വിശ്വാസികളുടെ പിതാവായ അബ്രഹാം. 2.
കഴിഞ്ഞ ഭാഗത്തിൽ അബ്രഹാം ആരായിരുന്നു, അബ്രഹാമിന് വേദപുസ്തകത്തിൽ നൽകിയിരിക്കുന്ന പേരുകൾ എന്തൊക്കെയാണ്, അബ്രഹാമിന്റെ ദൈവവിളി എന്നിവയെക്കുറിച്ച് ആയിരുന്നു ചിന്തിച്ചത്. തുടർന്നുള്ള
അബ്രഹാമിന്റെ ജീവിതത്തെ കുറിച്ച് പരിശോധിക്കാം.
4. അബ്രഹാമും ലോത്തും തമ്മിലുള്ള ബന്ധം.
ഹാരാനിൽ വെച്ച് ലഭിച്ച ദൈവവിളി അനുസരിച്ച് യാത്ര പുറപ്പെട്ടു. കൂടെ സഹോദര പുത്രനായ ലോത്തും കുടുംബവും ഉണ്ടായിരുന്നു. രണ്ട് പേർക്കും ധാരാളം ആടുമാടുകൾ ഉണ്ടായിരുന്നു. അവയെ പരിപാലിച്ചു കൊണ്ടിരുന്ന അബ്രഹാമിന്റെ ഇടയന്മാരും ലോത്തിന്റെ ഇടയന്മാരും തമ്മിൽ കലഹം ഉണ്ടായി. ഇടയന്മാർ തമ്മിലുള്ള പിണക്കം അവരുടെ സ്‌നേഹബന്ധത്തെ നശിപ്പിക്കുമോ എന്ന് അബ്രഹാം ശങ്കിച്ചു. അതിനാൽ ഈ പ്രശ്നം മുളയിലെ നുള്ളിക്കളയാൻ എബ്രഹാം ആഗ്രഹിച്ചു. അബ്രഹാം ലോത്തിനെ അരികിൽ വിളിച്ച് നാം സഹോദരന്മാരാണ് അതിനാൽ തമ്മിൽ ഭിന്നതാ പാടില്ല. എടയന്മാർ
തമ്മിലുണ്ടായ കലഹം ദുഷ്ക്കരമായി തീരരുത്. ഞാൻ പോംവഴി നിർദേശിക്കാം ദേശം വിശാലമായി നമ്മുടെ മുന്നിലുണ്ട്. നമുക്ക് രണ്ടു വഴിയായി പിരിയാം. നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ട് പൊയ്ക്കൊള്ളാം. നിനക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുത്തു കൊൾക എന്ന് പറഞ്ഞു.
ലോത്ത് ഉടൻ തന്നെ അവർ നിന്നിരുന്ന കുന്നിന്റെ മുകളിലേക്ക് കയറി ദേശത്തിന്റെ നാല് വശത്തേക്കും ദൃഷ്ടികൾ പായ്ച്ചു. അവന്റെ കണ്ണുകൾ യോർദ്ദാൻ നദീ തടത്തിൽ പതിഞ്ഞു. പച്ചപ്പുൽ
പരപ്പുകളും സസ്യസമൃദ്ധമായ വയലുകളും നിറഞ്ഞ താഴ് വര പ്രദേശം അവനെ ആകർഷിച്ചു.അത് അവൻ തെരഞ്ഞെടുത്തു. ലോത്ത് കൂടാരം നീക്കി, നീക്കി സോദോo നഗരത്തിൽ എത്തിച്ചേർന്നു. സമൃദ്ധിയുടെ നഗരമായിരുന്നു അത്. എന്നാൽ അവിടെ സകല ദുഷ്ടതയും മ്ലേച്ഛതയും തികഞ്ഞ സ്ഥലമായിരുന്നു.
അബ്രഹാമിന്റെയും ലോത്തിന്റെയും വീക്ഷണഗതിയിൽ
ഉള്ള വ്യത്യാസം നമുക്ക് ഇവിടെ ദർശിക്കാം. വസ്തുവകകൊളോട് ഉള്ള ബന്ധത്തിൽ സ്‌നേഹ
ബന്ധങ്ങൾ കളഞ്ഞു കുളിക്കുന്നവരാണ് അനേകരും.
