-->

ആദ്യ പുരോഹിതനായ മൽക്കിസേദെക്


        ഏതാനും ചിലർക്ക് അമാനുഷികവും മാന്ത്രികവുമായ ശക്തി ഉണ്ടെന്നുള്ള വിശ്വാസത്തിൽ

നിന്നാണ് പുരോഹിതന്മാർ ഉണ്ടായത്. പുരോഹിതനെ കുറിക്കുന്നതിന് രണ്ടു എബ്രായ പദങ്ങലുണ്ട്. 'കോഹേൻ ' 'ലേവി ' എന്നിവയാണവ. 'കോഹേൻ' എന്നാൽ അറബിയിൽ ദർശകൻ, വെളിച്ചപ്പാടൻ എന്നൊക്കെയാണ് അർത്ഥo. ലേവി എന്നാൽ ബന്ധപ്പെട്ടത്, അഥവാ ദൈവാലയത്തോട് ബന്ധപ്പെട്ടത് എന്ന അർത്ഥത്തിൽ പുരോഹിത വൃത്തിയെക്കുറിക്കുന്നതിനും

(പുറ 4:14, ന്യായ :17:7) പന്ത്രണ്ട് ഗോത്രങ്ങളിൽ ഒന്നായ ലേവി ഗോത്രത്തെ കുറിക്കുന്നത്തിനും ഇത് പ്രായോഗിച്ചിട്ടുണ്ട്. (ഉല്പത്തി. 49:5 - 7, ആവർത്തനം. 33:8 - 10)

ലേവി ഗോത്രത്തിൽ പെട്ട പുരുഷന്മാർക്കെല്ലാം പുരോഹിത കർമ്മങ്ങൾ അനുഷ്ഠിക്കാൻ അവകാശമുണ്ടെന്ന് ആവർത്തന ചരിത്രകാരൻ പറയുന്നു. (ആവർത്തനം18:6-8)അഹരോന്റെ അനന്തരാവകാശികളാണ് സാക്ഷാൽ പുരോഹിതന്മാരെന്ന് പുറപ്പാട്, ലേവ്യാ എന്നീ ഗ്രന്ഥങ്ങളിൽ കാണാം. (പുറ. 28, ലേവ്യാ 1)

               പ്രാചീന കാലങ്ങളിൽ കുടുംബത്തലവന്മാരും പുരോഹിത 

കർമ്മങ്ങൾ അനുഷ്‌ഠിച്ചു വന്നിരുന്നു എന്നതിന് പഴയനിയമത്തിൽ തന്നെ തെളിവുകളുണ്ട് .(1സമൂവേൽ 1:4)

എന്നാൽ പിൽക്കാലത്ത് പുരോഹിതന്മാർ യാഗകർമ്മങ്ങളിൽ പ്രത്യേക പങ്കു 

വഹിക്കുന്നതായി കാണുന്നു. 

(1ശമൂവേൽ 2:13 മുതൽ, ആവർത്തനം 21:5) ദേവാലയങ്ങളെ സൂഷിക്കുവാനും അവയോട് അനുബന്ധിച്ചുള്ള കർമ്മങ്ങൾ തടസ്സം കൂടാതെ നടത്തുവാനും അവർ ചുമതലപ്പെട്ട് ഇരുന്നു. ചില ഹൈന്ദവ ക്ഷേത്രങ്ങളിലെപ്പോലെ പൗരോഹിത്യകർമ്മം ഏതാനും ചില കുടുംബങ്ങളിൽ നിക്ഷിപ്തം ആയിരുന്നു. ഉദാഹരണം "ശീലോ"

"നോബ്"എന്നിവ.(ശമുവേൽ4:11,18,

14:3,18, 21:2,22:9,11,18) എന്നാൽ പുരോഹിത കുടുംബത്തിൽ ജനിക്കാത്തവനും പുരോഹിതൻ ആകാൻ കഴിഞ്ഞിരുന്നു. എന്നാണ് ശമുവേലിന്റെ ചരിത്രം തെളിയിക്കുന്നത്. എഫ്രയീം മലനാട്ടിലെ മീഖാ സ്വന്തമായി ആരാധനാ കേന്ദ്രo നിർമ്മിക്കുകയും തന്റെ പുത്രന്മാരിൽ ഒരുവനെ പുരോഹിതനായി വേർതിരിക്കുകയയും ചെയ്തു.

