ദൈവകൃപ ലഭിച്ച നോഹ | ALL4GRACES
'കൃപ ' യെപ്പറ്റിയുള്ള വേദപുസ്തക ഉപദേശം വിശാലമാണ്. അത് വേണ്ട വിധത്തിൽ വിശദീകരിക്കുക പ്രയാസമാണ്. പഴയനിയമത്തിൽ
'കൃപ ' എന്ന പദത്തിന്റെ മൂലപദത്തിന് 'ദയ ' എന്നാണർത്ഥo. മനുഷ്യരോടുള്ള ബന്ധത്തിൽ ദൈവം പ്രദർശിപ്പിക്കുന്ന മനോഭാവത്തിൽ ഇത് ആവർത്തിച്ച് കാണുന്നു. പാപം ചെയ്‌ത വഴിതെറ്റി പോയിരിക്കുന്നവരോട് അവർ അർഹിക്കാത്ത നന്മ പ്രദർശിപ്പിക്കുന്ന ദൈവത്തിന്റെ കരുണ നിറഞ്ഞ മനസ്ഥിതിയെ ആണ് പ്രധാനമായും സൂചിപ്പിക്കുന്നത്. ദൈവകൃപക്ക് പ്രാധാന്യം നൽകുക എന്നത് ക്രിസ്തിയ വെളിപ്പാടിന്റെ പ്രത്യേകതയാണ്. പഴയ പുതിയ നിയമങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന ആശയം കൃപ തന്നെയാണ്. ദൈവകൃപ ഉണ്ടായത് കൊണ്ടാണ് തെരഞ്ഞെടുക്കപ്പെട്ട ജനവും അവരുടെ ചരിത്രവും ഉണ്ടായത്.
ദൈവകൃപയിലൂടെ മാത്രമേ ദൈവ കോപത്തിൽ നിന്ന് മനുഷ്യന്
രക്ഷപ്പെടാൻ കഴിയുകയുള്ളു. എന്നാൽ കൃപ നല്ല ജീവിത്തിനുള്ള ദൈവത്തിന്റെ പ്രതിഫലമല്ല. അത് രക്ഷണ്യ വിശ്വാസത്തിനുള്ള ദൈവത്തിന്റെ പ്രതികാരണമാണ്. ദൈവകൃപ ലഭിച്ച വേദപുസ്തകത്തിലെ ആദ്യ വ്യക്തി ആണ് നോഹ. "എന്നാൽ നോഹക്ക് ദൈവകൃപ ലഭിച്ചു (ഉല്പത്തി 6:8) വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ച് അരുളപ്പാട്ഉണ്ടായിട്ട് ഭയഭക്തിപൂണ്ട് തന്റെ കുടുംബത്തിന്റെ രക്ഷക്കായ്ട്ട് ഒരു പെട്ടകം തീർത്തു". (എബ്രായർ 11:7) ദൈവത്തിന്റെ മുന്നറിയിപ്പിനെ മനസ്സിലാക്കി അത് വിശ്വസിച്ച് അതനുസരിച്ച് പ്രവർത്തിക്കുന്നത്
ആണ്. വേദപുസ്തകം അനുസരിച്ചുള്ള ശരിയായ വിശ്വാസം, ഹൃദയവും, ഇച്ഛയും, മനസ്സും ഒന്നു പോലെ പ്രവർത്തിക്കുന്നതാണത്. നോഹക്ക് അതുണ്ടായിരുന്നു. അതുകൊണ്ടാണ് നോഹക്ക് ദൈവത്തിന്റെ കൃപ ലഭിച്ചത്. ഈ നോഹയെക്കുറിച്ച് ഉല്പത്തി 6മുതൽ 9വരെയുള്ള അദ്ധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. നോഹ ഒരു ചെറിയ വ്യക്തിയല്ല
വേദപുസ്തകത്തിലെ 9 പുസ്തകങ്ങളിൽ 50 പ്രാവശ്യം നോഹയെകുറിച്ച് പറഞ്ഞിട്ടുണ്ട്.
