ജീവനുള്ളവയ്‌ക്കെല്ലാം മാതാവായ ഹവ്വ
"ജീവനുള്ളവർക്കെല്ലാം ഹൗവ്വ മാതാവാണ്."എന്ന പ്രസ്താവന ഉല്പത്തി 3:20 ലാണ് കാണുന്നത്. ഹവ്വ എന്ന എബ്രായ പദത്തിന്റെ അർത്ഥം 'ജീവൻ,' 'ജീവൻ നൽകുന്നത്',എന്നൊക്കെയാണ്. ഈ പേര് സൂചിപ്പിക്കുന്നത്, പ്രപഞ്ചത്തിൽ ഒരു വർഗ്ഗത്തിനോ ഒരു വ്യക്തിക്കോ ലഭിച്ചിരിക്കുന്ന സ്ഥാനവും സ്വധർമ്മവുമാണ്. ആദം സ്ത്രീക്ക് പേരിടുമ്പോൾ സ്ത്രീയോട് പുരുഷന്റെ ബന്ധവും പുരുഷൻ തനിക്കു തന്നെ പേരിട്ട് അവന്റെ സ്വധർമ്മവും വ്യക്തമാകുന്നു. 'നാരി-നരൻ 'എന്നീ പേരുകൾ സ്ത്രീ പുരുഷൻമാർക്ക് സഹധർമ്മത്തിലുള്ള ഐക്യത്തെയാണ്പ്രകശിപ്പിക്കുന്നത് സഹകാരികൾ എന്ന സൃഷ്ടിവ്യവസ്ഥിതിയിലെ സ്ത്രീ പുരുഷ സ്വഭാവത്തെ പാപം ഉലച്ചു കളഞ്ഞു. എങ്കിലും മനുഷ്യവർഗ്ഗത്തിന്റെ മാതൃധർമ്മം സ്ത്രീക്കും പിതൃധർമ്മം പുരുഷനും നിലനിക്കുന്നു. 'മാതാവ് ''അമ്മ'എന്നീ സകല മനുഷ്യർക്കും പ്രിയങ്കരമായ പദം ആദ്യമായിട്ടാണ്.വേദപുസ്തകം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
"അവൾ ജീവാനുള്ളവർക്ക് എല്ലാം മാതാവല്ലോ"എന്ന പ്രസ്താവനയിൽ മനുഷ്യവർഗ്ഗത്തിന്റെ മരണ ഭീതിക്ക് ഒരു മറുപടി ഉള്ളടക്കം ചെയ്തിട്ടുണ്ട്. മനുഷ്യവ്യക്തികൾ മരിക്കുമെങ്കിലും മനുഷ്യജാതിയുടെ ചരിത്രത്തിൽ അവരുടെ ജീവനാംശo മരിക്കാതെ തുടർന്ന് ജീവിക്കുന്നതിന് വ്യവസ്ഥ ചെയ്തിരിക്കുന്നു എന്നത് ആശ്വാസമാണ്. ഇതു പ്രത്യാശയുടെ വചനമാണ് ,അങ്ങനെ ജീവാനുള്ളവർക്ക് എല്ലാം മാതാവായിത്തീർന്ന ഹൗവ്വായുടെ ജീവിതത്തിലേക്ക് കടക്കാം.
