-->

ദൈവകൃപ ലഭിച്ച നോഹ 3

       


  കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ നോഹ പെട്ടകത്തിൽ കയറിയ ശേഷം ദൈവം നടത്തിയ ന്യായവിധിയായ പ്രളയത്തെ കുറിച്ചും എന്നാൽ നോഹയും കുടുംബവും പെട്ടകത്തിൽ സുരഷിതമായിരുന്നതിനെ കുറിച്ചും ദൈവം തന്റെ ലോകത്തെ പുതുക്കിയതിനെ കുറിച്ചുമാണ് മനസ്സിലാക്കിയത്. ശേഷിച്ച നോഹയുടെ ജീവിതത്തിലേക്ക് കടക്കാം. 


 6. ദൈവം നോഹയുടെ വിശ്വാസതിന് പ്രതിഫലം നൽകി. 


        ഒരു വർഷത്തിലധികം പെട്ടകത്തിലായിരുന്ന നോഹയും കുടുംബവും തിരികെ ഉണങ്ങിയ ഭൂമിയിൽ ഇറങ്ങുവാൻ ആഗ്രഹിച്ചുകാണും. എന്നാൽ അവർ ദൈവത്തിന്റെ നിർദ്ദേശങ്ങൾക്കായി കാത്തിരുന്നു. ഭൂമിയെ നോക്കാൻ പറവകളെ അയച്ചത് നോഹയുടെ അവിശ്വാസം ആയിരുന്നില്ല. സാഹചര്യങ്ങളെ മനസ്സിലാക്കാൻ വേണ്ടിയായിരുന്നു അത്. ദൈവഹിതം ചെയ്‌യുന്നത്, തക്കകാര്യം തക്കവിധത്തിൽ തക്ക ലക്ഷ്യതിന് വേണ്ടി ചെയ്‌യുന്നത് മാത്രമല്ല ശരിയായ സമയത്ത് ചെയ്‌യുക എന്നുകൂടി അർത്ഥമാകുന്നു. 


        നോഹയും കുടുംബവും പെട്ടകത്തിൽ നിന്ന് പുറത്ത് 

ഇറങ്ങുമ്പോൾ ഭൂമിയെ ഒരുക്കി കൊണ്ടാണ് അവർക്ക് പ്രതിഫലം 

നൽകിയത്. മനുഷ്യവർഗ്ഗത്തിന് വേണ്ടി ഈ പുതിയ ആരംഭം ഇട്ടതു കൊണ്ട് നോഹയെ "രണ്ടാം ആദം "

എന്ന് വിളിക്കുന്നതിൽ തെറ്റില്ല എന്ന് വേദപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. സൃഷ്‌ടിയുടെ ആദ്യ ആഴ്ചയിൽ ആദാമിനും ഹൗവ്വക്കും വേണ്ടി ഭൂമിയെ ഒരുക്കിക്കൊണ്ട് ദൈവം അതിനെ വെള്ളത്തിൽ നിന്ന് പുറപ്പെടുവിച്ചു. 

എവിടെ ജലപ്രളയത്തിലൂടെ ഭൂമിയെ നോഹക്കും കുടുംബത്തിനും വേണ്ടി ദൈവം ഒരുക്കി. ദൈവം ആദാമിന് നൽകിയ 'പേറ്റു പെരുകുക' എന്ന അനുഗ്രഹം നോഹയുടെ കുടുംബത്തിനും മൃഗങ്ങൾക്കും നൽകി. (ഉല്പത്തി 1:22, 28, 8: 17)

         തന്റെ കുടുംബത്തെ രക്ഷിക്കാൻ നോഹ പെട്ടകം ഒരുക്കി. അതിൽ അവരെ സംരക്ഷിച്ചു കൊണ്ട് ദൈവം വിശ്വസ്തത പാലിച്ചു. (എബ്രായർ 11:7) നോഹയോടും കുടുംബത്തോടും കു‌ടെ പെട്ടകത്തിൽ പ്രവേശിക്കാൻ നോഹ അവരെ പ്രോത്സാഹിപ്പിച്ചു കാണും. എന്നാൽ ആരും നോഹയുടെ ആഹ്വാനത്തെ കാര്യമായി എടുത്തില്ല. അതിനാൽ അന്നത്തെ ലോകം നശിച്ചു പോയി. 