1. നോഹ ആരായിരുന്നു
ദൈവത്തോട് കൂടെ നടന്ന് മരണം കാണാതെ എടുക്കപ്പെട്ട ഹാനോക്കിന്റെ മകനും ലോകത്തിൽ ഏറ്റവും അധികകാലം ജീവച്ചിരുന്ന ആളുമായ മിഥുശലഹിന്റെ മകനായ ലാമെക്കിന്റെ പുത്രനായിരുന്നു നോഹ. നോഹ എന്ന പേരിന്റെ അർത്ഥം 'വിശ്രമം, ആശ്വാസം' എന്നൊക്കെയാണ്. നോഹ ജനിച്ചപ്പോൾ ഇവൻ നമ്മെ ആശ്വസിപ്പിക്കും എന്നു പറഞ്ഞുലാമെക്ക് തന്റെ മകന് നോഹ എന്ന് പേരിട്ടു. (ഉല്പത്തി 5:29)
നോഹ ജീവിച്ചിരുന്ന കാലഘട്ടം ധാർമ്മികമായി വളരെ
അധഃപതിച്ചതായിരുന്നു. ജനങ്ങൾ ഭയങ്കരമായ പാപത്തിൽ ജീവിച്ചിരുന്നു.
"ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങൾ ദോഷം ഉള്ളതെന്നും ദൈവം കണ്ടു".6:5.ദൈവം ഭൂമിയെ നോക്കി അത് വഷളായി എന്ന് കണ്ടു. സകല jജഡവും ഭൂമിയിൽ തന്റെ വഴി
വഷളാക്കിയിരുന്നു. (6:12) ഈ പശ്ചാത്തലത്തിൽ നോഹയുടെ സ്വഭാവമയെ കുറിച്ച് ഉല്പത്തി ഗ്രന്ഥകാരൻ നൽകുന്ന സാക്ഷ്യ പത്രം ശ്രദ്ധിച്ചാൽ നോഹയെകുറിച്ചുള്ള ഒരു നല്ല ചരിത്രം നമുക്ക് ശ്രദ്ധിക്കാം. നോഹ നീതിമാനായിരുന്നു (6:9, 7:1)
'നീതിമാൻ'എന്ന പദം വേദപുസ്തകത്തിൽ ആദ്യം ആയിട്ടാണ് ഉപയോഗിച്ച് ഇരിക്കുന്നത്. നോഹയുടെ നീതിയെക്കുറിച്ച് വേദപുസ്തകത്തിൽ മറ്റു ഭാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്. (യെഹസ്ക്കേൽ 14:14, 20, എബ്രായർ11:7, 2പത്രോസ് 2:5)നോഹയുടെ നീതി സൽപ്രവൃത്തികളിൽ നിന്ന് അവന് ലഭിച്ചതല്ല. അവൻ നീതിമാനായിരുന്നതു കൊണ്ടാണ് സൽപ്രവൃത്തികൾ ചെയ്തത്. അബ്രാഹാമിനെപോലെ അവന്റെ വ്യക്തിപരമായ വിശ്വാസത്തിന്റെ പ്രതിഫലമായിദൈവം നൽകിയതാണ് നീതി. കാരണം അവൻ ദൈവ വചനത്തിൽ വിശ്വാസിച്ചു. തന്റെ പിതാവായ ലാമെക്കിൽ നിന്നായിരിക്കാം നോഹ ഇതു പഠിച്ചത് (5:28, 29)ലാമെക്ക് തന്റെ പിതാവായ മിഥുശലഹിൽ
നിന്നും മിഥുശലഹ് തന്റെ പിതാവായ ഹാനോക്കിൽ നിന്നും പഠിച്ചതായിരിക്കാം.
