മരണം കാണാതെ സ്വർഗത്തിൽ എടുക്കപ്പെട്ട ഏലിയാവ്
ഏലീയാവിനെ ദൈവം ചില പ്രധാന ചുമതലകൾ ഏൽപ്പിക്കുന്നു
ഏലിയാവ് വന്ന വഴി തന്നെ തിരികെ പോയി, അരാം രാജ്യത്തു ചെന്ന്, ഹസ്സായേലിനെ രാജാവായി അഭിഷേകം ചെയ്യണം. നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന് രാജാവായ് അഭിഷേകം ചെയ്യണം. യേഹൂ ആഹാബിന്റെ ഗ്രഹത്തോടും ദൈവത്തിന്റെ ന്യായവിധി നടത്തും ഏലീയാവിന്റെ പിൻഗാമിയായി സാഫാത്തിന്റെ മകനായ എലീശയെ പ്രവാചകനായി അഭിഷേകം ചെയ്യണം. അങ്ങനെ ആഹാബിനെയും ഇസബേലിനെയും ഭയപ്പെട്ട് ഒളിച്ചോടിയ ഏലിയാവിനെ ദൈവം കരുതുകയും ശക്തികരീച് ബലപ്പെടുത്തുകയും പുതിയ ചുമതലകൾ ഏല്പിക്കുകയും ചെയ്തു.
ഏലിയാവ് ആഹാബിനോടുള്ള ദൈവത്തിന്റെ ന്യായവിധി അറിയിക്കുന്നു.
നാബോത്ത് എന്നയാൾക്ക് ആഹാബിന്റെ കൊട്ടാരത്തിനടുത്ത് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആഹാബ് അത് മോഹിച്ചു. അത് സ്വന്തം ആക്കുവാൻ ശ്രമിച്ചു. എന്നാൽ അത് വിലക്ക് നല്കുവാൻ നാബോത്തിന് സമ്മതമില്ലായിരുന്നു. ദുഷ്‌ടനായ ഇസബെൽ രാജ്‌ഞിയുടെ കുബുദ്ധി കൊണ്ട് നാബോത്തിനെ കൊലപ്പെടുത്തിയ ശേഷം മുന്തിരിത്തോട്ടം ആഹാബിന് കൈവശപ്പെടുത്തി കൊടുത്തു. ഇതറിഞ്ഞ ഏലിയാവ് ധൈര്യപൂർവ്വം ആഹാബിന് കുറ്റബോധം വരത്തക്ക വിധത്തിൽ സംസാരിച്ചു. എന്നാൽആഹാബ്"ഏലീയാവിനെ വെറുത്തു. " നാബോത്തിന്റെ രക്തം നായ്ക്കൾ നക്കിയ സ്‌ഥലത്തു വെച്ചു തന്നെ ആഹാബിന്റെയും ഇസബേലിന്റെയും രക്തം നായ്ക്കൾ നക്കികളയുമെ ന്ന് '' പ്രവാചകൻ ദൈവത്തിന്റെ ന്യായവിധി അറിയിച്ചു (1 രാജക്കെന്മാർ 21:19- 23)
ആഹാബിന്‍റെ മകനായ അഹേസ്യാവും ഏലിയാവും.
ആഹാബിന്‍റെ മകനായ അഹസ്യാവ് കൊട്ടാരത്തിന്‍റെ കിളിവാതിലിൽ നിന്ന് വീണ് ദീനം പിടിച്ച് കിടപ്പിലായി ( 2 രാജാ . 1:2 ).ഈ ദീനം മാറി സൗഖ്യമാകുമോ എന്നറിയുവാൻ എക്രോനിലെ ദേവനായ ബാൽസെബുബിനോട് ചോദിക്കുവാൻ ദൂദൻമാരെ അയച്ചു. രാജാവിന്‍റെ ആ ദൂതന്മാരോട് ഏലിയാവ് ദൈവത്തിന്‍റെ അരുളപ്പാട് അറിയിച്ചു. വിവരം അറിഞ്ഞ രാജാവ് ഏലീയാവിനെ പിടിക്കാൻ പടയാളികളെ അയച്ചു. ആദ്യം അയച്ച അൻപതു പേരേയും അവരുടെ അധിപതിയേയും ആകാശത്തുനിന്ന് തീ ഇറങ്ങി ദഹിപ്പിച്ചു. ( 2 രാജാ. 1:10 ) രണ്ടാമതും ഒരു സംഘം പടയാളികളെ അയച്ചു. അവരെയും തീ ഇറങ്ങി ദഹിപ്പിച്ചു. മൂ ന്നാമതും ഒരു സംഘത്തെ അയച്ചു എങ്കിലും ആ സംഘത്തിന്‍റെ തലവൻ വിനയത്തോട് ഏലീയാവിനോട് അപേക്ഷിച്ചു. അതിനാൽ അവനും ആ സംഘത്തിലെ അൻപതു പേരും രക്ഷപ്പെട്ടു. തുടർന്ന് ഏലിയാവ് രാജാവിന്‍റെ അടുക്കൽ ചെന്ന് അവന്‍റെ രോഗം സൗഖ്യമാകയില്ല എന്നും മരിച്ചുപോകും എന്നും പ്രസ്താവിച്ചു. (2 രാജാ. 1:17 )
ഏലീയാവിനെ ദൈവം ശരീരത്തോടു കൂടെ സ്വർഗ്ഗത്തിലേക്ക് കൊണ്ട് പോകുന്നു.