എന്നാൽ അബ്രഹാം അതിൽ ഉപരിയായി നിലകൊള്ളുന്നു. സഹോദരസ്‌നേഹബന്ധം നില നിർത്താൻ ത്യാഗവും വിട്ടുവിഴ്ചയും കാണിക്കുന്നു. അതിൽ അദ്ദേഹത്തിന്റെ മനസ്സ് ചേഞ്ചലപ്പെട്ടില്ല. എന്നാൽ ലോത്ത് ഈ കാര്യത്തിൽ പരാജയപ്പെടുക തന്നെ ചെയ്തു. ഫലഭൂയിഷ്ടവും നീരോട്ടവും കണ്ടപ്പോൾ അവൻ സകലതും മറന്നു. പിതൃസഹോദരനും സ്‌നേഹ
സമ്പന്നനുമായ അബ്രഹാമിന് തെരഞ്ഞെടുപ്പിനുള്ള അവകാശം ലോത്ത് നൽകേണ്ടതായിരുന്നു.
പക്ഷെ ഭൗതിക മോഹം അതിന് വിലങ്ങുതടിയായി. ലോത്ത് സോദോമിൽ ധനവാനായിതീർന്നു എങ്കിലും അവസാനം ഏറ്റവും പരിതാപകരമായിരുന്നു. അധാർമ്മിക സാഹചര്യത്തിൽ
മനംനൊന്ത് അസന്തുഷ്ടനായി നെടുവിർപ്പിട്ട് കാലം കഴിക്കേണ്ടി
വന്നു. താൽക്കാലിക ലാഭത്തെ
ക്കാൾ ശാശ്വതമൂല്യങ്ങൾക്ക് സ്ഥാനം നൽകേണ്ട ആവശ്യം ഇതു നമ്മെ പഠിപ്പിക്കുന്നു. ജിവിത വിജയം നമ്മുടെ തെരഞ്ഞെടുപ്പിന് ആശ്രയിച്ചിരുന്നു.
ലോത്തിന്റെ തിരോഥാനം ഒരു മനുഷ്യനെന്ന നിലയിൽ അബ്രഹാമിന് അല്പം വേദന തോന്നിട്ടുണ്ടാകാം.ഈ അവസരത്തിൽ ദൈവം തന്റെ വിശ്വസ്ത ഭ്രിത്യനെ ധൈര്യപ്പെടുത്തുവാൻ സന്നദ്ധൻ ആയി. ദൈവം അബ്രഹാമിനെ ആശ്വാസിപ്പിച്ചു കൊണ്ട് അരുളി
ചെയ്ത വാക്കുകൾ ശ്രദ്ധേയമാണ്. "തലപൊക്കി നീ ഇരിക്കുന്ന സ്ഥലത്ത് നിന്ന് വടക്കോട്ടും തെക്കോട്ടും കിഴക്കൊട്ടും പടിഞ്ഞാറോട്ടും നോക്കുക.നീ കാണുക നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും ". പിന്നീട് അബ്രഹാം തന്റെ കൂടാരം ഹെബ്രോനിൽ മമ്രേയുടെ തൊപ്പിലേക്ക് മാറ്റി അവിടെ പാർത്തു. അവിടെ യഹോവക്ക് ഒരു യാഗപീഠം പണിതു ദൈവത്തെ
ആരാധിച്ചു.
5. അബ്രഹാമിന്റെ കുടുംബം
അബ്രഹാം തന്റെ പിതാവിന്
മറ്റൊരു ഭാര്യക്ക് ജനിച്ച മകളായ സാറായെ വിവാഹം. അബ്രഹാം കനാൻ ദേശത്ത് വന്നപ്പോൾ 75 വയസ്സും സാറാക്ക് 65 വയസ്സും പ്രായമുണ്ടായിരുന്നു. 10 വർഷം കഴിഞ്ഞിട്ടും ദൈവവാഗ്ദത്ത പ്രകാരം എബ്രഹാമിനു മക്കൾ ഉണ്ടായിട്ടില്ല. അതിനാൽ അക്കാലത്തെ സമ്പ്രദായം അനുസരിച്ച് സാറാ തന്റെ ദാസിയായ ഹാഗാറിനെ എബ്രഹാമിന് ഭാര്യയായ് കൊടുത്തു. അതിൽ ജനിക്കുന്ന സന്താനം യജമാനത്തിയായ സാറായുടെ സന്താനമായി കരുതാൻ തീരുമാനിച്ചു. അങ്ങനെ അബ്രഹാമിന് ഹാഗാറിൽ യിശ്മായേൽ ജനിച്ചു.അപ്പോൾ എബ്രഹാമിന് 86 വയസ്‌യിരുന്നു. യിശ്മായേലിന് പരിഛേദന ചെയ്‌യുമ്പോൾ 13 വയസ്സും എബ്രഹാമിന് 99 വയസ്സും ആയിരുന്നു. പിതാവും പുത്രനും ഒരു ദിവസം പരിഛേദനയേറ്റു.