1.ദൈവം ആദാമിൽ നിന്നാണ് ഹൗവ്വായെ സൃഷ്ടിച്ചത്
ആറു ദിവസം കൊണ്ട് ദൈവം സൃഷ്ടിച്ചതൊക്കെയും പരിശോധിച്ചപ്പോൾ അത് എത്രയും നല്ലത് എന്ന് കണ്ടു. (ഉല്പത്തി.1:31)എന്നൽ തുടർന്ന് ദൈവം പറയുന്നത് നല്ലത് അല്ലാത്തതെന്തോ ഈ നല്ല ലോകത്തിൽ ഉണ്ട് എന്നാണ്. അത് മനുഷ്യൻ ഏകനായി ഇരിക്കുന്നതാണ്(2:18). ആദാമിന് ദൈവവുമായി സഖിത്വം ഉണ്ടായിരുന്നു.തോട്ടത്തിന്റെ ഭംഗി ആസ്വദിച്ചും അതിന്‍റെ ഫലങ്ങൾ ഭക്ഷിച്ചും ജോലി ചെയ്‌തും മൃഗങ്ങളുമായി വിനോദത്തിൽ ഏർപ്പെട്ടും ജീവിക്കാൻ സാധിച്ചിരുന്നു എന്നാൽ അതിൽ കൂടുതൽ എന്താണ് മനുഷ്യന് വേണ്ടത് എന്ന് ദൈവത്തിന്അറിയാമായിരുന്നു. അത് അവന് തക്കതായ തുണ വേണം എന്നത് തന്നെ. അതിനാൽ ദൈവം അവനിൽ നിന്ന് തന്നെ ഒന്നാമത്തെ സ്ത്രീയെ ഉണ്ടാക്കി. അവൾ ഭാര്യയായും സഹായിയായും തുണയായും ആദാമിന്റെ മുമ്പിൽ നിർത്തി. അവൾ ദൈവത്തിൽ നിന്നും ആദാമിന്ലഭിച്ച സ്‌നേഹ സമ്മാനമായിരുന്നു.
സ്ത്രീ ഒരിക്കലും ഒരു താഴ്ന്നവൾ ആയിരുന്നില്ല. ആദാമിനെ സൃഷ്ടിച്ചത് പോലെ തന്നെ സ്ത്രീയെയും ദൈവം തന്റെ സ്വന്ത സാദൃശ്യത്തിൽ സൃഷ്ടിച്ചു (1:27).എല്ലാ സൃഷ്‌ടിയുടേയും മേലുള്ള ആധിപത്യം ആദാമിനും ഹൗവ്വാക്കും നൽകി (1:29) ആദാമിനെ പൊടിയിൽ നിന്നാണ് എടുത്തത്. എന്നാൽ ഹൗവ്വായെ അസ്ഥിക്ക് അസ്ഥിയും മാംസത്തിന് മാംസവുമായി ആദാമിന്റെ വശത്തു നിന്നു എടുത്തു. (2:23) അവളെ പുരുഷന്റെ അടിമ ആയിട്ടല്ല ഉണ്ടാക്കിയത്. പ്രസിദ്ധ വേദപുസ്തക വ്യാഖ്യാതാവായ മാത്യു ഹെൻട്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക "പുരുഷനെ ഭരിക്കാൻ സ്ത്രീയെ പുരുഷന്റെ തലയിൽ നിന്നല്ല ഉണ്ടക്കപ്പേട്ടത്. അവനാൽ ചവിട്ടി മെതിക്കപ്പെടാൻ കാലിൽ നിന്നല്ല ഉണ്ടാക്കപ്പെട്ടത്. അവന്റെ വശത്തു നിന്നാകയാൽ തുല്യതയോടാണ്. കൈക്കീഴിൽ പരിപാലിക്കപ്പെടാനായിട്ടും അടുത്ത് സ്‌നേഹിക്കപ്പെടാനും ആയിട്ടാണ്."പൗലോസ് പറയുന്നത് "സ്ത്രീ പുരുഷന്റെ തേജസ്സാകുന്നു,"എന്നാണ്. (1.കൊരി 11:7)
2. ഏദനിലെ, ആദമും ഹൗവ്വയും തമ്മിലുള്ള വിവാഹം.