ദൈവ കല്പന പോലെ ഏലിയാവ് തന്‍റെ പിൻഗാമിയായി എലീശായെ അഭിഷേകം ചെയ്തു. തുടർന്ന് രണ്ടു പേരും കൂടി മറ്റു ശിഷ്യ ഗണങ്ങളെ സന്ദര്‍ശിച്ചു . അതിനു ശേഷം അവർ യോർദാൻ നദി യുടെ തീരത്തെത്തി. ഏലിയാവ് തന്‍റെ പുതപ്പ് മടക്കി വെള്ളത്തിൽ അടിച്ചു (2 രാജ. 2:8).യോർദ്ദാൻ നദിയിലെ വെള്ളം രണ്ടായ് പിരിഞ്ഞു. പ്രവാചക ശി ഷ്യന്മർ 5പേർ ഇക്കരെ നോക്കി നിൽക്കുമ്പോൾ ഏലിയാവും എലീശയും നദിയുടെ കിഴക്കേകരക്ക് പോയി.എലീശക്ക് എന്തു അനുഗ്രഹമാണ് വേണ്ടതെന്ന് ഏലിയാവ് ചോദിച്ചു. ഏലീയാവിന്‍റെ ആത്മാവിന്റെ ഇരട്ടി പങ്ക് വേണമെന്ന് എലീശ മറുപടി പറഞ്ഞു. " താൻ എടുക്കപ്പെടുന്നത് നേരിൽ കാണാൻ കഴിഞ്ഞാൽ തന്‍റെ ആത്മാവിന്റെ ഇരട്ടി പങ്ക് ല ഭിക്കും ഏലിയാവ് പറഞ്ഞു ".
"ഉടനെ അഗ്നിരഥവും അഗ്നി അശ്വങ്ങളും വന്നു അവരെ വേർപിരിച്ചു" ( 2 രാജാ 2 :11 ). ഏലിയാവ് ഒരു ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു. എലീശാ അതുകണ്ട് "എന്‍റെ പിതാവേ, എന്‍റെ പിതാവേ യിസ്രായേലിന്‍റെ തേരും തേരാളികളും എന്നു നിലവിളിച്ചു (2രാജാ 2:12)".തുടർന്നു ഏലീയാവിന്മേൽ നിന്ന് വീണ പുതപ്പ് എടുത്തു എലീശാ വെള്ളത്തെ അടിച്ചു. മുൻപത്തെ പോലെ തന്നെ യോർദാൻ നദി രണ്ട് ആയി പിരിഞ്ഞു. എലീശാ ഇക്കരക്കു കടന്നു.
മരണം കാണാതെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട വേദപുസ്തകത്തിലെ രണ്ടാമത്തെ വ്യക്തിയാണ് ഏലിയാവ്. ആദ്യത്തെ വ്യക്തി ദൈവത്തോട് കൂടെ നടന്നു ദൈവം എടുത്ത ഹാനോക്കു ആയിരുന്നു (ഉല്പത്തി 5:24).മറുരൂപ മലയിൽ വച്ചു യേശുവിനോട് സംഭാഷികുമ്പോൾ മോശയോട് കൂടെ ഏലിയാവും പ്രത്യക്ഷപെട്ടു (മത്തായി 17:3).വെളിപ്പാട് പുസ്തത്തിൽ പ്രത്യക്ഷപ്പെടുന്ന രണ്ടു സാക്ഷികളിൽ ഒരാൾ ഏലീയാവെന്ന് കരുതപ്പെടുന്നത് ( വെളി. 11:3 മുതൽ )
ഏലിയാവ് ചെയ്ത അത്ഭുതങ്ങൾ .
