ഏലീയാവിന്റെ ആത്മാവിൽ ഇരട്ടി പങ്ക് ലഭിച്ച എലീശാ ( 1 )
ശരീരത്തോടു കൂടി സ്വർഗ്ഗ ത്തിലേക്ക് എടുക്കപ്പെട്ട ഏലീയാവിന്റെ ശിഷ്യനായിരുന്നു എലീശ. എലീശയ്ക്ക് തന്റെ ഗുരുവായ ഏലീയാവിനോട് ഒരു അപേക്ഷമാത്രമേ ഉണ്ടായിരുന്നുള്ളൂ. "തന്റെ ഗുരുവായ ഏലീയാവിന്റെ ആത്മാവിൽ ഇരട്ടി പങ്കു തനിക്കു ല ഭിക്കണം " എന്നതായിരുന്നു അത്. അവർ അക്കരെ എത്തിയതിനു ശേഷം ഏലിയാവ് എലീശായോട്, ഞാൻ നിങ്ങളിൽ നിന്ന് എടുത്തു കൊള്ളപ്പെടും മുൻപേ ഞാൻ നിനക്ക് എന്ത് ചെയ്തു തരേണം ചോദിച്ചു കൊൾക എന്ന് പറഞ്ഞു. അതിന് എലീശ നിന്റെ ആത്മാവിൽ ഇരട്ടി പങ്ക് എന്റെ മേൽ വരുമാറാകട്ടെ എന്നു പറഞ്ഞു അതിനു അവൻ നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത്. ഞാൻ നിങ്കൽ നിന്ന് എടുത്തു കൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നു എങ്കിൽ നിനക്ക് അങ്ങനെ ഉണ്ടാകും അല്ലഎങ്കിൽ ഉണ്ടാകയില്ല ". 2 രാജാ. 2 : 9, 10. തുടർന്ന് നടന്ന ഏലീയാവിന്റെ സ്വർഗ്ഗാരോഹണം എലീശാ കാണുകയും തൻ മൂലം ഏലീയാവിന്റെ ആത്‌മാവിന്റെ ഇരട്ടി പങ്ക് എലിശക്ക് ലഭിക്കുകയും ചെയ്തു. അത് തുടർന്നുള്ള എലീശായുടെ ജീവിതത്തിൽ
അനുഭവപ്പെടുകയും ചെയ്തു. ഈ എലീശായുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ പരിശോധികാം
1. എലീശ ആരായിരുന്നു ?
യോർദ്ദാൻ നദിയുടെ താഴ്വരയിൽ ഉള്ള ആബേൽ - മേഹോലയിലെ ഒരു ധനിക കർഷകനായിരുന്ന സാഫാത്തിന്റെ മകനായിരുന്ന എലീശ (1. രാജാ. 19: 16). എലീശാ എന്ന പേരിന്റെ അർത്ഥം "ദൈവം രക്ഷയാകുന്നു "എന്നാണ്. 2 രാജാ. 1 മുതൽ 13 വരെയുള്ള അദ്ധ്യായങ്ങളിലാണ് എലീശയുടെ ചരിത്രം രേഖപ്പെട്ടുത്തിയിരിക്കുന്നത്. പഴയ നിയമ പ്രവാചകന്മാരിൽ ഏറ്റവും കൂടുതൽ അത്‌ഭുതങ്ങൾ പ്രവർത്തിച്ചതാ യി വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് എലീശയെ കുറിച്ചാണ്. മോശയുടെ മരണ ശേഷം യോശുവ യിസ്രായേലിന്റെ നായകനായത് പോലെ ഏലീയാവിന്റെ സ്വർഗ്ഗാരോഹണശേഷം എലീശാഏലീയാവിന്‍റെ പിന്‍ഗാമിയായി പ്രവാചക ശുശ്രുഷ നിർ വഹിച്ചു. യിസ്രായേൽ രാജാക്കന്മാരായ യെഹോരാം മുതൽ യഹോവാശ് വരെ യുള്ള അഞ്ചു പേരുടെ വാഴ്ചക്കാലത്താ യിരുന്നു അദ്ദേഹം പ്രവാചക ശുശ്രുഷ നിർവഹിച്ചത്.