ആദ്യ വിവാഹം നടന്നത് ഏദനിൽ വച്ചായിരുന്നു . ആദാമിനു മുമ്പിൽ അവൻ പേരിടുന്നതിനു മൃഗങ്ങൾ വന്നത് രണ്ടു വീതം ആയിരിക്കാം. "എനിക്ക് എന്താ ?ഒരു തുണയില്ലാത്തത് "? എന്ന് അവൻ
ചിന്തിച്ചിരിക്കാം. ഇതു മനസ്സിലാക്കി ആയിരിക്കാം ദൈവം ഹൗവ്വയെ തക്കതായ തുണയായി ആദാമിന് നൽകിയത്. ആദാമിന് ഹൗവ്വായെ ആവശ്യമായിരുന്നു.എന്നതാണ് നഗ്‌ന സത്യം. എന്നാൽ ഇത് ആദാമിന്റെ ആലോചന അല്ല, ദൈവത്തിന്റെ പദ്ധതിയാണ്. അതിനാൽ വിവാഹത്തെ കുറിച്ചുള്ള ആദ്യത്തെയും അവസാനത്തേയും വാക്ക് ദൈവത്തിന്റേതാണ്. ഒരു പുരുഷനും ഒരു സ്ത്രീയും ഒരു ശരീരമായി ഒരു ജീവിതകാലത്ത് എന്നുള്ളതായിരുന്നു ദൈവത്തിന്റെ പദ്ധതി.
ഏദനിലെ ആദ്യവിവാഹം നടത്തിയപ്പോൾ ദൈവത്തിന്റെ മനസ്സിൽ നാല് ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നു.
(1)ആദാമിന് തക്കതായ ഒരു തുണ വേണമായിരുന്നു. അതുകൊണ്ട് അവന് ഭാര്യയായി ഹൗവ്വയെ നൽകി. തുല്യതയുള്ള ഒരു വ്യക്തിയെ ആണ് ദൈവം നൽകിയത്. തന്നെ മനസ്സിലാക്കാനും സഹായിക്കാനും കഴിയുന്ന ഒരു വ്യക്തി.
(2)ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും കുട്ടികൾ ഉണ്ടാകുവാനുമുള്ള ദൈവദത്തമായ അവകാശo വിവാഹം പ്രധാനം ചെയ്‌യുന്നു. "നിങ്ങൾ സന്താനപുഷ്‌ടിഉള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ" എന്നാണ് ദൈവം കല്പിച്ചത്. അതുകൊണ്ട് കുട്ടികളെ വളർത്താൻ വേണ്ടി മാത്രമാണ് വിവാഹം എന്ന് ധരക്കേണ്ടതില്ല. സന്താനോൽപ്പാദനത്തിന് ഉള്ള പ്രായം കഴിഞ്ഞും പലരും വിവാഹം കഴിക്കുന്നുണ്ട്. എങ്കിലും കുട്ടികളെ വളർത്തുന്നത് വിവാഹ ബന്ധത്തിലെ സുപ്രധാന ഘടകം തന്നെയാണ് (1.തിമോ. 5:14).
(3).ഇന്ദ്രിയജയം പ്രോത്സാഹിപ്പിക്കുന്നതിന്
"ജിതേന്ദ്രിയത്വമില്ലെങ്കിൽ അവർ വിവാഹം ചെയ്യട്ടെ. അഴലുന്നതിനെക്കാൾ വിവാഹം ചെയ്‌യുന്നത് നല്ലത്." (1കൊരിന്തി. 7:9) ലൈംഗിക ബന്ധത്തിൽ മാത്രം ഊന്നൽ നൽകുന്ന ഒരു വിവാഹം ശക്തമോ പക്വതയുള്ളതോ ആയിരിക്കുകയില്ല. വിവാഹ പങ്കാളികൾ അന്യോന്യം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണം, ഉപയോഗിക്കരുത്. വേദപുസ്തകത്തിൽ ഉടനീളം വിവാഹബന്ധത്തിന് പുറത്തുള്ള ലൈംഗീക ബന്ധത്തെ അപലപിക്കുന്നു. അത് നാശകാരമാണ്. ലൈംഗീക ബന്ധത്തിലെ വഴി
പിഴച്ചു പോക്കും അങ്ങനെ തന്നെ. (റോമർ 1:24 -27) "ദുർനടപ്പുകാരേയും വ്യഭിചാരികളുടെയും ദൈവം വിധിക്കും" (എബ്രായർ 13:4).