(2 പത്രോസ് 3:6)നോഹയുടെ ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും ദൈവത്തിൽ വിശ്വസിച്ചു

നോഹ പെട്ടകം ഉണ്ടാക്കിയ സമയത്തു തന്നോട് കൂടെ നിന്നു. ദൈവകല്പന അനുസരിച്ച് പെട്ടകത്തിൽ പ്രവേശിച്ച് വിശ്വാസം തെളിയിച്ചു. അതിനാൽ ദൈവം അവരെ രക്ഷിച്ച് ഭൂമിയെ വീണ്ടും ഒരുക്കി അവർക്ക് പ്രതിഫലം നൽകി. 


7. നോഹ ദൈവത്തെ ആരാധിച്ച് 

  നന്ദിയർപ്പിച്ചു. 


           പെട്ടകത്തിൽ നിന്നിറങ്ങി പുതുക്കപ്പെട്ട ഭൂമിയിൽ നിന്നതിനു ശേഷം നോഹ നന്ദിയാൽ നിറഞ്ഞു താൻ ആദ്യം ചെയ്തത് തന്റെ കുടുംബത്തെ ദൈവാരാധനയിലേക്ക് നയിക്കുക എന്നുള്ളതായിരുന്നു. അതിനായി നോഹ ആദ്യം ഒരു യാഗപീdham

പണിതു ശുദ്ധിയുള്ള മൃഗങ്ങളിൽ ചിലത് എടുത്ത് ദൈവത്തിന് യാഗം കഴിച്ചു. നോഹ ഒരു സന്തുലിത വിശ്വാസിയായിരുന്നു. അവൻ ദൈവത്തോട് കു‌ടെ സ്‌നേഹ 

കൂട്ടായ്മയിൽ നടക്കുകയും അവന്റെ സാന്നിദ്ധ്യത്തിൽ സന്തോഷിക്കുകയും ചെയ്തു. 

"പുരാതന ലോകത്തെ ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗി

ആയ നോഹയെ ഏഴ്പേരോടു

കൂടെ പാലിച്ചു".(2പത്രോസ് 2:5) 

പെട്ടകത്തിൽ ആയിരുന്നപ്പോൾ ദൈവത്തിന്റെ നിർദ്ദേശത്തിനായി കാത്തിരുന്നു. ഭൂമിയിൽ കാലുകുത്തിയപ്പോൾ ദൈവത്തെ ആരാധിച്ചു. ഹാബേലിനെ പോലെ ഏറ്റവും മേത്തരമായതു ദൈവത്തിന് കൊണ്ടുവന്നു. ശേത്തിന്റെ ശേഷിപ്പിനെ പോലെ ദൈവനാമം വിളിച്ചപേക്ഷിച്ചു (8:20)

ഭൂമിയിൽ ദൈവത്തോടുള്ള സത്യ

ആരാധന വീണ്ടെടുത്തു. 


          സമർപ്പണത്തിന്റെ ഒരു പുതിയ പടിയായി നോഹ തന്നേയും തന്റെ കുടുംബത്തെയും മുഴുവനായി ദൈവത്തിന് സമർപ്പിച്ചു. ദൈവം അവരെ കരുണയോടെ പ്രളയത്തിൽ നിന്നു രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു. യഹോവ യാഗത്തിന്റെ സൗരഭ്യവാസന മണത്തു. (8:21)എന്ന് പറഞ്ഞിരിക്കുന്നത്, ദൈവീക സത്യത്തെ മനുഷ്യരുടെ രീതിയിൽ പ്രസ്താവിച്ചിരിക്കുന്നതാണ്.

ദൈവം യാഗത്തിൽ തൃപ്തനായി അത് സ്വീകരിച്ചു എന്നർത്ഥം.

"തന്റെ ജനത്തിലും ആരാധനയിലും

പ്രസാദിച്ചു"(ലേവ്യ 1:9, 4:16)പുതിയ നിയമചിന്തയിൽ യേശുക്രിസ്തു നമുക്കായി അർപ്പിച്ചതിനെയാണ് 

യാഗം കാണിക്കുന്നത്. "ക്രിസ്തുവും നിങ്ങളെ സ്‌നേഹിച്ച് നമുക്ക് വേണ്ടി തന്നെത്താൻ ദൈവത്തിന് സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതുപോലെ സ്‌നേഹത്തിൽ നടപ്പിൻ "(എഫേസ്യർ 5:2).