നോഹ നിഷ്കളങ്കൻ ആയിരുന്നു (6:9)
'നീതിമാൻ 'എന്നത് ദൈവമുൻമ്പാകെയുള്ള നിലയായിരുന്നു എങ്കിൽ 'നിഷ്കളങ്കൻ' എന്നത് മനുഷ്യരുടെ മുൻപാകെയുള്ള നിലയാണ്. 'നിഷ്കളങ്കൻ'
എന്നതിന്റെ അർത്ഥo 'പാപരഹിതൻ 'എന്നല്ല. ഈ ലോകത്തിൽ യേശുക്രിസ്തു
അല്ലാതെ പാപരഹിതൻ ആരുമില്ല. (1പത്രോസ് 2:21-22).നിഷ്കളങ്കൻ എന്ന വാക്കിന്റെ അർത്ഥം പ്രതിബദ്ധത ഉള്ളവൻ,'സമ്പൂർണ്ണൻ''കുറ്റമില്ലാത്തവൻ'
എന്നൊക്കെയാണ്. ദൈവത്തിന് യാഗമായി അർപ്പിക്കപ്പെടുന്ന മൃഗങ്ങൾക്ക്
ഉപയോഗിക്കുന്ന പദമാണിത്. (പുറ. 12:5, ലേവ്യ 1:3, 10)നോഹയുടെ സ്വഭാവ മഹിമ മൂലം അയൽക്കാർക്ക് ഒരു കുറ്റവും പറയുവാൻ കഴിഞ്ഞില്ല എന്നർത്ഥം. നോഹ ദൈവത്തോട് കൂടെ നടന്നവൻ ആയിരുന്നു (6:9) നോഹയുടെ മുതു
മുത്തച്ഛൻ ഹാനോക്ക് ദൈവത്തോട് കൂടെ നടന്നു, പെട്ടെന്ന് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു. വരാൻ പോകുന്ന ജലപ്രളയത്തിൽ നിന്നും രക്ഷപ്പെട്ടു. (5:24) ഹാനോക്ക് ഒരു മാതൃകാ ജീവിതം മകനായ മിഥുശലഹിന് കാഴ്ച വെച്ചു.
മിഥുശലഹ് ലാമെക്കിനും ലാമെക്ക് നോഹക്കും അതു പകർന്നു നൽകി. നോഹ ദൈവത്തോട് കൂടെ നടന്ന് ന്യായവിധിയിൽ നിന്നും ഒഴിഞ്ഞു മാറി. അക്രമവും അഴിമതിയും കൊടികുത്തി വാണ ഒരു കാലഘട്ടത്തിൽ തലമുറതലമുറയായി ഒരു കുടുംബം ദൈവത്തിൽ ആശ്രയിച്ചത് എത്ര അതിശയകരമാണ്.
നോഹ അനുസരണമുള്ളവൻ ആയിരുന്നു. (6:22, 7:5, 16)
തിരുവെഴുത്തിലെ ഒരു വലിയ ദൂത്, നാം വചനം കേട്ടാൽ മാത്രം പോരാ അനുസരിക്കുന്നവരുമായി ഇരിക്കേണം എന്നതാണ്. (യാക്കോബ് 1:22-25)നോഹ കർത്താവിനെ അനുസരിച്ചത് കൊണ്ട് ജലപ്രളയം വന്നപ്പോൾ അവനും അവന്റെ കുടുംബവും നശിക്കപ്പെട്ടില്ല(മത്തായി7:24-27 ദൈവത്തെ അനുസരിക്കുക എന്നത് എളുപ്പമായിരുന്നില്ല. കാരണം മറ്റെല്ലാവരും ദൈവത്തോട് അനുസരണക്കേട് കാണിക്കുകയും ദൈവഹിതത്തിന് എതിരായി നിൽക്കുകയുമായിരുന്നു. ഹാനോക്ക് ഇവരെക്കുറിച്ച്
പറഞ്ഞത്. "ഇതാ കർത്താവ് എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്തഭക്തിവിരുദ്ധമായ സകല പ്രവർത്തികളും നിമിത്തം ഭക്തി കെട്ട പാപികൾ തൻ്റെ നേരെ പറഞ്ഞ സകല നിഷ്ട്ടൂരങ്ങളും
നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധം വരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോട് കൂടെ വരുന്നു"(യൂദാ 15) എന്നാണ്.