വാഗ്ദത്തത്തിൽ വിശ്വസ്തൻ ആയ ദൈവം വാഗ്ദത്തംനിറവേറ്റി. അബ്രഹാമിന്റെ 100-)മത്തെ വയസ്സിൽ സാറാ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു.'ചിരി '
എന്നർത്ഥമുള്ള യിസ്ഹാക്ക് എന്ന് അവന് പേരിട്ടു.യിസ്ഹാക്കിനെ പ്രസവിച്ച് 8 -)o ദിവസം പരിച്ഛേദന കഴിച്ചു. തുടർന്ന് ദാസിയായ ഹാഗാറിന്റെ മകനും വാഗ്ദത്ത സന്തതിയായ യിസ്ഹാക്കും തമ്മിൽ ഉരസലുകൾ ഉണ്ടായി. അബ്രഹാം എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിച്ചു. സാറായുടെ
വാക്കുകൾ ആദരിക്കുക എന്ന ദൈവ നിയോഗം എബ്രഹാമിന് ലഭിച്ചുതന്മുലം ദാസിയെയും മകനെയും വീട്ടിൽ നിന്ന് പുറത്താക്കി. ദുഖനിമഗനയായി മരുഭൂമിയിൽ അലഞ്ഞ ഹാഗാറിനെ ദൈവദൂതൻ ആശ്വസിപ്പിക്കുകയും ഒരു നീരുറവ കാട്ടി സഹായ്ക്കുകയും ചെയ്‌തു.
സാറാക്ക് 127 വയസ്സ് ആയപ്പോൾ കനാൻ ദേശത്ത് ഹെബ്‌രോനിൽ വെച്ച് സാറാമരിച്ചു.
എബ്രഹാം ഹിത്യരോട് വിലക്ക് വാങ്ങിയ മക്പേല ഗുഹയിൽ അവളെ അടക്കം ചെയ്തു. സാറാ മരിച്ച ശേഷം അബ്രഹാം കെദൂറ എന്ന മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. അവളിൽ തനിക്ക് ഏഴ് മക്കളുണ്ടായി. എബ്രഹാമിന് മൂന്നു ഭാര്യമാരും 9 മക്കളുമുണ്ടായിരുന്നു.
എങ്കിലും യിസ്‌ഹാക്ക് മാത്രം ആയിരുന്നു വാഗ്ദത്ത സന്തതി. അവന് മാത്രമേ പിതൃസമ്പത്തിന് അവകാശം കിട്ടിയുള്ളു. മറ്റുള്ളവർക്ക് അബ്രഹാം ദാനങ്ങൾ കൊടുത്തു.
6. അബ്രഹാം ലോത്തിന് വേണ്ടി മദ്ധ്യസ്ഥത ചെയ്‌യുന്നത്
ലോത്ത് താമസിച്ചിരുന്ന സോദോo നിവാസികളുടെ ദുഷ്ടത ഹേതുവായി ദൈവം ആനഗരത്തെ
നശിപ്പിക്കുവാൻ തീരുമാനിച്ചു. അതിനു മുമ്പായി 3 പുരുഷന്മാർ അബ്രഹാമിന്റെ കൂടാരവാതിക്കൾ വന്നു. അബ്രഹാം അതിഥികളെ
സ്വീകരിച്ചു. അവർ ദൈവദൂതന്മാർ ആയിരിന്നുവെങ്കിലും ആദ്യം അബ്രഹാം മനസ്സിലാക്കിയില്ല.