എന്നാൽ പുരോഹിത കുലത്തിൽ

പെട്ട ഒരുവനെ ലഭിച്ചപ്പോൾ അവനെ ഈ സ്ഥാനത്തേക്ക്‌ അവരോധിക്കുകയുണ്ടായി. (ന്യായ. 17:7-13) ഈ പുരോഹിതൻ ലേവി ഗോത്രക്കാരൻ അല്ല. യഹൂദാ 

ഗോത്രത്തിൽ പെട്ടവനായിരുന്നു. ഇങ്ങനെ ഒക്കെയാണെങ്കിളും വേദപുസ്തത്തിൽ രേഖപ്പെടുത്തി ഇരിക്കുന്ന ലേവി ഗോത്രക്കാരൻ അല്ലാത്ത ആദ്യ പുരോഹിതൻ മൽക്കിസേദെക്കിന് ശേഷമാണ് യാക്കോബിന്റെ പുത്രന്മാരുടെ പേരിൽ 12 ഗോത്രങ്ങളും അതിൽ ഒന്നായ ലേവിഗോത്രവും ഉണ്ടായത്.

             ഈ മൽക്കിസേദെക്കിനെ കുറിച്ച് ഉല്പത്തി 14:18-20, സങ്ക.110:4

പുതിയ നിയമത്തിൽ എബ്രായർ 5,7

എന്നീ അദ്ധ്യായങ്ങൾ എന്നീ ഭാഗങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം. 


1. മൽക്കിസേദെക്ക് ആരായിരുന്നു.


              'മൽക്കിസേദെക്ക് 'എന്ന പദത്തിന്റെ അർത്ഥം 'രാജാവ് നീതിമാനാണ് ' എന്റെ രാജാവ് നീതിമാനാണ് എന്നൊക്കെയാണ്. ഉല്പത്തി 14:18 ലാണ് ആദ്യമായി മൽക്കിസേദെക്കിനെ കാണുന്നത്. 

അവിടെ ശാലേം രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനും എന്നാണ് മൽക്കിസേദെക്കിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. വേദപുസ്തകത്തിൽ 3 ശാലേമുകളെ കുറിച്ച് രേഖപ്പെടുത്തിട്ടുണ്ട്. 1. ശാലേം - 

ശേഖെമിനടുത്തുള്ള ഒരു ഗ്രാമം (ഉല്പത്തി 33:18) 2. ശാലേം -- യോർദ്ദാൻ നദിയുടെ താഴ്‌വരിയിലുള്ള ഒരു സ്ഥലം. 

യോഹന്നാൻ 3:23) 3. ശാലേം -- 

യെരുശലേം. ആദ്യകാലത്ത് യെരുശലേമിലെ മിശ്രയിമ്യ

ദേശാധിപതി തന്റെ രാജാവിനെഴുതിയ കത്തുകളിൽ താൻ പാർത്തിരുന്ന യരുശലേമിന്റെ

പേര് 'ഉരുശലേം എന്ന് എഴുതിയിരുന്നു. ശാലേം എന്ന പദത്തിന്റെ അർത്ഥം 'സമാധാനം'

എന്നാണ്. (എബ്രായർ 7:2)സങ്കി. 76:2) ലും ശാലേം യെരുശലേമിനെ കുറിക്കുന്നതായി പറഞ്ഞിരിക്കുന്നു

            യിസ്രായേലിന്റെ വിശുദ്ധ നഗരവും രാജധാനിയുമായിരുന്ന യെരുശലേമിന്റെ ആദ്യ രാജാവ് ആയിരുന്നു മൽക്കിസേദെക്ക് എന്ന് ഗണിക്കപ്പെട്ടിരിക്കുന്നു. ദാവീദ് യെരുശലേം കീഴടക്കുന്നതു വരെ ഇത് ഒരു യെബൂസ്യ നഗരമായിരുന്നു. അവിടത്തെ യബുസ്യദേവന്റെ പേര് 'സെദക്'എന്നായിരുന്നു എന്ന് ചിലർ

