-->

ഏലീയാവിന്റെ ആത്മാവിൽ ഇരട്ടി പങ്ക് ലഭിച്ച എലീശാ.3

 

  

           എലീശാ ആരായിരുന്നു.  എലീശായുടെ ദൈവവിളി , ആത്മാവിന്റെ ഇരട്ടി പങ്ക് ലഭിച്ച എലീശാ, ബേഥേലിലെ പരിഹാസികൾ ശിക്ഷിക്കപ്പെട്ടത്, യിസ്രായേല്യരും മോവാബ്യാരും തമ്മിലുള്ള യുദ്ധവും എലീശയും , ഗർഭനാശം വരുത്തിക്കൊക്കൊണ്ടിരുന്ന ഉറവയിലെ ജലം എലീശാ ശുദ്ധികരിച്ചത്  പ്രവാചകശിഷ്യന്റെ ഭാര്യയുടെ കടം വീട്ടുവാൻ എലീശാ വഴിയൊരുക്കിയത് , മക്കളില്ലാതിരുന്ന ശൂന്യേക്കാരത്തിക്ക് എലീശയുടെ വാക്കനുസരിച്ച ഒരു മകൻ ജനിച്ചത്, ശൂന്യക്കാരത്തിയുടെ മകനെ ഉയർപ്പിച്ചത് എന്നിവയാണ് കഴിഞ്ഞ  ഭാഗത്തു പരാമർശിച്ചത് . തുടർന്നുള്ള എലീശയുടെ ജീവിത്തിലെ പ്രധാനസംഭവവങ്ങൾ പരിശോധിക്കാം.

പായസത്തിൽ കലർന്ന വിഷം മാറ്റി എലീശാ ശുദ്ധികരിച്ചത് . 

             എലീശാ ഗിൽഗാലിലെ ശിഷ്യന്മാരെ സന്ദർശിക്കാൻ പോയി. അപ്പോൾ ക്ഷാമകാലം ആയിരുന്നു. എലീശായുടെ നിർദേശം അനുസരിച്ച് പ്രവാചകശിഷ്യന്മാർ ഒരു വലിയ കലത്തിൽ പായസം  ഉണ്ടാക്കാൻ ഒരുങ്ങി. ഒരു ശിഷ്യൻ  ചീര എന്ന്കരുതി പേച്ചീര പറിച്ചു കൊണ്ടുവന്ന് അത് അരിഞ്ഞു പായസത്തിൽ ഇട്ടു . തുടർന്ന് പായസം കുടിച്ചവർക്കെല്ലാം മരണവേദന അനുഭവപ്പെട്ടു അതിനാൽ അവർക്കു കുടിപ്പാൻ കഴിഞ്ഞില്ല. "ദൈവപുരുഷനായുള്ളോവേ കലത്തിൽ മരണം" എന്ന് നിലവിളിച്ചു . കുറച്ചു മാവ് കൊണ്ടു വരാൻ എലിശ കല്പ്പിച്ചു . മാവ് കൊണ്ടു വന്നപ്പോൾ എലീശാ അത് പായാസക്കലത്തിൽ ഇട്ടു . അതോടെ പായസത്തിലെ വിഷാംശം മാറി എല്ലാവരും നല്ല പായസം കുടിച്ചു . 
 (2 രാജാ 4:38 -41 )

ഇരുപതു യവത്തപ്പവും കുറെ മലരും കൊണ്ട്  100 പേരെ പോഷിപ്പിച്ചു.

                       എലീശാ ഗിൽഗാലിൽ ആയിരിക്കുമ്പോൾ അദ്ദേഹത്തിനു നൽകാൻ ഒരാൾ ആദ്യഫലമായി 20 യവത്തപ്പവും,കുറേ മലരും കൊണ്ടു വന്നു. അപ്പോൾ അവിടെ പ്രവാചകനോട് കൂടെ 100പേർ ഉണ്ടായിരുന്നു. അത് എല്ലാവർക്കും വിളമ്പുവാൻ പ്രവാചകൻ പറഞ്ഞു. എന്നാൽ ശിഷ്യന്മാർക്കു അത് പ്രയാസമായി. "ഇതു നുറ് പേർക്ക് എങ്ങനെ വിളമ്പും  എന്ന് പറഞ്ഞു ".പ്രവാചകൻ വീണ്ടും "ജനത്തിനു അത് തിന്മാൻ കൊടുക്ക.അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും" എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് പറഞ്ഞു (2രാജാ. 4:43).ശിഷ്യന്മാർ പ്രവാചകന്റെ വാക്ക് അനുസരിച്ച് അത് വിളമ്പി . യഹോവയുടെ വചനപ്രകാരം അവർ തിന്ന് തൃപ്തരാകുകയും ശേഷിപ്പിക്കുകയും ചെയ്തു. 
          
നയമാന്റെ കുഷ്ഠരോഗം സൗഖ്യമാക്കിയ എലീശാ. 
         