ഏലീയാവിന്റെ ശിഷ്യനും പിന്തുടർച്ചക്കാരനും ആയിരുന്നെങ്കിലും എലീശാ തന്‍റെ ഗുരുവിൽ നിന്നും തിക ച്ചും വ്യത്യസ്ഥമായ രീതിയിലാണ് ശുശ്രുഷ ചെയ്തത്. ഏലിയാവ് പൊതു ജനങ്ങളിൽ നിന്നും അകന്നു ജീവിക്കാൻ ശ്രമിച്ചു. എന്നാൽ എലീശ ജനങ്ങളുടെ ഇടയിൽ ആണ് ജീവിച്ചത്. അനാഥരെയും വിധവമാരെയും സംരക്ഷിച്ചതിനാൽ അവരിൽ നിന്നും ആദരവ് ലഭിച്ചു. മാത്രമല്ല വിദേശിയരായ രാജാക്കന്മാർ പോലും അദ്ദേഹത്തെ ബഹുമാനിച്ചു. ഏകദേശം 50 വർഷകാലം അദ്ദേഹം ദൈവഹിത പ്രകാരം ശുശ്രുഷ നിർവഹിക്കുകയും 80വയസുവരെ ജീവിച്ചിരികയും ചെയ്തു എന്നാണ് കണക്കാക്കപെടുന്നത്.
2. എലീശയുടെ ദൈവീക വിളി
ഹോരേബ് പർവ്വതത്തിൽ വെച്ച് ദൈവം ഏലീയാവിനോട് കല്പിച്ചതനുസരിച്ച് അദ്ദേഹം എലീശായു ടെ അടുക്കൽ പോയി. എന്നാൽ എലീശാ തൻ്റെ കൃഷിസ്ഥലത്ത് 12 ഏർ കാളയെ കൊണ്ട് നിലം ഉഴുവിക്കുകയായിരുന്നു. അതിൽ 12 -- മത്തെ ഏർകാളയെ ക്കൊണ്ട് നിലം ഉഴുവിച്ചത് എലീശാ തന്നെ ആയിരുന്നു. ഏലിയാവ് തന്റെ പു തപ്പ് എലീശയുടെ മേൽ ഇട്ട്, തന്റെ പിൻഗാമിയയി എലീശയെ തിരഞ്ഞെടുത്തു. " പുതപ്പ് ഇടുക " എന്നത് അധികാ ര കൈമാറ്റത്തിന്‍റെ അടയാളമായിരുന്നു എലീശാ ഉടൻ തന്നെ ഏലീയാവിനെ അനുഗമിക്കാൻ തീരുമാനിച്ചു അതിന് മുന്നോടിയായി വീട്ടിൽ ചെന്ന് സഹപ്രവർ ത്തകർക്കും അയൽവാസികൾക്കും ഒരു വിരുന്നൊരുക്കി നൽകി. തന്റെ പഴയ തൊഴിൽ ആയ കൃഷി ഉപേക്ഷിച്ചു. പിന്നീട് ഒരിക്കലും അതിൽ മടങ്ങിപ്പോകാതിരി
ക്കുവാൻ ഒരു ഏർകാളയെ അറുത്തു, താൻ ഉപയോഗിച്ച കലപ്പയുടെ മരക്കോപ്പ് വിറകായി ഉപയോഗിച്ച് പാകം ചെയ്താ ണ് ജനത്തിന് ഭക്ഷണം വിളമ്പിയത്. എലീശാ ഉപേക്ഷിച്ച തൊഴിലിലേക്കു പി ന്നീട് ഒരിക്കലും ശുശ്രുഷ വിട്ട് മടങ്ങിപ്പോയില്ല. തുടർന്ന് തന്റെ അപ്പനോടും അമ്മയോടും യാത്ര പറഞ്ഞു ഏലീയാവിന്റെ പിന്നാലെ പോയി, ഏലീയാവിന്റെ ശിഷ്യനായ് ശുശ്രുഷ ചെയ്‌തു. 2. രാജാ . 3 : 11 )
3. ആത്മാവിന്റെ ഇരട്ടി പങ്ക് ലഭിച്ച
എലീശാ.