(4) വിവാഹം യേശുക്രീസ്തുവും തന്റെ സഭയും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ ഉദാഹരണം കൂടിയാണ് (എഫേസ്യർ 5:22 -33). പൗലോസ് ഇത് ഒരു കർമ്മം എന്ന് വിളിക്കുന്നു. ഒരിക്കൽ രഹസ്യം അയി സൂക്ഷിക്കപ്പെട്ട ആത്മീയ സത്യം ആത്മാവിനാൽ വെളിപ്പെട്ടിരിക്കുന്നു.
ഉല്പത്തി 2:24ൽ ആദം പറഞ്ഞതല്ല, അത് ദൈവത്തിന്റെ പ്രതികരണം ആണ്. വിവാഹത്തെ കുറിച്ചുള്ള ദൈവത്തിന്റെ അസന്നിഗ്ദ്ധമായ കാഴ്ചപ്പാടാണ്. ഉത്ഭത്തിലും വിവാഹത്തിലും സ്ത്രീ പുരുഷനുമായി ഒന്നാണ്. ലൈംഗീക ബന്ധത്തിലും അവരുടെ കുട്ടികളിലും പുരുഷനും സ്ത്രീയും ഒരു ശരീരമായിരിക്കും. അത് ഒരു ആത്മീയ ബന്ധവും ഹൃദയബന്ധവുമായിരിക്കണം. അത് ദൈവത്താൽ നിയന്ത്രിക്കപ്പെടുന്നതും സ്നേഹത്താൽ ഭരിക്കുന്നതും ആയിരിക്കേണം. പുരുഷനും സ്ത്രീയും ഒരു ആത്മാവും ഹൃദയവും എന്നതിലുപരി ഒരു ശരീരവുമാണ്. അതിനാൽ ഭവനക്കാരെ വിട്ട് തുണയുമായി പറ്റിചേരുന്നത് എത്രയോ പ്രാധാന്യം അർഹിക്കുന്നതാണ്. (എഫേ. 5:30 -31) 'ഒരു ശരീരം'എന്ന പ്രയോഗംകാണിക്കുന്നത് വിവാഹത്തിലെ ശാരീരിക ബന്ധം ഉലയുമ്പോൾ വിവാഹം തന്നെ ശിഥിലമാകുന്നുഎന്നാണ്. അതിൽ ഒന്ന് മരണമാണ്. ഒരു പങ്കാളി മരിക്കുമ്പോൾ മറ്റേപങ്കാളിക്ക്പു നർവിവാഹം ചെയ്യാം. (റോമർ 7:13, 1കൊരിന്ത്യർ7:8-9, തീമൊ. 5:14) മത്തായി 19:1 -9ൽവ്യഭിചാരവും വിവാഹബന്ധത്തെ നശിപ്പിക്കും എന്ന് യേശു പഠിപ്പിച്ചു. പഴയനിയമ പ്രമാണം അനുസരിച്ച് വ്യഭിചാരം ചെയ്ത ആളിനെ കല്ലെറിഞ്ഞു കൊന്നിരുന്നു. (ആവ22:22 -24) എന്നാൽ ഈ നിയമം, സഭക്ക് നൽകിയില്ല. പുതിയനിയമത്തിൽ വിവാഹമോചനം മരണത്തിനു തുല്യമാണ്.