അഭിപ്രായപ്പെടുന്നു. യഹൂദ പാരമ്പര്യ പ്രകാരം ഈ മൽക്കിസെദെക്ക് നോഹയുടെ പുത്രനായ 'ശേം 'ആയിരുന്നു എന്ന് പറയപ്പെടുന്നു. ജലപ്രളയത്തിന് ശേഷം ജീവിച്ചിരുന്ന ഏറ്റവും പ്രായം

കൂടിയ ആളും യഹോവയെ ആരാധിച്ചിരുന്ന പുരോഹിതനും പ്രാദേശിക ഭരണാധിക്കാരിയായ രാജാവും എന്ന് പറയപ്പെടുന്നു. ശാലേം ഭരിച്ചിരുന്ന കനാന്യ രാജാവ്,

എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

എന്നാൽ ഇദ്ദേഹത്തിന്റെ വംശാവലിയെ പറ്റിയോ ജീവിതത്തെപ്പറ്റിയോ യാതൊരു വിവരവും ഇല്ല.എബ്രായർ 7:3-ൽ 

"അവന് പിതാവില്ല മാതാവില്ല വംശാവലി ഇല്ല ജീവിതാരംഭവും അവസാനവുംഇല്ല"എന്ന് പറയുന്നു.

ജനനം, ജീവിതം, മരണം മുതലായ

കാര്യങ്ങളെക്കുറിച്ച് ഒരു രേഖയും ലഭിച്ചിട്ടില്ല എന്നർത്ഥം. തൻമൂലം ദൈവപുത്രന് തുല്യൻ എന്ന് ലേഖന

കർത്താവ് പറയുന്നു. 


2. മൽക്കിസേദെക്ക് അബ്രഹാമിനെ കണ്ടു മുട്ടുന്നു. 


             അബ്രഹാമും ലോത്തും 

ദൈവകൽപന അനുസരിച്ച് യാത്ര പുറപ്പെട്ടു. വഴിൽ വെച്ച് ലോത്ത് 

സോദോമിലേക്ക് പിരിഞ്ഞു പോയി. പച്ചപ്പുൽ പ്രദേശങ്ങളും നീരുറവകളും നോക്കി ദൈവവഴി വിട്ട ലോത്തിനെ, സൊദോം കീഴടക്കിയ ഒരു അന്യ രാജാവ് പലതും കൈവശമാക്കിയ കൂട്ടത്തിൽ അടിമയാക്കി. ലോത്തിന്റെ ആടുമാടുകളെയും സാധനസാമഗ്രികളും കവർന്നു കൊണ്ടു പോയി. തന്നെ വിട്ട് പിരിഞ്ഞു പോയ ലോത്തിനെ വിടുവിക്കുന്നതിന് ഒരു യുദ്ധം ചെയ്യാൻ അബ്രഹാം സന്നദ്ധനായി. ഓടി പോകുന്ന ഒരാളിൽ നിന്ന് വിവരം കേട്ടറിഞ്ഞ, അബ്രഹാം ബദ്ധപ്പെട്ട് ഇറങ്ങി തിരിച്ചു. തന്റെ വീട്ടിൽ വളർന്ന 318 യുവാക്കളോട് കൂടി യുദ്ധം ചെയ്ത് ശത്രുവിനെ തോല്പിച്ചു. കവർന്ന എല്ലാം തിരിച്ചെടുത്തു. അങ്ങനെ ലോത്തും

കുടുംബവും സൊദോം രാജാവും സ്വത്തുക്കളും വിടുവിക്കപ്പെട്ടു. 

          യുദ്ധം ജയിച്ചു വന്ന അബ്രഹാമിനെ എതിരേറ്റ രണ്ടു പേരിൽ ഒരാളായിരുന്നു മൽക്കിസെദെക്ക്. അങ്ങനെയാണ് മൽക്കിസേദെക്ക് അബ്രഹാമിനെ കണ്ടുമുട്ടുന്നത്. 


3. മൽക്കിസേദെക്ക് അബ്രഹാമിനെ അനുഗ്രഹിച്ചതും 

അബ്രഹാം ദശാംശം നൽകിയതും.