അവർ സോദോo ഗോമോറ എന്നീ പട്ടണങ്ങളിൽ വരാനിരിക്കുന്ന ന്യായാവിധിയെ കുറിച്ച് അബ്രഹാമിനെ ധരിപ്പിച്ചു. ലോത്തിനെ രക്ഷിച്ചേടുക്കുവാൻ അബ്രഹാം നഗരത്തിനു വേണ്ടി അപേക്ഷിച്ചു. അബ്രഹാമിന്റെ സോദോമിന് വേണ്ടിയുള്ള മദ്ധ്യസ്ഥ
പ്രാർത്ഥന പ്രത്യേകം ശ്ദ്ധിക്കുക . വിനയമാണ് ഇതിൽ പ്രധാനമായും കാണുന്നത്. തനിക്ക് അർഹത
ഇല്ലാത്ത ഭാവം, ദൈവത്തിന്റെ കരുണ ഉണ്ടെങ്കിലെ തനിക്ക് പ്രാർത്ഥിക്കുവാൻ പോലും കഴിയൂ
എന്ന ഭാവമാണ് അബ്രഹാമിന് ഉണ്ടായിരുന്നത്.
ആറ് പ്രാവശ്യം അബ്രഹാം ദൈവത്തോട് മദ്ധ്യസ്ഥത ചെയ്തു. അതിൽ അബ്രഹാമിന്റെ സ്ഥിരോത്സാഹം കാണാം. 50 നീതിമാന്മാരുണ്ടേങ്കിൽ സോദോമിനെ നശിപ്പിക്കുമോ എന്ന്
തുടെങ്ങി 10 ൽ എത്തിയെങ്കിലും അവൻ വിട്ടുകൊടുക്കുന്നില്ല.5 നീതിമാന്മാരുണ്ടെങ്കിൽ ഞാൻ നശിപ്പിക്കയില്ല എന്ന് ദൈവം അരുളിചെയ്തു. അപ്പോൾ ലോത്തിന്റെ വീട്ടിൽ അത്രയും നീതിമാനന്മാരെങ്കിലും ഉണ്ടാകും എന്നാണ് അബ്രഹാം ഓർത്തത്. പക്ഷെ സോദോo നശിപ്പിക്കപ്പെട്ടു. ദൂപപടലങ്ങൾ ആകാശത്തേക്ക് ഉയരുന്നത് ഹെബ്രോനിൽ നിന്ന് അബ്രഹാം രാവിലെ കണ്ടു. ലോത്തിനെരക്ഷിക്കണം എന്ന് ഉള്ളത് അബ്രഹാമിന് സംശയം ഉണ്ടായിരുന്നില്ല. അത് സംഭവിച്ചു. സോദോo ഗൊമോറ പട്ടണങ്ങൾ നശിച്ചെങ്കിലും അബ്രഹാമിന്റെ മദ്ധ്യസ്ഥ പ്രാർത്ഥനയുടെ ഫലം ആയി ലോത്തിനെയും രണ്ടു പെണ്മക്കളെയും രക്ഷിച്ചു.
7. അബ്രഹാമിന്റെ വിശ്വാസത്തിന്റെ പരിശോധന.
അബ്രഹാമിന്റെ വിശ്വാസ ദൃഡത പരിശോധനക്ക് വിഷയം ആകുന്നു.ജിവിതത്തിലെ ഏറ്റവും ഗൗരവം നിറഞ്ഞ ഒരു പരീക്ഷണത്തെ അബ്രഹാം അഭിമുഖീകരിച്ചു. അതിലുണ്ടായ പ്രതികരണമാണ് എബ്രഹാമിന്റെ വിശ്വാസ ജീവിതത്തിന്റെ താഴികക്കുടമായി നിൽക്കുന്നത്.
ഒരു ദിവസം അബ്രഹാമിന് ദൈവത്തിന്റെ ഒരു അരുളപ്പാട് ലഭിച്ചു. "നിന്റെ ഏകജാതനായ പുത്രനായ യിസ്ഹാക്കിനെ മോറിയമലയിൽ എനിക്കായ് ബലി അർപ്പിക്കുക" ആ കാലഘട്ടത്തിൽ ദൈവപ്രീതിക്ക് വേണ്ടി നരബലി നിലവിലിരുന്നു. തൻ പിറ്റേദിവസം തന്നെ അതിരാവിലെ ഉണർന്നു. സമചിത്തത കൈവെടിയാതെ മോരിയാ മലയിൽ ഒരു യാഗത്തിന് പോകുന്നു എന്നറിയിച്ചു. അതിനായി ഒരുക്കങ്ങൾ ചെയ്‌യു. വിറക് കഴുത പുറത്ത് വെച്ച് ഭക്ഷണസാധനങ്ങളും സംഭരിച്ചു.