3. പിശാച് തന്ത്രം ഉപയോഗിച്ച് ഹൗവ്വായെ പാപത്തിൽ വീഴ്ത്തി
'പിശാച് ' (സാത്താൻ), തന്റെ ഉത്ഭവത്തെക്കുറിച്ച് വളരെയൊന്നും അറിയില്ല എങ്കിലും സാത്താൻ ഒരു യാഥാർത്ഥ്യമാണെന്നും നമ്മുടെ
ശത്രുവാണെന്നും അപകടകാരി ആണെന്നും നമുക്ക് അറിയാം. ഉൽപ്പത്തി 3ൽ സാത്താനെ ഒരു പാമ്പായിട്ടാണ് ചിത്രീകരിച്ച് ഇരിക്കുന്നത്. 2കൊരി 11:3 ൽ ഇതു ആവർത്തിച്ചിക്കുന്നു. വെളിപ്പാട് 12ൽ മഹാസർപ്പംആയിട്ടും 20:2 ൽ രണ്ടും ഒന്നിച്ചും ഉപയോഗിച്ചിരിക്കുന്നു ഈ സാത്താൻ പാമ്പിന്റെ രുപത്തിൽ വന്നു. (ഉല്പത്തി 3:1a) പാമ്പിന്റെ രുപത്തിലും സംസാരത്തിലും ഹൗവ്വാ അസ്വാസ്ഥയായില്ല. നേരത്തെ ഈ ജീവിയെ പരിചയപ്പെടായ്ക കൊണ്ട് അതിന് സംസാരശേഷി ഉണ്ടെന്ന് ധരിച്ചിരിക്കാം. പാമ്പ് ഇവിടെ ദൈവം പറഞ്ഞതിനെ ചോദ്യം ചെയ്തുകൊണ്ട് ദൈവവചനത്തിന്റെ വിശ്വാസനീയതയെ കുറിച്ചും ദൈവത്തിന്റെ നന്മയെക്കുറിച്ചും ഹൗവ്വായുടെ മനസ്സിൽ സംശയം ജനിപ്പിച്ചു.
"തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്ന് ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ?" (3:1b)അതിനുള്ള ഹൗവ്വായുടെ മറുപടിയിൽ സാത്താന്റെ മാതൃക സ്വികരിച്ച് ദൈവവചനം വ്യത്യാസപ്പെടുത്തി. 3:2-3, 2:16-17 എന്നി വാക്യങ്ങൾ താരതമ്യപ്പെടുത്തിയാൽ "ഇഷ്ടം പോലെ"എന്ന പദം ഒഴിവാക്കി "തൊടരുത് "എന്ന ദൈവകല്പ്പന വിട്ടു കളഞ്ഞു. മാത്രമല്ല 'യഹോവയായ ദൈവം'എന്നതിന് പകരം പാമ്പ് പറഞ്ഞത് പോലെ 'ദൈവം 'എന്ന് മാത്രം ഉപയോഗിക്കുന്നു. അവസാനം 'നിങ്ങൾ മരിക്കും'എന്ന അസന്നിഗ്‌ദ്ധമായ കല്പന പറയാതെ നിങ്ങൾ മരിക്കാതെ ഇരിക്കേണ്ടതിന് എന്ന ഒരു സാദ്ധ്യതയായി പറഞ്ഞു.
സാത്താൻ ദൈവവചനം നിരാകരിച്ചു (3:4) "നിങ്ങൾ മരിക്കയില്ല നിച്ഛയം"എന്നത് 'നീ മരിക്കും'എന്ന ദൈവകല്പനയുടെ നിഷേധമാണ്. ഈ സമയത്ത് ഹൗവാക്ക് ദൈവവചനം ഓർത്ത് അതിൽ വിശ്വസിച്ച് പാമ്പിനെ വിട്ട് ഭർത്താവിന്റെ അടുക്കൽ പോകാമായിരുന്നു. അവൾ അത് ചെയ്തില്ല. സാത്താൻ തന്നെ തന്റെ കള്ളത്തിന് പകരം വെച്ചു (3:5) നിങ്ങൾ ദൈവത്തെ പോലെയാകും, ഇതു ഏത് മനുഷ്യന്റെയും ശ്രദ്ധയെ ആകർഷിക്കുന്ന പ്രലോഭനമാണ്. തുടർന്ന് ഹൗവ്വാ അനുസരണക്കേട് കാണിച്ചു. അവൾ പഴം പറിച്ചു തിന്നു കുറച്ച് ഭർത്താവിനും കൊടുത്തു . അവനും തിന്നു. (3:6)ഹൗവ്വാ ചതിക്കപ്പെട്ടു. എന്നാൽ ആദം അറിഞ്ഞു കൊണ്ട് കണ്ണുകൾ തുറന്നു തന്നെ പാപം ചെയ്തു. (1തിമോ 2:14).