മോശയെപ്പോലെ പോലെ അത്ഭുതങ്ങൾ പ്രവർത്തിച്ച ഒരു പ്രവാചകൻ ആയിരുന്നു ഏലിയാവ്
1. മൂന്നര വർഷക്കാലം മഴയും മഞ്ഞും പെയ്യാതെ ആകാശം അടച്ചു കളഞ്ഞു (1. രാജാ. 17: 12 /യാക്കോബ് 5: 17 )
2. സാരഫാത്തിലെ വിധവയുടെ കലത്തിലെ മാവും ഭരണിയിലെ എണ്ണയും തീർന്നു പോകാതെ വർദ്ധി പ്പിച്ചു ( 1 രാജാ. 17: 13 -- 17 ).
3. സാരഫാത്തിലെ വിധവയു ടെ മകനെ ജീവിപ്പിക്കുന്നു ( 1 രാജാ. 17: 17--24 ). 4. കർമ്മേൽ പർവ്വതത്തിൽ ആകാശത്തു നിന്ന് തീ ഇറക്കി യാഗപീഠത്തിലെ യാഗവസ്തുവിനെ ദഹി പ്പിച്ചു ( 1. രാ ജാ. 18:24--40 ).
5. ഏലീയാവിനെ പിടിക്കുവാൻ ഇസ്രായേൽ രാജാവായ അഹസിയാവ് അയച്ച 50 പേർ വീതമുള്ള രണ്ടു സംഘത്തേയും സൈന്യാധിപൻമാരേയും ആകാശത്തു നിന്നും തീ ഇറക്കി ദഹിപ്പിച്ചു ( 2. രാജാ 1:8 -- 12 ).
6. തന്റെ പുതപ്പ് മടക്കി അടിച്ച് യോർദാൻ നദിയെ വിഭജിച്ചു ( 2. രാജാ. 2: 8 ).
ഏലീയാവിന്റെ ആത്മാവിൽ ഇരട്ടി പങ്ക് ലഭിച്ച എലീശാ
ശരീരത്തോടു കൂടി സ്വർഗ്ഗ ത്തിലേക്ക് എടുക്കപ്പെട്ട ഏലീയാവിന്‍റെ ശിഷ്യനായിരുന്നു ഏലിശ . എലീശയ്ക്ക് തന്‍റെ ഗുരുവായ ഏലീയാവിനോട് ഒരു അപേക്ഷമാത്രമേ ഉണ്ടായിരുന്നുള്ളൂ. "തന്റെ ഗുരുവായ ഏലീയാവിന്‍റെ ആത്മാവിൽ ഇരട്ടി പങ്കു തനിക്കു ല ഭിക്കണം " എന്നതായിരുന്നു അത്. അവർ അക്കരെ എത്തിയതിനു ശേഷം ഏലിയാവ് എലീശയോട്, ഞാൻ നിങ്ങളിൽ നിന്ന് എടുത്തു കൊള്ളപ്പെടും മുബെ ഞാൻ നിനക്ക് എന്ത് ചെയ്തു തരേണം ചോദിച്ചു കോൾക എന്ന് പറഞ്ഞു. അതിന് എലീശ നിന്‍റെ ആത്മാവിൽ ഇരട്ടി പങ്ക് എന്‍റെ മേൽ വരുമാറാകട്ടെ എന്നു പറഞ്ഞു അതിനു അവൻ നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത്. ഞാൻ നിങ്കൽ നിന്ന് എടുത്തു കൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നു എങ്കിൽ നിനക്ക് അങ്ങനെ ഉണ്ടാകും അല്ലഎങ്കിൽ ഉണ്ടാകയില്ല ". 2 രാജാ. 2 : 9, 10. തുടർന്ന് നടന്ന ഏലീയാവിന്‍റെ സ്വർഗ്ഗാരോഹണം എലീശാ കാണുകയും തൻ മൂലം ഏലീയാവിന്‍റെ ആത്മാവിന്റെ ഇരട്ടി പങ്ക് എലിശക്ക് ലഭിക്കുകയും ചെയ്തു. അത് തുടർന്നുള്ള എലിസയുടെ ജീവിതത്തിൽ അനുഭവപ്പെടുകയും ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