              അരാം രാജ്യത്തിലെ (സിറിയ രാജ്യം)സേനാനായകനായിരുന്നു നയമാൻ അദ്ദേഹം പരാക്രമശാലിയായ യോദ്ധാവായിരുന്നു. എങ്കിലും കുഷ്ഠരോഗിയായിരുന്നു. അത് ആ കുടുംബത്തിനു ദുഃഖത്തിനുകാരണമായിതീർന്നു. അവർ കുറേക്കാലം അത് രഹസ്യമാക്കി വെച്ചു എങ്കിലും അത് ക്രമേണ അത് പരസ്യമായി. നയമാന്റെ ഭാര്യ ക്ക്യിസ്രായേൽക്കാരത്തിയായ ഒരു അടിമപെൺക്കുട്ടി വീട്ടുവേലക്കാരിയായി ഉണ്ടായിരുന്നു. ശമര്യയിൽ താമസിക്കുന്ന എലീശാ പ്രവാചാകാന് നയമാന്റെ കുഷ്‌ഠരോഗം സൗഖ്യമാക്കുവാൻ കഴയും എന്ന് ആ പെൺകുട്ടി പറഞ്ഞു.അതനുസരിച്ച് നയമാൻ സിറിയ രാജാവിൽ നിന്ന് യിസ്രായേൽ രാജാവിന് ഒരു ശൂപാർശക്കത്തു വാങ്ങി. തുടർന്ന് പത്തു താലന്ത് വെള്ളിയും ആറായിരംശേക്കൽ പൊന്നും പത്തുക്കുട്ടം വസ്ത്രവും എടുത്തു ശമര്യയിലേക്ക് പുറപ്പെട്ടു( 2രാജാ. 5:5). 

          കുഷ്ഠരോഗിയായ നായമാൻ തന്റെ അടുക്കൽ വന്ന വിവരം എലീശാ അറിഞ്ഞപ്പോൾ ഒരു ദാസനെ അയച്ചു "യോർദ്ദാൻ നദിയിൽ പോയി ഏഴ് പ്രാവശ്യം മുങ്ങുക, അപ്പോൾ സൗഖ്യപ്രാപിക്കും "എന്നു പറയിച്ചു. പ്രവചകൻ  നേരിട്ട് തന്റെ അടുത്ത് വന്നു സംസാരിച്ച കുഷ്‌ഠത്തിൻ മേൽ കൈ ആട്ടി സൗഖ്യമാക്കുമെന്നായിരുന്നു നയമാൻ വിചാരിച്ചത്. എന്നാൽ തന്റെ ആഗ്രഹമനുസരിച്ചല്ല പ്രവാചകൻ പ്രവർ ത്തിച്ചതെന്ന് മനസ്സിലായപ്പോൾ കോപിച്ച നിരാശയോട്‌ മടങ്ങിപ്പോകാൻ നയമാൻ തീരുമാനിച്ചു. എന്നാൽ നയമാന്റെ ദാസന്മാരുടെ അപേക്ഷയനുസരിച്ച യോർദ്ദൻ നദിയിൽ ഇറങ്ങി ഏഴ് പ്രാവശ്യം മുങ്ങി അതോടെ കുഷ്ഠരോഗം മാറി ശുദ്ധിഉള്ളവ നായിത്തിർന്നു. 

                 സൗഖ്യം  പ്രാപിച്ച് നയമാൻ സന്തോഷത്തോടുക്കൂടെ സമ്മാനങ്ങളുമായി എലീശയുടെ അടുക്കൽ  മടങ്ങിവന്നു. താൻകൊണ്ടുവന്ന സമ്മാനങ്ങൾ വാങ്ങുവാൻ പ്രവാചകനെ നിർബന്ധിച്ചു. എന്നാൽ യഹോവയായ ദൈവമാണ് സൗഖ്യമാക്കിയത്  എന്നതിനാൽ യാതൊരു പ്രതിഫലവും വാങ്ങുകയില്ല എന്ന് തീർത്തു പറഞ്ഞു. 

യഹോവയെ മാത്രം ഇനി ആരാധിക്കുകഉള്ളു എന്ന് ദൃഡനിശ്ചയം ചെയ്ത നയമാൻ. 