4. പാപത്തിന്റെ ഫലം
ആദ്യമായി തങ്ങളുടെ നഗ്നത മനസ്സിലായി (3:7) എന്നാൽ നേരത്തെ അതിനെ കുറിച്ച് അവർക്ക് ലജ്ജ തോന്നിയില്ല (2:25).ഇപ്പോൾ ലജ്ജ തോന്നി. ശരീരത്തിന് ആവരണം ഉണ്ടാക്കി. പാപവും കുറ്റബോധവും ഉളവായതിനാൽ ദൈവത്തോട് കൂടെയുള്ള അവരുടെ സായാഹ്ന സവാരി ആസ്വദിച്ചിരുന്നത് അവസാനിപ്പിക്കേണ്ടി വന്നു.ആദം അത് സമ്മതിച്ചു. "ഞാൻ ഭയപ്പെട്ടു"എന്നവൻ പറഞ്ഞു. (3:10) ഒരിക്കൽ അവർ പരിപാലിച്ചതും പഴങ്ങൾ ഭക്ഷിച്ചതുമായ മരങ്ങൾക്കിടയിൽ അവർ ഒളിച്ചു. ദൈവസന്നിധിയിൽ നിന്ന് ഒളിക്കാൻ ശ്രമിക്കുന്നത് വിഫലമാണ്. (സങ്ക139:1-12)എന്നാൽ ആദാമിനെ വിളിച്ച് പുറത്ത് വരാനും ഉത്തരം പറയാനുമുള്ള അവസരം നൽകി. അതിന് ദൈവം കരുണ കാണിച്ചു. അവൻ മറവിടത്തിൽ നിന്ന് പുറത്തു വന്നപ്പോൾ തങ്ങളുടെ നഗ്നതയും ഭയവും ഏറ്റു പറഞ്ഞു. തുറന്ന് പറയാതെ ആദം സമ്മതിച്ചത് വിലക്കപ്പെട്ട പഴം, അവൻ തിന്നു എന്നാണ്. എന്നാൽ ദൈവം തറപ്പിച്ചു ചോദിച്ചപ്പോൾ അതെ ഞാൻ ചെയ്തു എന്ന് പറയാതെ അവൻ ദൈവത്തെയും കുറ്റപ്പെടുത്തി. ദൈവം ഹൗവ്വയെ ചോദ്യം ചെയ്തപ്പോൾ അവൾ പാമ്പിനെ കുറ്റം പറഞ്ഞു. ഇവിടെ കുറ്റം ഏറ്റുപറച്ചിലല്ല ഒഴിവുകൾ പറയുകയാണ്.
ദൈവം ആദ്യം ശിക്ഷിച്ചത് പാമ്പിനെയാണ് (3:14, 15) തുടർന്ന് പാമ്പിനെ ഉപയോഗിച്ച പിശാചിനേയും ശിക്ഷ വിധിക്കുന്നു. പാമ്പ് ആദ്യം നേരെയാണ് നിന്നത്. ദൈവം അതിനെ നിലത്തിലെ പൊടിയിൽ ഇട്ട് അവഹേളിച്ചു. (സങ്കി 72 :9, യെശ. 49:23, മീഖാ 7:17)സാത്താനോടുള്ള ദൈവത്തിന്റെ വാക്കുകൾ 'പ്രേട്ടേവാഞ്ചലീയം '(ആദ്യസുവിശേഷം)എന്നറിയപ്പെടുന്നു.കാരണം വരുവാനുള്ള വീണ്ടെടുപ്പുകാരനെ കുറിച്ചുള്ള ആദ്യ പ്രഖ്യാപനം ആണിത്. ദൈവത്തിന്റെ പഴയനിയമകാല ജനങ്ങൾക്ക് ഈ വാക്യം പ്രത്യാശയുടെ കാരണം ആയിരുന്നു. (ഗലാത്യർ 4:4-4) സാത്താന് ഇതു യുദ്ധപ്രഖ്യാപനവും ശിക്ഷാവിധിയുമാണ്. (റോമര്‍ 4:14; 16:20) ഹവ്വക്ക്, അവളോട് ക്ഷമിച്ചെന്നും ദൈവം ഒരു സ്ത്രീയെയാണ് വീണ്ടെടുപ്പുകാരനെ ലോകത്തേക്ക് അയക്കുവാൻ ഉപയോഗിക്കുന്നത് എന്നുള്ളതിന്റെ ഉറപ്പായിരുന്നു.
