കാഴ്ചയാൽ നടന്ന ലോത്ത്
"ഞാൻ നിന്നെ കാണിപ്പാൻ ഇരിക്കുന്ന ദേശത്തേക്ക് പോക"എന്ന ദൈവത്തിന്റെ വാക്കിൽ മാത്രം വിശ്വസിച്ച് മറ്റൊന്നും നോക്കാതെ വിശ്വാസത്താൽ ഇറങ്ങി പുറപ്പെട്ടവനായിരുന്നു അബ്രഹാം. എന്നാൽ അബ്രഹാമിന്റെ സഹോദര പുത്രനായ ലോത്ത് അബ്രഹാമിനോട്കൂടെ പുറപ്പെട്ടു പോയി എങ്കിലും അത് വിശ്വാസത്താൽ ആയിരുന്നു എന്ന് പറയാൻ പ്രയാസമാണ്. കാരണം ലോത്തിന്റെ ജീവിതത്തിലെ പിന്നീടുള്ള തിരെഞ്ഞെടുപ്പുകൾ വിശ്വാസത്താൽ ആയിരുന്നില്ല.
ലോത്തിന്റെ തിരഞ്ഞെടുപ്പ് ജീവിതവും താൽക്കാലികമായ കാഴ്ചയിൽ ആയിരുന്നു. വിശ്വാസത്താൽ ദൈവം നൽകുന്ന അനുഗ്രഹത്തെക്കാൾ ഉപരി ഈ ലോകത്തിന്റെ താൽക്കാലിക ലാഭം
നോക്കി എബ്രഹാമിൽ നിന്ന് വഴി പിരിഞ്ഞു പോയവനായിരുന്നു ലോത്ത്. തൽഫലമായി താൽക്കാലിക ലാഭങ്ങൾ ലഭിച്ചു എങ്കിലും ജീവിതാന്ത്യo ദുരന്തത്തിൽ കലാശിച്ചു. ശാപ ഗ്രസ്തരായ രണ്ട് ജനവിഭാഗങ്ങളുടെ പിതൃസ്ഥാനം വഹിച്ച ലോത്ത് വേദപുസ്തകത്തിലെ ഒരു ദുരന്ത കഥാപാത്രമായി നിലകൊള്ളുന്നു.
ഈ ലോത്തിന്റെ ജീവിതത്തെ കുറിച്ച് ഉല്പത്തി 11:27-31,13:5-11,
14,19:138 എന്നീ ഭാഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. അതിന്റെ വിശാദാoശങ്ങളിലേക്ക് കടക്കുകയാണിവിടെ.
1. ലോത്ത് ആരായിരുന്നു?
അബ്രഹാമിന്റെ പിതാവ് ആയ തേരഹിന്റെ മറ്റൊരു മകനായ ഹാരാന്റെ പുത്രൻ ആയിരുന്നു ലോത്ത്.'ലോത്ത്' എന്ന
പദത്തിന്റെ അർത്ഥം 'ആവരണം' (കവറിങ്) എന്നാണ്. ലോത്തിന്റെ പിതാവായ ഹാരാൻ കൽദയരുടെ പട്ടണമായ ഊരിൽ വച്ച് മരിച്ചു പോയി. തെരഹും അബ്രഹാമും ലോത്തും ഊരിൽ നിന്നും പുറപ്പെട്ട് ഹാരാൻ എന്ന സ്ഥലത്ത് വന്ന് താമസിച്ചു. അവിടെ വെച്ച് ദൈവവിളി ഉണ്ടായ അബ്രഹാം, ദൈവം കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് പുറപ്പെട്ടപ്പോൾ ലോത്തും കൂടെ പോയി. എന്നാൽ ലോത്തിന് ദൈവവിളി ഉണ്ടായതായി യാതൊരു രേഖയും ഇല്ല. അവർ പ്രയാണം ചെയ്തു കനാനിൽ എത്തി.
2. അബ്രഹാമിനെ പിരിഞ്ഞു പോയ ലോത്ത്.