നോഹ പെട്ടകം പണിതു എന്നത് എല്ലാവർക്കും അറിയാം. ഒരു നല്ല ദൈവീക സ്വഭാവവും ഉള്ള ഒരു കുടുംബമാണ് നോഹ കെട്ടിപ്പടുത്തത് എന്ന് പലർക്കും അറിഞ്ഞുകൂടാ. നോഹയുടെ ദൈവീക കുടുംബം ഇല്ലായിരുന്നെങ്കിൽ എബ്രഹാം ജനിക്കയില്ലായിരുന്നു. അബ്രഹാമിനെ കൂടാതെ യഹൂദ ജനവും വേദപുസ്തകവും രക്ഷകനും എങ്ങനെയാണ് ഉണ്ടാകുക.
2. നോഹ ദൈവത്തോട് കാണിച്ച വിശ്വസ്തത
"യഹോവയുടെ സഖിത്വം തന്റെ ദൂതന്മാർക്കുണ്ടാകും. അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു. "സങ്കി 25:14 യജമാനന്റെ ഇഷ്ടം ചെയ്‌യുന്ന
ദാസനിലും ഉയർന്ന സ്ഥാനമാണ് ക്രിസ്ത്യാനിക്ക് കർത്താവ് നൽകുന്നത്. അവന്റെ പദ്ധതി അറിയാവുന്ന സ്‌നേഹിതരാണ് നാം. (യോഹ 15:14-15)ദൈവം തന്റെ പദ്ധതി നോഹയെയും കുടുംബത്തെയും അറിയിക്കുകയും 3 ഉത്തരവാദിത്വങ്ങൾ നൽകുകയും ചെയ്തു. അവ നോഹ വിശ്വസ്തതയോടെ ചെയ്‌തു. ഒരു പെട്ടകം ഉണ്ടാക്കുക
ഒരു വലിയ ജലപ്രളയം വരാൻ പോകുന്നു. അതിനാൽ നോഹ ചെയ്‌യേണ്ട ജോലി എന്താണെന്ന് അവനെ ദൈവം അറിയിച്ചു. വരുന്ന ജലപ്രളയത്തെ അതിജീവിക്കുന്നതും നോഹയെയും കുടുംബത്തെയും കാത്തു കൊള്ളുന്നതുമായ ഒരു യാനം ഗോഫർ മരം കൊണ്ട് നിർമ്മിക്കണം. പെട്ടകത്തിന് 450 അടി നീളവും 75 അടി വീതിയും 45അടി ഉയരവും ഉണ്ടാകണം. മുന്ന് കപ്പൽത്തട്ടും ഒരു വലിയ വാതിലും വെളിച്ചവും വായുവും ലഭിക്കാനായി മേൽക്കൂരക്ക് താഴെ 18 ഇഞ്ച് ഉയരമുള്ള ജെന്നലുകളും ഉണ്ടാക്കുക. മൂന്ന് കപ്പൽ തട്ടുകൾ അറകളായി തിരിക്കുക. അവിടെയാണ് മൃഗങ്ങളേയും മറ്റും സൂക്ഷിക്കേണ്ടത്. നോഹയും കുടുംബവും അതിൽ പാർക്കണം. ഇതായിരുന്നു ദൈവ കല്പന.നോഹ. അതനുസരിച്ചു.