8. ദൈവം പ്രകൃതിയുടെ ക്രമം 

 പുനപ്രതിഷ്‌ഠിച്ചു. 


          "ദൈവം പറഞ്ഞു ഇനി ഭൂമിയെ ശപിക്കയില്ല" (8:21b) ഇത്‌ ദൈവം നോഹയോട് പറഞ്ഞതല്ല. ദൈവം തന്നോടു തന്നെ തന്റെ ഹൃദയത്തോടു പറഞ്ഞതാണ്. നോഹയുടെ വിശ്വാസത്തോടും അനുസരണത്തോടും ആരാധനയോടുമുള്ള അനുകമ്പാ 

പൂർണ്ണമായ പ്രതികരണമായിരുന്നു

അത്. ആദാമിന്റെ പാപം മൂലമാണ് 

ദൈവം നിലത്തെ ശപിച്ചത് (3:17). 

കയ്യീന്റെ പാപം നിമിത്തം വീണ്ടും ശപിച്ചു. (4:11, 12) ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന ദൈവ 

വാഗ്ദത്തം ഈ രണ്ടു ശാപത്തെയും റദ്ദാക്കിയില്ല. ഇതു രണ്ടും യേശു വീണ്ടും വരുന്നത് വരെയും നീങ്ങുകയില്ല. (വെളി 22:3)

എന്നാൽ ദൈവകൃപയാൽ മനുഷ്യന്റെ കഷ്ടതകൾ കൂടുകയില്ല എന്ന് ദൈവം തീരുമാനിച്ചു. 


            സാർവ്വത്രീക ജലപ്രളയം ഇനി

ഉണ്ടാവുകയില്ല. (8:21c) മനുഷ്യന്റെ മനോനിരൂപണം ദോഷമുള്ളതാണ് എങ്കിലും ഇനിയും ഭാവിയിൽ ജലപ്രളയം ഉണ്ടാവുകയില്ല എന്ന് ദൈവം നിർണ്ണയിച്ചു. ദൈവം തുടക്കത്തിൽ ജലപ്രളയം അയച്ചത്

മനുഷ്യന്റെ ദുഷ്ടത നിമിത്തം ആയിരുന്നു. (6:5) അതിനാൽ ഇനി പ്രളയം അയക്കില്ല എന്നത് തുടക്കത്തിലെ പ്രളയം തെറ്റാണെന്നോ പരാജയമായിരുന്നെന്നോ തോന്നാം. എന്നൽ ദൈവം പറഞ്ഞത് ഞാൻ മറ്റൊരു പ്രളയം അയച്ച് മനുഷ്യരാശിയെ ഇല്ലായ്‌മ ചെയ്യുകയില്ല. മറിച്ച് അവർക്ക് എന്റെ രക്ഷയെ പ്രദാനം ചെയ്‌യും 

എന്നായിരുന്നു. ഇതിന്റെ അർത്ഥം ഇന്ന് ദൈവം പാപത്തെ ന്യായം വിധിക്കുന്നില്ല എന്നോ ഇനി ഭാവിയിൽ ലോകത്തിന്റെ ന്യായവിധി ഉണ്ടാകുകയില്ല എന്നോ അല്ല. ഭാവിയിൽ ഒരു സാർവ്വത്രിക 

ന്യായവിധി ഉണ്ട്. അത് വെള്ളത്താൽ ആയിരിക്കുകയില്ല പ്രത്യുത അത് തീയാൽ ആയിരിക്കും (2 പത്രോസ് 3:7). 


          പ്രളയം മൂലം ഒരു വർഷം       

ഋതുക്കളുടെ ചക്രത്തിന് തടസം നേരിട്ടു. എന്നാൽ അത് ഇനിയും ആവർത്തിക്കയില്ല. മാത്രമല്ല ആഴ്ചകളും ദിവസങ്ങളും ഋതുക്കളും ഉള്ള താളക്രമം ഭൂമി

ഉള്ള കാലത്തോളം തുടരുന്ന വിധത്തിൽ ദൈവം പുന:ക്രമികരിച്ചു. ഈ ഉറപ്പിലത്രെ 

ജീവിതത്തിനാവശ്യമായ കാര്യങ്ങൾ ഉണ്ടാകുന്നത്. 


9. ദൈവം ഉടമ്പടി ചെയ്തു. 