 

          അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായ മൽക്കിസേദെക്ക് അബ്രഹാമിനെ അനുഗ്രഹിച്ചു. "സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രഹാം അനുഗ്രഹിക്കപ്പെടട്ടെ. "(14:19-20)ഇവിടെ അത്യുന്നതനായ ദൈവം എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദം

ഏൽ -ഏലിയോൻ (El-Elion)

എന്നാണ്. ചരിത്രപ്രകാരം യെരുശലേമിലെ യബുസ്യരുടെ ദൈവത്തിന്റെ പേരാണ് ഏൽ -ഏലിയോൻ. അബ്രഹാമിന്റെ വിശ്വാസത്തിൽ കൂടെ ഇതൊരു വെളിപ്പാടായിത്തിർന്നു. അബ്രഹാമിന് പ്രത്യക്ഷനായവനും യിസ്രായേൽ ആരാധിച്ചവാനുമായ ദൈവത്തിന് ഈ പേര് തന്നെ. ഇതിൽ നിന്നുo യിസ്രായേലിന്റെ ദൈവവും മൽക്കിസേദെക്കിന്റെ ദൈവവും ഒന്ന് തന്നെ എന്ന് മനസ്സിലാക്കാം. 

      മൽക്കിസേദെക്ക് അബ്രഹാമിന്

അപ്പവും വീഞ്ഞും നൽകി. ഇത് യാഗത്തിന്റെ അടയാളവസ്തുക്കൾ

ആണ്. ശത്രുവിന്റെ മേൽ ജയം നേടിയത് ദൈവമാണെന്ന് ഇതിലൂടെ അദ്ദേഹം അബ്രഹാമിനെ ഓർമ്മിപ്പിക്കുക ആയിരുന്നു. നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിനെ കാണിച്ചു കൊടുത്ത രാത്രിയിലെ അന്ത്യ അത്താഴത്തിൽ അപ്പവും വീഞ്ഞും വാഴ്ത്തി ശിഷ്യന്മാർക്ക് കൊടുത്തത് തന്റെ യാഗത്തെ ഓർപ്പിച്ചു കൊണ്ടായിരുന്നു എന്നത് ഇവിടെ പ്രസക്തമാണ്. 

         അബ്രഹാം മൽക്കിസേദെക്കി

ന് സകലത്തിലും ദശാംശം നൽകി. മോശയുടെ ന്യായപ്രമാണം ഉണ്ടാക്കുന്നത്തിനും ഏകദേശം 400

വർഷങ്ങൾക്ക് മുമ്പ് തന്നെ ദശാംശ

വ്യവസ്‌ഥിതി നടപ്പിൽ വന്നു എന്നതിന് ഇതൊരു തെളിവാണ്. ഗോത്രപിതാവായ അബ്രഹാം മൽക്കിസേദെക്കിന് മാത്രമേ ദശാംശം കൊടുത്തതായി നാം കാണുന്നുള്ളൂ. അബ്രാഹാമിന്റെ നന്ദി നിറഞ്ഞ ഹൃദയത്തിൽ നിന്ന് ഉൽഗമിച്ച അർച്ചനയാണ് ഈ ദശാംശദാനം. നന്ദിയോട് കൂടിയ ദശാംശദാനമാണ് ദൈവതിന് സ്വീകാര്യം. നിർബന്ധത്താലും പിറുപിറുപ്പോടു കൂടിയതും നിരർത്ഥകമാണ്. 

        മൽക്കിസേദെക്ക് അബ്രാഹാമിനെ അനുഗ്രഹിക്കുന്നു അതിനാൽ അദ്ദഹം അബ്രഹാമിനെക്കാളും അബ്രാഹാമിന്റെ സന്തതിയും രാജാവുമായ ദാവീദിനേക്കാളും 

പുരോഹിതനായ അഹരോനെക്കാളും ശ്രഷ്‌നായി ഗണിക്കപ്പെട്ടിരിക്കുന്നു. 


4. മൽക്കിസേദെക്കിന്റെ പൗരോഹിത്യം ക്രിസ്തുവിന്റെ പൗരോഹിത്യത്തിന് മുൻകുറി. 