പെട്ടകത്തിന്റെ അളവ് കപ്പൽ നിർമ്മാണത്തിൽ ഇന്നും നിലവിൽ ഇരിക്കുന്നു. ശാസ്ത്രീയ അളവ് തന്നെയാണ്. വീതിയുടെ 6 ഇരട്ടി നീളം. നോഹയും ഈ നിയമം സ്വികരിച്ചു. ഇത് വെള്ളത്തിൽ നിയന്ത്രിക്കാനല്ല വെള്ളത്തിൽ പൊങ്ങി കിടക്കാനാണ് ഉദ്ദേശിച്ചത്. വെള്ളത്തിൽ ഒഴുകി നടക്കാൻ മാത്രം സാധിക്കുന്നതും അതിൽ ഉള്ളവരെ സുരക്ഷിതമായും നനയാതെയും കാത്തു സൂക്ഷിക്കുന്നതുമായ ഒരു തടി പെട്ടിയായിരുന്നു അത്. ഏകദേശം
125000 മൃഗങ്ങളെ ഉൾക്കൊള്ളാൻ ഉള്ള സ്ഥലം അതിൽ ഉണ്ടായിരുന്നു.
പല മൃഗങ്ങളും ചെറുതായത് കൊണ്ട് കുറച്ചു സ്ഥലം മതിയായിരുന്നു. മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ട ഭക്ഷണം മുഴുവൻ അതിൽ കരുതിയിരുന്നു. (6:21) സസ്യാഹാരമായിരുന്നു എല്ലാ ജീവജാലങ്ങളും ഭക്ഷിച്ചിരുന്നത്. (1:29, 30)പ്രളയത്തിനു ശേഷമാണ് മാംസാഹാരം അനുവദിച്ചത്. (9:3)ചെറുപ്രാണികളും ഇഴജന്തുക്കളും എല്ലാം അച്ചടക്കത്തോടെ ജീവിക്കാൻ സൗകര്യം ഉണ്ടായിരുന്നു.
ദൈവീക ഉടമ്പടിയിൽ ആശ്രയിക്കുക
ഉടമ്പടിയെക്കുറിച്ചുള്ള ആദ്യ പരാമർശം ഉല്പത്തി 6:18 ൽ കാണാം. ഉടുമ്പടി (നിയമം)എന്ന പദം ദൈവത്തിന്റെ രക്ഷണ്യപദ്ധതിയിൽ പ്രധാനപ്പെട്ട ഒന്നായത് കൊണ്ട് വേദപുസ്തകത്തിൽ പല പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഉടുമ്പടിയിൽ പെട്ട കക്ഷികൾ പാലിക്കാനുള്ള കർത്തവ്യങ്ങളും പ്രയോജനങ്ങളും അടങ്ങുന്ന ഒരു ഉഭയസമ്മതമാണ് നിയമം. ചില
സന്ദേർഭങ്ങളിൽ ദൈവം മാത്രമാണ് കക്ഷി. വ്യവസ്ഥ കൂടാതെയുള്ള വാഗദാനം ചില സന്ദേർഭങ്ങളിൽ ജനത്തിന് നൽകുന്നു. ദൈവം അനുഗ്രഹിക്കുന്നതിന് മുൻപ് ജനം പാലിക്കേണ്ട ഉടുമ്പടികളും ഉണ്ടായിരുന്നു. പ്രളയം കഴിഞ്ഞു നോഹ പെട്ടകത്തിൽ നിന്ന് ഇറങ്ങിയ ശേഷം ഉടമ്പടിയെ കുറിച്ച് നോഹയോട് ദൈവം സംസാരിച്ചു.
നോഹയുടെയും കുടുംബത്തേയും കാക്കാമെന്ന് പറഞ്ഞ ഉടമ്പടി പെട്ടകം ഉണ്ടാക്കുന്നതിനും ഏതാണ്ട് ഒരു വർഷം അതിൽ പാർക്കുന്നതിനും വേണ്ട സമാധാനവും ഉറപ്പ് നൽകി. നോഹക്ക് 500 വയസ് കഴിഞ്ഞാണ് മക്കൾ ജനിച്ചത്. മൂന്ന് ആൺ മക്കളാണ് ഉണ്ടായിരുന്നത്. ശേം, ഹാം, യാഫെത് എന്നിവരായിരുന്നു അവർ. 600 വയസ്സായപ്പോഴാണ് നോഹ പെട്ടകത്തിൽ കയറിയത്. (7:6)ജലപ്രളയത്തിന് മുൻപുള്ള പ്രായപരിധിവെച്ച് നോക്കുമ്പോൾ നോഹയുടെ പുത്രന്മാർ ജലപ്രളയ സമയത്ത് ചെറുപ്പമായിരുന്നു (7:13).