രണ്ട് ഭ്രത്യന്മാരുമായി മകനെയും കൂട്ടി യാത്ര തിരിച്ചു.മോറിയ മലയിൽ എത്തുവാൻ 3 ദിവസം വേണ്ടി വന്നു. മലയുടെ താഴ്വരയിൽ
ഭ്രത്യന്മാരെ നിർത്തി മകന്റെ തോളിൽ വിറകു കെട്ടും എടുത്തു വെച്ച് പിതാവും മകനും മോറിയ മലയുടെ നെറുകയിലേക്ക് കയറി. പോകുന്ന വഴിയിൽ ഹൃദയം തകർക്കത്തക്ക വിധം മകൻ ഒരു ചോദ്യശരം തൊടുത്തു വിട്ടു. അപ്പാ ഹോമയാഗത്തിനുള്ള വിറകും തീയും ഉണ്ട്.ആട്ടിൻകുട്ടി എവിടെ?
"അതിന് അബ്രഹാം മകനെ ദൈവംകരുതിക്കൊള്ളും"എന്ന് ഉത്തരം പറഞ്ഞു. അവൻ ആ മല മുകളിൽ എത്തി.
അവർ അവിടെ കല്ലുകൊണ്ട്
ഒരു യാഗപീഠം പണിതു. അതിന്മേൽവിറകടുക്കി. തുടർന്ന് ദൈവകല്പന അബ്രഹാം മകനോട്
പറഞ്ഞു കാണും. യിസഹാക്കിന്റെ കൈ കാലുകൾ ബന്ധിച്ച് അവനെ യാഗപീഠത്തിൻ മേൽ കിടത്തി. അബ്രഹാം കത്തി കൈയിൽ എടുത്തു. അരുമ മകന്റെ കഴുത്തിലേക്ക് തറക്കുവാൻ ഉയർത്തി.അപ്പോൾ ദൈവദൂതൻ മിന്നൽപോലെ പറന്നെത്തി എബ്രഹാമിനെ തടഞ്ഞു. "എബ്രഹാമേ ബാലന്റെ മേൽ കത്തി വെക്കരുത് "അബ്രഹാം ഞെട്ടിത്തിരിഞ്ഞു ശബ്ദം തുടർന്നു
"നീ നിന്റെ ഏകജാതനായ പുത്രനെ
അർപ്പിക്കുവാൻ മടി കാണിക്കാത്തത് കൊണ്ട് ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും. അബ്രഹാം പിൻ പുറത്തേക്ക് നോക്കിയപ്പോൾ ഒരു ആട്ടുകൊറ്റൻ കൊമ്പ് കുരുങ്ങി കിടക്കുന്നത് കണ്ടു. അങ്ങനെ ദൈവം കരുതിയ ആടിനെ എബ്രഹാം ബലി കഴിച്ചു. മരിച്ച് ഉയിർത്തെഴുന്നേറ്റ പോലെ തിരിച്ചു കിട്ടിയ മകനുമൊത്ത് രാജ്യം പിടിച്ചടക്കിയ സൈന്യാധിപനെ പോലെ മടങ്ങി.
ഈ പരിശോധനയിൽ അബ്രഹാം വിജയിച്ചു അതിനെ കുറിച്ച് എബ്രായ ലേഖകൻ പറയുന്നത് ശ്രദ്ധിക്കുക. 'വിശ്വാസത്താൽ എബ്രഹാം പരീക്ഷിക്കപെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. യിസ്ഹാക്കിൽ നിന്ന് ജനിക്കുന്നവൻ നിന്റെ സന്തതി എന്ന് വിളിക്കപ്പെടും' എന്ന് അരുളപ്പാട് ലഭിച്ചു. വാഗ്ദത്തങ്ങളെ കൈ കൊണ്ടവൻ ഏകജാതനെ ആർപ്പിച്ചു മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർപ്പിപ്പാൻ ദൈവം ശക്തൻ എന്നെണ്ണുകയും അവരുടെ ഇടയിൽ നിന്ന് എഴുന്നേറ്റവനെ പോലെ തിരികെ പ്രാപിക്കുകയും ചെയ്തു.
Rev. M. Robinson.


2 കമന്റുകൾ
The most iconic 1xbet korean video 바카라 slot is the 7,800-calibre jancasino slot machine called Sweet Bonanza. This slot machine was 토토 사이트 developed in 2011, worrione developed in the same studio by