പാമ്പിന്റെ സന്തതി പിശാചിന്റെ കുടുംബത്തെയും, സ്ത്രീയുടെ സന്തതി ദൈവത്തിന്റെ കുടുംബത്തേയും പ്രതിനിധികരിക്കുന്നു. (മത്തായി 13:24-30, 36 -43)അതിനാൽ ചരിത്രത്തിൽ ഉടനീളം സാത്താന്റെ മക്കളും ദൈവമക്കളും തമ്മിലുള്ള സംഘട്ടനം കാണാം. ഹൗവ്വ, ഉടനെ മരിക്കയില്ലെന്നും മക്കളെ പ്രസവിക്കുമെന്നും ദൈവം ഉറപ്പു കൊടുത്തു കൊണ്ട് തന്റെ പ്രത്യാശയുടെ വചനം വെളിപ്പെടുത്തി.(3:16) മക്കളെ വളർത്തുക എന്ന പ്രത്യേകമായ ഉത്തരവാദിത്വo, ആത്യന്തികമായി ഒരു രക്ഷകനെ ലോകത്തിന് നൽകുക എന്നതുൾപ്പെടെ, പ്രസവത്തിൽ വർദ്ധിച്ച വേദനക്കും ഭർത്താവിനോടുള്ള കീഴ്പ്പെടുത്തലിലും കാണാം. ഈ കീഴ്പ്പെടുത്തൽ ഒരുശാപത്തിന്റെയോ ഭർത്താവിന്റ ആധിപത്യം ഒരു കല്പനയായി നൽകിയത്തിന്റേയോ ഭാഗമായി കാണേണ്ടതില്ല.
ആദാമും ഹൗവ്വായും ധരിച്ചിരുന്ന മനുഷ്യനിർമ്മിതം ആയ വസ്ത്രങ്ങൾ മാറ്റി. ദൈവം മൃഗത്തോൽ കൊണ്ടുള്ള ഉടുപ്പ് നൽകി അവരെ ധരിപ്പിച്ചു. (3:21, യശയ്യാവ് 61:10) മനുഷ്യനും സ്ത്രീയും പുതിയ ആരംഭം കുറിക്കുന്നതിനും കർത്താവും ആയുള്ള കൂട്ടായ്മയിൽ തിരിച്ചു വരുന്നതിനും നിഷ്കളങ്കമായ മൃഗങ്ങൾ കൊല്ലപ്പെടെണ്ടിയിരുന്നു. കർത്താവ് പാപികൾക്കായി യാഗമായി ത്തീർന്നതിനെ അനുസ്മരിക്കുന്ന ചിത്രമാണിത് (1കൊരി 5:21)ആദാ ഹൗവ്വായും ജീവവൃക്ഷത്തിന്റെ ഫാലം തിന്നിരുന്നു എങ്കിൽ അവർ എന്നേക്കും പാപികളായി ജീവിയ്ക്കുമായിരുന്നു. അവരുടെ ഭവിക്കു മങ്ങല്‍ ഉണ്ടാകുമായിരുന്നു (3:22-24) അതിനാൽ ദൈവം അവരെ തോട്ടത്തിൽ നിന്ന് പുറത്താക്കി. തിരികെ വരാതിരിക്കാൻ കാവലായി ദൂതന്മാരെ നിർത്തി. തന്റെ ക്രൂശിലേ മരണത്തിലൂടെ ജീവന്‍റെ വൃക്ഷത്തിലേക്കുള്ള ജീവനുള്ള പുതുവഴി യേശു ഒരിക്കല്‍ തുറക്കും [യോഹന്‍ 1 4 -6 എബ്ര10 :1-2 5 വെളിപ്പാട് 2:7 : 22 :1 ,2 , 14, 19 ]


ഒരു കമന്റ്