       എബ്രായ ലേഖനത്തിൽ കർത്താവിനെ ദൈവം എന്നേക്കും ഒരു മഹാപുരോഹിതനായി നിയമിച്ചു എന്ന് കാണുന്നു. എന്നാൽ കർത്താവിന്റെ പൗരോഹിത്യത്തിൽ ഒരു പ്രശ്നം ഉദിക്കുന്നു. മഹാപുരോഹിതനായ അഹരോനിൽ നിന്നാണ് എല്ലാ മഹാപുരോഹിതന്മാരും 

പിൻഗാമിക്കുന്നത്. എന്നാൽ ക്രിസ്തു അവതരിച്ചത് അഹരോന്റെ ഗോത്രമായ ലേവി ഗോത്രത്തിൽ നിന്നല്ല. യാഹൂദന്മാരിൽ പ്രസിദ്ധനായ ദാവിദിന്റെ ഗോത്രമായ യഹൂദാ 

ഗോത്രത്തിൽ നിന്നാണ്. അതിനാൽ ക്രിസ്തു എങ്ങനെയാണ് ഒരു യഥാർത്ഥ മഹാപുരോഹിതാൻ ആകുന്നത്? 

      ഇവിടെ സങ്കി.110:4 ഉദ്ദ്ധരിച്ചു കൊണ്ട് എബ്രായ ലേഖകൻ ഉത്തരം നൽകുന്നു. ക്രിസ്തു അഹരോന്യ ക്രമപ്രകാരമുള്ള മഹാപുരോഹിതനല്ല. എന്നാൽ മൽക്കിസേദെക്കിന്റെ ക്രമപ്രകാരം 

മഹാപുരോഹിതനാണ്. അബ്രഹാം ബഹുമാനിച്ചാദരിച്ച മൽക്കിസെദേക്ക് അഹരോന്റെ കാലത്തിനു മുമ്പ് തന്നെ ഒരു പുരോഹിതൻ ആയിരുന്നു. അവൻ ശാlem രാജാവും ആയിരുന്നു. 

(ഉല്പത്തി 4:18)ദാവീദ് പിന്നീട് യെരുശലേമിലെ രാജാവ് ആയതിനാൽ അവൻ മൽക്കിസേദെക്കിന്റെ ക്രമപ്രകാരം ഉള്ളവനാണ് എന്ന് പറയാം. യേശു ദാവീദിന്റെ ഗോത്രത്തിലും കുടുംബത്തിലും നിന്ന് അവതരിച്ചു അതിനാൽ മൽക്കിസെദേക്കിന്റെ ക്രമപ്രകാരം രാജാവും മഹാപുരോഹിതനുമാണ്. 

      മൽക്കിസേടെക്കിന്റെ പിതാവ്, മാതാവ് വംശാവലി ജീവാരംഭവും ജീവാവസാനവും അറിയാൻ സാധിക്കാത്തതിനാലായിരിക്കണം എബ്രായ ലേഖകൻ മൽക്കിസേദെക്കിന് നിതൃത്വം കല്പിച്ചത്. കാരണം കർത്താവിന് നിത്യ പൗരോഹിത്യമാണല്ലോ. 

         ആദർശവാനായ ഒരു രാജാവെന്ന നിലയിൽ മശിഹ നീതിയും സമാധാനവും സ്ഥാപിച്ചു നടത്തുന്നവനാണ്. ആദർശവാൻ ആയ ഒരു പുരോഹിതൻഎന്ന നിലയിൽ യിസ്രായേലിന്റെ ആരാധനക്ക് നേതൃത്വം നൽകുവാനും തന്റെ ജനത്തിനും ദൈവത്തിനും മദ്ധ്യേ

മദ്ധ്യസ്ഥത വഹിക്കുന്നവനുമാണ് എബ്രായ ലേഖനത്തിൽ മശിഹാ എല്ലാ സൃഷ്ടികൾക്കും ഉപരിയുള്ളവനും എല്ലാ മദ്ധ്യസ്ഥ ശുശ്രുഷകളെക്കാൾ ശ്രേഷ്ഠമായ മദ്ധ്യസ്ഥ ശുശ്രുഷ വഹിക്കുന്നവനും

ആണ്. മൽക്കിസേദെക്കിനെ ഈ രീതിയിൽ ദൈവപുത്രന്റെ ഒരു മുൻകുരിയായി ചിത്രീകരിച്ച് ഇരിക്കുന്നു.രാജത്വത്തിലും പൗരോഹിത്വത്തിലും നിത്യത്വത്തിലും ഈ സാദൃശ്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. 

 

              Rev.M. Robinson. BD.M min