          നോഹ പെട്ടകത്തിൽ നിന്ന് പുറത്ത് വന്നപ്പോൾ മനുഷ്യവർഗ്ഗത്തിന് ഒരു പുതിയ ആരംഭത്തിന് നാന്ദി കുറിക്കുന്ന രണ്ടാം ആദമിനെ പോലെയായി. 

"നിങ്ങൾ സന്താനപുഷ്‌ടിയുള്ളവർ 

ആയി ഭൂമിയിൽ നിറയുവിൻ "(1:28)

എന്ന് ദൈവം ആദാമിനോടും ഹൗവ്വയോടും കല്പിച്ചിരുന്നത് പോലെ രണ്ടു പ്രാവശ്യം നോഹയോടും കുടുംബത്തോടും ആവർത്തിച്ചു . (9:1, 7)നോഹയുടെ പിൻഗാമികളെല്ലാം തന്നെ പ്രത്യേകിച്ച് ശേത്തിന്റെ വംശം ദൈവത്തിന്റെ പദ്ധതിക്ക് പ്രധാനികൾ ആയിരുന്നു. ആ വംശത്തിൽ നിന്നാണല്ലോ യഹൂദ 

ജനത്തെ കെട്ടുപണി ചെയ്യുവാൻ ദൈവം തെരഞ്ഞെടുത്ത അബ്രഹാം ജനിച്ചത്. ആ വംശത്ത് നിന്നു തന്നെ ആണ് ഉല്പത്തി 3:15

നിവൃത്തിയാക്കി പാമ്പിന്റെ

(പിശാചിന്റെ )തല തകർത്ത രക്ഷകന്റെ പുറപ്പാട്. 


         ദൈവം ആദാമിനേയും ഹൗവ്വയെയും തോട്ടത്തിൽ പാർപ്പിച്ചപ്പോൾ അവർക്ക് ഭക്ഷിപ്പാൻ പഴങ്ങളും പച്ചക്കറികളുമാണ് നൽകിയത്. (1:29, 2:9, 16) എന്നാൽ ജലപ്രളയതിന് ശേഷമാണ് അവരുടെ ഭക്ഷണത്തിൽ മാംസം 

ഉൾപ്പെടുത്തിയത്. മൃഗത്തിന്റെ മാംസം ഭക്ഷിക്കുന്നതിന് ദൈവം നിബന്ധനവച്ചു."മാംസം രക്തത്തോടു കൂടിയാകരുത്"(9:4)

പിന്നീട് മോശയോട് പറഞ്ഞ കാര്യങ്ങൾ സംഷിപ്തമായി നോഹയോട് പറഞ്ഞു ര ക്തത്തിലാണ് ജീവൻ. 

ജീവൻ ദൈവത്തിൽ നിന്നാണ് വരുന്നതാണ്. അത് ബഹുമാനിക്ക 

പെടണം. അതിനാൽ രക്തത്തെ 

ആദരവോടെ വേണം കൈകാര്യം ചെയ്യുവാൻ.  


           ദൈവം നോഹയോട് ഉടമ്പടി ചെയ്‌യുന്നത് നോഹയുടെ എല്ലാ പിൻഗാമികൾക്കും ഉള്ളതാണ്. മാത്രമല്ല എല്ലാ തലമുറകൾക്കും എല്ലാ ജീവജാലങ്ങൾക്കും വേണ്ടി ഉള്ളതാണ്. (9:9, 10, 12) ഉടമ്പടിയിൽ

ദൈവം നിരുപാധികമായി വാഗ്ദാനം ചെയ്തു. ഭൂമിയിലെ ജീവൻ നശിപ്പിക്കാൻ താൻ മറ്റൊരു

ജലാപ്രളയം അയക്കുകയില്ല. അത് 

കൂടുതൽ തറപ്പിച്ചു പറയാൻ എന്ന

വണ്ണം 3 പ്രാവശ്യം ഇനി ഒരിക്കലും 

(9:11, 15) എന്ന പദം ഉപയോഗിച്ചിരിക്കുന്നു. 


            ഉടമ്പടി ഓർത്തിരിക്കാൻ ദൈവം ദൃശ്യമായ ഒരു അടയാളം നൽകി. അബ്രഹമുമായുള്ള തന്റെ ഉടമ്പടി പരിച്ഛേദനയാകുന്ന അടയാളം കൊണ്ടാണ് മുദ്ര വച്ചത്. 