നോഹയും ഭാര്യയും മൂന്ന് ആൺമക്കളും അവരുടെ ഭാര്യമാരും ആകെ 8 പേർ മാത്രമാണ് പെട്ടകത്തിൽ കയറിയത്. ദൈവം തന്റെ വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ ആകയാൽ ദൈവത്തിന്റെ ഉടമ്പടിക്കാർ എന്ന നിലയിൽ ഈ 8
പേർക്ക് ഒരു ഒന്നും ഭയപ്പെടാൻ ഇല്ലായിരുന്നു. ജീവജാലങ്ങളെ പെട്ടകത്തിൽ കയറ്റുന്നത്.
ദൈവം ജലപ്രളയത്തിൽ നിന്ന് മനുഷ്യരെ മാത്രമല്ല എല്ലാവിധ സൃഷ്‌ടികളെയും കാത്തു രക്ഷിക്കുവാൻ ആഗ്രഹിച്ചു. എങ്ങനെയാണ് നോഹ ഇത്രയും വലിയ സംഖ്യവരുന്ന മൃഗങ്ങളെയും പക്ഷികളെയും ഇഴജാതികളെയും ചെറിയ പ്രാണികളെയും ശേഖരിച്ച് എന്ന് ചിന്തിച്ചേക്കാം. ഇവയെ ദൈവം നോഹയുടെ അടുക്കൽ കൊണ്ടു വന്നു (6:20, 7:8, 15) നോഹയുടെ ജോലി അവയെ പെട്ടകത്തിൽ കയറ്റുക മാത്രം ആയിരുന്നു.. ശുദ്ധിയുള്ള മൃഗങ്ങളെയും ശുദ്ധിയില്ലാത്ത മൃഗങ്ങളെയും കയറ്റി. (8:20, 9:3)
ദൈവം തന്റെ അധികാരത്താൽ സകല ജീവജാലങ്ങളെയും നോഹയുടെയും പുത്രന്മാരുടെയും അടുക്കൽ കൊണ്ടു വന്നു. അവന്റെ ആജ്നാനുവർത്തികൾ അയി അവയെ നിയന്ത്രിച്ചു. എന്നാൽ ഈ മഹനീയ ദൈവശക്തിയുടെ പ്രകടനം നോഹയുടെ അയൽക്കാരായ ജനത്തെ ഒട്ടും തന്നെ സ്‌പർശിച്ചില്ല. നോഹ നൽകിയ മുന്നറിയിപ്പുകൾ വിശ്വസിച്ചില്ല. നോഹയിലുള്ള ദൈവ ശബ്ദത്തിന് അവർ ചെവി കൊടുത്തില്ല. കാരണം അത് സംഭവിച്ചിട്ടില്ലാത്ത കാര്യമാണ്. മഴ പെയ്ത് പ്രളയം ഉണ്ടാകുക എന്നത് (ഉല്പത്തി 2:5, 6, എബ്രായർ 11:7)അതിനാൽ നോഹയുടെ പ്രസംഗം വെറും ഭ്രാന്തായിട്ടാണ് അന്നത്തെ ജനം പരിഗണിച്ചത്. ഒരായുഷ്‌ക്കാലം (120വർഷം )(6:9)
നോഹ പ്രസംഗിച്ചിട്ടും ആരും മനസ്സാന്തരപ്പെട്ടില്ല. നോഹയിലൂടെ ഉള്ള ദൈവശബ്ദം അനുസരിച്ചും ഇല്ല. അതിനാൽ അവർ ജലപ്രളയത്തിൽ നശിച്ചു. എന്നൽ നോഹ അനുസരിച്ചു, സേവിച്ച പാപലോകത്തിന് സാക്ഷ്യം നൽകി രക്ഷ പ്രാപിച്ചു.
Rev.M.Robinson.BD.Mmin


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