                                             അക്കാലത്ത് ഓരോ ദേശത്തിന് ഓരോ ദേവൻ ഉണ്ടായിരുന്നു.ആദേശവുംഅവിടത്തെ മണ്ണും ആ ദേവന്റെതായിരുന്നു 
എന്നായിരുന്നു വിശ്വാസം. അതനുസരിച്ച് നയമാൻ ജീവിച്ചിരുന്ന സിറിയ ദേശത്തിലെ മണ്ണ് അവിടത്തെ ദേവന്റെ വകയായതിനാൽ ആ മണ്ണിൽ യഹോവയെ ആരാധിക്കുന്നത് യുക്തമല്ല. അതിനാൽ യഹോവയുടെ ദേശത്തുനിന്ന് രണ്ടു കോവർകഴുതചുമട് മണ്ണ് തനിക്കു നൽകണമെന്ന് നയമാൻ എലീശായോട് ആവശ്യപ്പെട്ടു ഇനി മേലാൽ തന്നെ സൗഖ്യമാക്കിയ യഹോവയെ മാത്രമേ ആരാധിക്കു എന്നും മറ്റു ദേവന്മാർക്ക് യാഗം കഴിക്കുകയില്ലന്നും തീരുമാനിച്ചു. എന്നാൽ രാജാവിന്റെ അകമ്പടി നായകനെന്ന നിലയിൽ സിറിയ രാജാവ്‌ നയമാന്റെ കൈത്താങ്ങാലോടെ വിഗ്രഹത്തെ നമസ്കരിക്കുമ്പോൾ താൻ 
മന:പൂർവ്വമല്ലാതെ കുമ്പിട്ടു പോകുന്ന കാര്യം ക്ഷമിക്കുമാറകട്ടെ എന്ന് നയമാൻ പറഞ്ഞു. "സമാധാനത്തോടെ പോക "എന്ന് പറഞ്ഞു എലീശാ നയമാനെ യാത്രയാക്കി. 

നയമാന്റെ കുഷ്ഠം ദ്രവ്യാഗ്രഹിയായ ഗേഹസിക്ക്. 

           നയമാൻ മടങ്ങി പോയപ്പോൾ എലീശാ ഉറങ്ങാൻ കിടന്നു. അപ്പോൾ 
എലീശയുടെ ഭ്രിത്യനായ ഗേഹസി  നയമാനിൽ നിന്ന് സമ്മാനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. അതിനായി ഗേഹസി തിടുക്കത്തിൽ നയമാന്റെ പിന്നാലെ ചെന്നു. ഗേഹസി തൻ്റെ പിന്നാലെ ഓടി വരുന്നത് കണ്ട നയമാൻ രഥത്തിൽ നിന്നിറങ്ങി കാര്യം ചോദിച്ചു. ഗേഹസി ഒരു വലിയ കളവ് പറഞ്ഞു. എഫ്രയും മലനാട്ടിൽനിന്ന്  രണ്ടു പ്രവാചകശിഷ്യന്മാർ വന്നിരിക്കുന്നതിനാൽ അവർക്ക് കൊടുക്കാൻ ഒരു താലന്ത് വെള്ളിയും രണ്ടു കൂട്ടം വസ്ത്രങ്ങളും തരണമെന്ന് പറയുവാൻ എലീശാ തന്നെ പറഞ്ഞയച്ചിരിക്കയാണെന്ന് പറഞ്ഞു. നയമാന് വലിയ സന്തോഷമുണ്ടായി നയമാൻ രണ്ടു താലന്ത് വെള്ളി രണ്ടു സഞ്ചിയിലായിക്കി കെട്ടി തന്റെ രണ്ടു ദാസന്മാരുടെ പക്കൽ കൊടുത്തു, രണ്ടു കൂട്ടം വസ്ത്രവും കൊടുത്തയച്ചു. തന്റെ വീട്ടിനടുത്തു എത്തിയപ്പോൾ ദ്രവ്യഗ്രഹിയായ ആ ദ്രവ്യവും വസ്ത്രവും ദാസന്മാരിൽ നിന്ന് വാങ്ങി തൻ്റെ വീട്ടിൽ വെച്ചിട്ട് ദാസന്മാരെ തിരികെ പറഞ്ഞയച്ചു. അതിനുശേഷം ഒന്നും അറിയാത്ത രീതിയിൽ എലീശയുടെ അടുത്ത് ചെന്ന് നിന്നു. ആത്മീയ കണ്ണ് കൊണ്ട് കാര്യങ്ങൾ മുഴുവൻ ഗ്രഹിച്ചഎലീശാ ഗേഹസിയെ ശപിച്ചു. "ദ്രവ്യം സമ്പാദിക്കാനും, വസ്ത്രം ഒലിവു തോട്ടം  മുന്തിരി തോട്ടo ആടുമാടുകൾ ദാസീദാസന്മാരെ മേടിപ്പനും ഇതാകുന്നുവോ സമയം? ആകയാൽ നയമാന്റെ കുഷ്‌ഠം  നിനക്കും നിന്റെ സന്തതിക്കും എന്നേക്കും 
പിടിച്ചിരിക്കും എന്ന് പറഞ്ഞു. അവൻ ഹിമം പോലെ വെളുത്ത് കുഷ്ഠ  രോഗിയായി അവനെ വിട്ടു പോയി ".2രാജാ. 5:26, 27.
അങ്ങനെ എലീശയുടെ പിൻഗാമിയായി മഹത്തായ പ്രവാചക ശുശ്രുഷ ചെയ്യാൻ വിളിക്കപ്പെട്ട ഗേഹസി ദ്രവ്യാഗ്രഹം മൂലം ശപിക്കപ്പെടുവാനായി ആ പദവി നഷ്ടമാക്കി. ഇത് ദ്രവ്യാഗ്രഹിക്ക്‌ എക്കാലത്തുമുള്ള ഒരു പാഠമാണ്.