അബ്രഹാമും ലോത്തും സമ്പന്നരായിരുന്നു. കന്നുകാലികളും ധനവും വർദ്ധിച്ചു അപ്പോൾ അബ്രഹാമിന്റെയും ലോത്തിന്റെയും ഇടയ്ന്മാർ തമ്മിൽ
പലപ്പോഴും വഴക്കുണ്ടായി. അബ്രഹാമും ലോത്തും ആരoഭം മുതൽ ഒന്നിച്ചായിരുന്നെങ്കിലും ഇപ്പോൾ അവരുടെ താൽപ്പര്യം രണ്ടായി. രക്തബന്ധമുണ്ടെങ്കിലും സമ്പൽസമൃദ്ധി അവരെ എന്നന്നേക്കുമായി അകറ്റാൻ കാരണമായി.വഴക്കില്ലാതാക്കാൻ അബ്രഹാം അവതരിപ്പിച്ച പദ്ധതി തികച്ചും ശ്രേഷ്ഠമായിരുന്നു. സമാധാനമാണ് അബ്രഹാം ആഗ്രഹിച്ചത്. അതിന് തക്ക വില കൊടുക്കാനും അബ്രഹാം സന്നദ്ധനായി. ദേശത്തിൽ ലോത്തിന് ഇഷ്‌ടമുള്ള ഭാഗം സ്വാന്തമായി തെരഞ്ഞേടുക്കാൻ അബ്രഹാം അനുവദിച്ചു. ഇത് അബ്രഹാമിന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ആയിരുന്നു. സമാധാനത്തിന് ഇതിലും വലിയ വില ആർക്കും നൽകാൻ കഴിയില്ലല്ലോ.
അബ്രഹാമിന്റെ ആശ്രിതനും വത്സലനുമായിരുന്നു ലോത്ത്. ഒരവസരം വന്നപ്പോൾ തന്റെ തനി നിറം പുറത്ത് കാണിച്ചു. അബ്രഹാമിനോട് നന്ദിയും സ്‌നേഹവും ഉണ്ടായിരുന്നേങ്കിൽ ഏറ്റവും നല്ല ഭാഗം അബ്രഹാം തിരഞ്ഞെടുക്കട്ടെ, ബാക്കി വല്ലതും ഉണ്ടക്കിൽ തനിക്കു അത് മതി എന്ന് പറയുമായിരുന്നു. പക്ഷെ അബ്രഹാമിന്റെ മഹാമനസ്ക്കത ലോത്ത് ചൂക്ഷണം ചെയ്തു. തന്റെ കന്നുകാലികൾക്കാവശ്യമായ പച്ചപുൽ പ്രദേശങ്ങൾ സമ്പാദിച്ചാൽ ജീവിതവിജയം കൈവരിക്കാം എന്നവൻ വ്യമോഹിച്ചു. പക്ഷെ തന്റെ കണക്ക്കൂട്ടലുകൾ തെറ്റി പോയി എന്ന് പിന്നീടാണവന് മനസ്സിലായത്. ലോത്ത് ചുറ്റും നോക്കി നീരോട്ടമുള്ള പ്രദേശം തിരഞ്ഞെടുത്തു. അങ്ങനെ ലോത്ത് അബ്രഹാമിനെ വിട്ടുപിരിഞ്ഞു.
3. ലോത്ത് സോദോമിൽ
അബ്രഹാമിനെ വിട്ടുപിരിഞ്ഞ
ലോത്ത് കൂടാരം ക്രമേണ നീക്കി നീക്കി അടിച്ച് സോദോമിൽ ചെന്ന് എത്തി. സോദോമിലുള്ളവർ ദൈവ
ദൃഷ്‌ടിയിൽ മഹാ പാപികൾ ആയിരുന്നു.ലോത്തിന് ആകർഷവും അഭിലക്ഷണീയവുമായി തോന്നിയ സോദോo സുരക്ഷിതമായ ഒരഭയ സ്ഥാനമായിരിന്നു. ആക്രമണങ്ങളും സംഘട്ടനങ്ങളും തോൽവിയുമാണ് അവിടെ ഉണ്ടായിരുന്നത്. പച്ചപുൽ പ്രദേശങ്ങളും നീരുറവുകളും നോക്കി ദൈവവഴി വിട്ട ലോത്ത് അന്യരാജാക്കന്മാരുടെ അടിമ ആയിതീർന്നു. അവന്റെ സ്വാതന്ത്ര്യം നഷ്‌ടപ്പെട്ടത് മാത്രമല്ല സമ്പത്തും അവർ കവർന്നെടുത്തു
കളഞ്ഞു. എല്ലാം നