉണ്ടായത്.


2. അബ്രഹാമിന്റെ വിവിധ പേരുകൾ.


          അബ്രഹാമിന് പിതൃ പാരമ്പര്യ പ്രകാരം ലഭിച്ച പേര് 'അബ്രാം' എന്നായിരുന്നു. തന്റെ വിശ്വാസത്തിന്റെ യാത്ര ആരംഭിച്ച് 24 വർഷം കഴിഞ്ഞ് 99 -) മത്തെ വയസ്സിൽ ദൈവം പ്രത്യക്ഷപ്പെട്ട് തന്റെ പേരിനോട് മുമ്പില്ലാത്ത ഒരക്ഷരം കൂടെ ചേർത്ത് 'ബഹുജാതികളുടെ പിതാവ് ' എന്നർത്ഥം വരുന്ന അബ്രഹാം എന്നാക്കി മാറ്റി.. അവിടെ വെച്ച് ദൈവം അബ്രഹാമിനോട് ഉടമ്പടിയുടെ പുറമേയുള്ള അടയാളമായി 'പരിഛേദന' എന്ന ആചാരം നിയമിച്ചു.അബ്രഹാമിന്റെ ഭാര്യയുടെ പേരിനും

ഒരു മാറ്റം വരുത്തി.'സാറായി' എന്ന പേരിൽ നിന്നും ഒരക്ഷരം കുറച്ച് 'സാറാ' എന്നാക്കി.

           അബ്രഹാമിന് 'വിശ്വാസികളുടെ പിതാവ്' എന്ന പേര് പുതിയ നിയമത്തിൽ പൗലോസ് നൽകിയിരിക്കുന്നു.

'വിശ്വാസികൾ അബ്രഹാമിന്റെ മക്കൾ ' എന്ന് ഗലാത്യർ 3:7 ൽ പറയുന്നത് ഈ അർത്ഥത്തിലാണ്. യോഹന്നാൻ 8:53 ൽ യെഹൂദന്മാർ അബ്രഹാമിനെ തങ്ങളുടെ പിതാവെന്ന് വിളിക്കുന്നു. അങ്ങനെ

അബ്രഹാം 'യെഹൂദന്മാരുടെ പിതാവ് ' എന്ന പേരിനും അർഹനായി.

          'ദൈവത്തിന്റെ സ്‌നേഹിതൻ '

എന്ന മറ്റൊരു പേര് അബ്രഹാമിന് മാത്രം ലഭിച്ച ഒരു വലിയ പദവി

ആണ്. വേദപുസ്തകത്തിൽ 3 ഭാഗങ്ങളിൽ ഇത് രേഖപ്പെടുത്തി

ഇരിക്കുന്നു. 1. യഹോശാഫാത്ത് രാജാവ് പ്രാർത്ഥിക്കുമ്പോൾ അബ്രഹാമിനെ ദൈവത്തിന്റെ സ്‌നേഹിതൻ എന്ന് സംബോധന ചെയ്‌തു. 2. അബ്രഹാമിനെ ദൈവം

തന്റെ സ്‌നേഹിതനായി യെശയ്യാ പ്രവചനത്തിലും രേഖപ്പെടുത്തി ഇരിക്കുന്നു. പുതിയ നിയമത്തിൽ യാക്കോബ് എഴുതിയ ലേഖനത്തിൽ അബ്രഹാമിന് 'ദൈവത്തിന്റെ സ്‌നേഹിതൻ 'എന്ന പേര് പ്രാപിച്ചതായി പറഞ്ഞിരിക്കുന്നു.


3. അബ്രഹാമും ദൈവവിളിയും.


            ദൈവം അബ്രഹാമിനെ വിളിച്ചു."ഞാൻ നിന്നെ കാണിപ്പാൻ ഇരിക്കുന്ന ദേശത്തേക്ക് പുറപ്പെടുക " എന്ന കല്പന നൽകി. ദൈവം ഇത് പറഞ്ഞത് എങ്ങനെ എന്ന് ഇവിടെ വ്യക്തമല്ല. ദൈവം അബ്രഹാമിന്റെ മുന്നിൽ പ്രത്യക്ഷനായെന്നോ, അശരീരി ഉണ്ടായെന്നോ മനസ്സിൽ ഒരു പ്രേരണ തോന്നിയെന്നോ ഒന്നും വ്യക്തമല്ല. തന്നെ കുറിച്ചുള്ള ദൈവ

ഹിതം അബ്രഹാമിനു ബോധ്യമായി. ഭാവി എന്താകും എന്ന ആകുല ചിന്തക്ക് വിധേയനാകാതെ 'വിളിച്ചദൈവം വിശ്വസത്ൻ ' എന്ന് നിർണ്ണയിച്ച് പുറപ്പെടുന്ന അബ്രഹാമിന്റെ വിശ്വാസത്തിന്റെ ചുവടുകൾ ആണ് എവിടെ കാണുന്നത് 'വിശ്വാസത്താൽ അബ്രഹാം തനിക്ക്അവകാശമായി

ലഭിക്കുവാനിരുന്ന ദേശത്തേക്ക് വിളിക്കപ്പെട്ടാറെ അനുസരിച്ച് എവിടേക്ക് പോകുന്നു എന്നറിയാതെ പുറപ്പെട്ടു' എന്നാണ് എബ്രായ ലേഖകൻ പറയുന്നത്. ദൈവത്തെ കുറിച്ച് അവ്യക്തമായ ഒരു ധാരണ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ എന്ന് ഓർക്കുമ്പോൾ ആണ് അബ്രഹാമിന്റെ വിശ്വാസത്തിന്റെയും അനുസരണ

ത്തിന്റെയും ഔന്നത്യo മനസ്സിലാകുന്നത്.

            ദൈവവിളിയുടെ കൂടെ മഹത്തായ ചില വാഗ്ദാനങ്ങൾ ദൈവം നൽകി. "ഞാൻ നിന്നെ വലിയൊരു ജാതിയാക്കും, നിന്നെ അനുഗ്രഹിച്ച് നിന്റെ പേർ വലുതാക്കും, നീ ഒരു അനുഗ്രഹമായിരിക്കും "എന്നിവ ആണവ. ദേശം കാണിക്കും, വലിയ ജാതിയാക്കും, പേർ വലുതാക്കി അനുഗ്രഹിക്കും എന്നീ വാഗ്ദാനങ്ങൾക്ക് ദേശവും സന്തതിയും എന്നതാണ് ആകതുക

എന്ന് പറയാം.

           ദൈവവിളി അനുസരിക്കുന്ന അബ്രഹാം പലതും ഉപേക്ഷിച്ചു. എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തതു പോലെ അന്യനും പരദേശിയുമായി അലഞ്ഞു. എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തവനെ പോലെ ജീവിക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ ദൈവത്തിൽ വിശ്വാസമർപ്പിച്ചിരുന്ന അബ്രഹാമിന് അതൊരു പ്രശ്നമേ അല്ലായിരുന്നു. ദൈവത്തിൽ അർപ്പിച്ച അടിയുറച്ച വിശ്വാസം അബ്രഹാമിന്റെ ചിന്തക്കും വീക്ഷണഗതിക്കും പ്രവർത്തനരീതിക്കും സാമൂലമായ പരിവർത്തനം വരുത്തി. അബ്രഹാമിന്റെ യഥാർത്ഥത്തിലുള്ള സ്ഥാനവും സ്വാധീനവും നിർണ്ണയിച്ചതും ആ വിശ്വാസമല്ലാതെ മറ്റൊന്നല്ല.

          ഹാരാനിൽ വച്ച് ലഭിച്ച ദൈവകല്പന അനുസരിച്ച് അബ്രഹാം പുറപ്പെട്ടു. അപ്പോൾ അബ്രഹാമിന് 75 വയസ്സായിരുന്നു.

ഭാര്യയായ സാറായും സഹോദര പുത്രനായ ലോത്തും കുടുംബവും കൂടെ ഉണ്ടായിരുന്നു. ഇവർ അക്കാലത്തെ മഹാധനവാന്മാർ

ആയിരുന്നു. ആട്മാടുകൾ, ഒട്ടകം, കുതിര, കഴുത മുതലായ മൃഗങ്ങൾ എന്നിവയായിരുന്നു പ്രധാന സമ്പത്ത്. അടിമ വ്യവസ്ഥ നിലനിന്നിരുന്ന കാലമായിരുന്നു അത്. അതിനാൽ നൂറു കണക്കിന് ദാസന്മാരും ദാസിമാരും (അടിമകൾ )കൂടെ ഉണ്ടായിരുന്നു. അങ്ങനെ വലിയ ഒരു സാമൂഹമായിട്ടാണ് അവർ പ്രയാണം ആരംഭിച്ചത്. അവർ യാത്ര ചെയ്ത് കനാൻ ദേശത്ത് വന്ന് ബെഥെലിനും ഹായിക്കും മദ്ധ്യേ കൂടരം അടിച്ചു.


                  Rev. M. Robinson. BD. Mmin