വ്യക്തികൾ വേദപുസ്തകത്തിൽ.
ലോകചരിത്രം അനേകം വ്യക്തികളുടെ ചരിത്രമാണ്. ചക്രവർത്തിമാർ, രാജാക്കന്മാർ, മന്ത്രിമാർ, പട്ടാള മേധാവികൾ, മതനേതാക്കൾ, തത്വചിന്തകന്മാർ, തുടങ്ങിയവരാണവർ.അവരുടെ ജീവചരിത്രം പരിശോധിച്ചാൽ ഒരു ദേശത്തിന്റെയോ, രാജ്യത്തിന്റെയോ സാമ്രാജ്യത്തിന്റെയോ ചരിത്രം മനസ്സിലാക്കാം. 'History'എന്നാ ഇംഗ്ലീഷ് പദം വിഭജിച്ചു 'His+Story'എന്ന് പറയാറുണ്ട്. അതിന്റെ അർത്ഥം 'അവന്റെ കഥ 'എന്നാണല്ലോ. വേദപുസ്തകത്തിലെ പഴയ നിയമം, ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യനായ ആദാമിൽ ആരംഭിച്ച വിശ്വാസികളുടെ പിതാവായ അബ്രഹാമിലൂടെ അത്, യിസ്രായേലിന്റെ ചരിത്രത്തിൽ പ്രവർത്തിച്ച ദൈവപ്രവൃത്തികളുടെ ചരിത്രമാണ്. അതിൽ ദൈവപ്രവൃത്തി വെളിപ്പെടുത്തിയ അനേകം സ്ത്രീപുരുഷന്മാരെ കാണാം. അതിൽ ഗോത്രത്തലവന്മാർ, അടിമകൾ, ന്യായാധിപന്മാർ, രാജാക്കൻന്മാർ, പട്ടാളക്കാർ, ഇടയന്മാർ, കൃഷിക്കാർ തുടങ്ങി എല്ലാ മേഖലകളിലും ഉള്ളവർ ഉണ്ടായിരുന്നു. എന്നാൽ പുതിയ നിയമം ക്രിസ്തു കേന്ദ്രീകൃത്യമായ ഗ്രന്ഥമാണ്. അതിൽ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ ഈ ലോകശുശ്രുഷയും ഉപദേശങ്ങളും ക്രൂശുമരണവും, ഉയർപ്പും സ്വർഗ്ഗാരോഹണവും അടങ്ങിയ ചരിത്രമാണ് സുവിശേഷങ്ങൾ. തുടർന്ന് യേശുവിന്റെ ശിഷ്യന്മാരുടെയും അപ്പോസ്തലന്മാരൂടെയും പ്രവർത്തനങ്ങളും ശിശ്രുഷകളും അവർ സഹിച്ച പീഡനങ്ങളും രക്ഷസാക്ഷി മരണങ്ങളും അവർ എഴുതിയ ലേഖനങ്ങളും വെളിപ്പാടും കാണാം. വേദപുസ്തകത്തിൽ ചിതറിക്കിടക്കുന്ന അനേകം വ്യക്തികളുടെ ജീവിതകഥകൾ ഒരു വേദവിദ്യാർത്ഥി എന്ന നിലയിൽ ക്രോഡീകരികരിച്ചു ."വ്യക്തികൾ വേദപുസ്തകത്തിൽ "എന്ന ഒരു പരമ്പര വായനക്കാർക്കു സമർപ്പിക്കുന്നു.
വേദപുസ്തകത്തിൽ രേഖപെടുത്തിയ എല്ലാ വ്യക്തികളും പൂർണ്ണരും വിശുദ്ധരും അല്ല വേദപുസ്‌തകം സത്യം മാത്രം വെളിപ്പെടുത്തിയതുകൊണ്ട് അവരെയെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത്. അപൂർണ്ണരായ വ്യക്തികളിൽ ദൈവം പ്രവർത്തിച്ചു എന്നതാണ് സത്യം. അവരിലെ നന്മകൾ സ്വീകരിക്കുകയും തിന്മകൾ തിരസ്കരിക്കുകയുമാണ് വേണ്ടത്. അതിന് ദൈവത്തിന്റെ കൃപയും സഹായവും ആവശ്യമാണ്. അത് പരിശുദ്ധാത്മാവ് നൽകട്ടെ !


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