(17:11, റോമർ 4:9--12) സീനായിലെ മോശയോടുള്ള ഉടമ്പടി പ്രതിവാര ശബത്ത എന്ന അടയാളം കൊണ്ടും

ആയിരുന്നു. (പുറപ്പാട് 31:16, 17) നോഹയോടും ജന്തുക്കളോടുമുള്ള ഉടമ്പടി മഴവില്ലിന്റെ അടയാളം കൊണ്ടാണ് മുദ്രയിട്ടത്. മനുഷ്യൻ മഴവില്ല് കാണുമ്പോൾ എല്ലാം ഭാവിയിലുള്ള ഒരു കൊടുങ്കാറ്റും മനുഷ്യവർഗ്ഗത്തെ നശിപ്പിക്കുവാൻ പോരുന്ന സർവ്വത്രീക ജലപ്രളയം ആകുകയില്ല എന്ന ദൈവവാഗ്‌ദത്വത്തെ ഓർക്കും.

നോഹയും കുടുംബവും മഴവില്ലുമായി പരിചയപ്പെട്ടിരുന്നു

എന്ന മട്ടിലാണ് ദൈവം അതിനെ കുറിച്ച് പറയുന്നത്. അതുകൊണ്ട് ജലപ്രളയത്തിന് മുൻപ് മഴവില്ല് ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.

ദൈവത്തിന്റെ കൃപ നിറഞ്ഞ ഉടമ്പയിയേയും ബഹുവർണ്ണങ്ങളോട് കൂടിയ ദൈവ

കൃപയേയും ആണ് മഴവില്ല് കാണിക്കുന്നത്. 


            വില്ല് യുദ്ധത്തിൽ ഉപയോഗിച്ചിരുന്ന ആയുധമാണ്, എന്നാൽ ദൈവം തന്റെ കൃപയുടെയും വിശ്വസ്തതയുടേയും ചിത്രമായി അതിനെ മാറ്റിയെടുത്തു

സമാധാനത്തിന്റെ ഉറപ്പ്, ദൈവത്തിന് തീർച്ചയായും തന്റെ ന്യായവിധിയുടെ വില്ല് നമ്മുടെ നേരെ തിരിക്കാം. കാരണം നാം അവന്റെ കല്പനകൾ ലംഘിച്ച് ന്യായവിധിക്ക് അർഹർ ആയിരിക്കുന്നു. എന്നാൽ അവൻ ആ വില്ല് സ്വർഗ്ഗത്തിലേക്ക് തിരിച്ച് ശിക്ഷ സ്വയമായി ഏറ്റെടുത്തിരിക്കുന്നു. ക്രിസ്തു ക്രൂശിൽ മരിച്ചപ്പോൾ നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടയതിന് നീതിമാനായി

നീതികെട്ടവർക്ക് വേണ്ടി പാപം നിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ച് ജഡത്തിൽ മരണശിക്ഷ ഏൽക്കുകയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും

ചെയ്തു. (1പത്രോസ് 3:18) നമുക്ക് അർഹമായ കഷ്ടപ്പാട്‌ അവൻ വഹിച്ചു. നാം മഴവില്ലിനെ നോക്കുമ്പോൾ ദൈവവും അതിനെ

നോക്കുന്നു. നമ്മെ തമ്മിൽ അടുപ്പിക്കുന്ന ഒരു പാലമായി മഴവില്ല് തീരുന്നു. 


            ഉല്പത്തി 9:20 അനുസരിച്ച് ആദ്യം മദ്യം ഉണ്ടാക്കി കുടിച്ച് ലഹരി പിടിച്ച് കിടക്കുന്നത് നോഹയാണെന്ന ഒരു ദുഷ്പ്പേരും നോഹക്കുണ്ട്. തൻമൂലം ഹാമിന്റെ പുത്രനായ കനാനും സന്താനങ്ങളും 

ശപിക്കപ്പെടുവാനും കാരണമായി. (9:24 -27)വേദപുസ്തക വിവരണം അനുസരിച്ച് ഇന്ന് ലോകത്തിലുള്ള 

മനുഷ്യരെല്ലാം നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ സന്തതി

പരമ്പരകളാണ് (10: 10 - 32)


                                Rev.M. Robinson