ദൈവ വിളി ലഭിച്ച എലീശാ, ഏലിയാവ് സ്വർഗ്ഗാരോഹണം ചെയ്‌യുന്നത് വരെ തന്റെ ഗുരുവിൽ നിന്നും തനിക്ക് കഴിയുന്നിടത്തോളം പഠിക്കുവാനും പ്രാപിക്കുവാനും ഗുരുവിനോട് ചേർന്ന്നിന്നു. യിസ്രാ യേല്യ കുടുംബങ്ങളിൽ, ഇരട്ടി പങ്കു ഓഹരി ആദ്യജാതന്മാർക്കുള്ളതാണ് ( ആവർത്തനം 21: 17 ). എന്നാൽ ഇവിടെ എലീശാ ഭൗ തികമായ നേട്ടങ്ങളോ സ്ഥാനമാനങ്ങളോ ചോദിക്കാതെ വിശ്വസ്ഥതയോടെ ശുശ്രു ഷ ചെയ്തു വിജയിക്കുന്നതിന് ആവശ്യമായ ആത്‌മാവിന്റെ ഇരട്ടി പങ്കാണ് ഏലി യാവിനോട് ആവശ്യപ്പെടുന്നത് ( ലേഖനത്തിന്‍റെ മുഖവുരയിൽ അത് പ്രതിപാദി ച്ചിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല ). ഇത് എലിശായുടെആത്മീയദർശനത്തിന്‍റെ തെളിവാണ്. " ഞാൻ എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുയെ ങ്കിൽ നിനക്ക്അങ്ങനെ ഉണ്ടാകും " എന്ന് ഏലിയാവ് പറഞ്ഞു. ദൈവീകമായ ഏകാഗ്രത നഷ്ടപ്പെട്ട് ദൃഷ്ടി ഗുരുവിൽ നിന്ന് മാറിപ്പോയിരുന്നു എങ്കിൽഎലിശക്ക് ഗുരുവിന്റെ സ്വർഗ്ഗാരോഹണം കാണുവാനും വാഗ്ദത്തം പ്രാപിക്കുവാനും കഴിയുമായി രുന്നില്ല. അങ്ങനെ ആത്മാവിന്റെ ഇരട്ടി പങ്കു ഏലീയാവിൽ നിന്നും വീണപുതപ്പു മായി മടങ്ങി വന്ന എലീശാ പുതപ്പ് മടക്കി യോർദ്ദാനെ അടിച്ചപ്പോൾ അത് രണ്ടായി പിരിഞ്ഞു. എലീശാ മറുകര കടന്നു. അവിടെ കാത്തു നിന്ന പ്രവാചകശിശിഷ്യന്മാർ ഏലീയാവിനെ എന്നപോലെ എലീശയെയും ആദരവോടെ സ്വീകരിച്ചു ( 2 രാജാ. 2: 15 ).
4. എലീശയെ പരിഹസിച്ച ബാല
ന്മാർ ശിക്ഷിക്കപ്പെട്ടത്.
തന്റെ ഗുരുവായ ഏലീയാവിന്റെ വേർപാടിന്റെ ദുഃഖം കൊണ്ടോ, പൊതുവേ പ്രവാചകന്മാരുടെ അടയാളമായോ എലീശാ തന്റെ തലമുടി വടിച്ചുകളഞ്ഞിരുന്നു. എലീശാ ബഥേലിലേക് നടന്നു പോകുകയായിരുന്നു. ചില ബാലന്മാർ മൊട്ടത്തലയ കയറി വാ " എന്നു പറഞ്ഞു പരിഹസിച്ചു " ബാലന്മാർ "എന്ന് എവിടെ തർജ്ജിമ ചെയ്തിരിക്കുന്ന പദം ചെറിയ കുട്ടികളെ അല്ല പ്രായമായയുവാക്കളെയാണ് " നിന്റെ യജമാനനെ പ്പോലെ നീയും കയറിപ്പോക " എന്ന അർ ത്ഥത്തിലാകാം അവർ അദ്ദഹത്തെ കളി
യക്കിയത്. എലീശാ യഹോവയുടെ നാമത്തിൽ അവരെ ശപിച്ചു. അപ്പോൾ രണ്ടു പെൺകരടികൾ കാട്ടിൽ നിന്ന് ഇറങ്ങിവ ന്ന് പരിഹാസികളായ ഈ യുവാക്കളിൽ40 പേരെ കീറിക്കളഞ്ഞു. ഈ യുവാക്കളെ ഇങ്ങനെ ഉടനെ ശിക്ഷിച്ചത് ശെരിയായില്ല എന്ന് പറയുന്നവരുണ്ട്. ദൈവത്തിന്‍റെ കൃപയും കരുണയുമാണ് പാപത്തിന് പലപ്പോഴും ഉടൻ ശിക്ഷഉണ്ടാകാത്തത്. " ദുഷ് പ്രവൃത്തിക്കുള്ള ശിക്ഷവിധി തൽ ക്ഷണം നടക്കാത്തത് കൊണ്ട് മനുഷ്യൻ ദോഷം ചെയ്യുവാൻ ധൈര്യപ്പെടുന്നു ". എന്നാണ് സഭാപ്രസംഗി പറയുന്നത്. (സഭാ പ്രസംഗി ( 6 :11 )


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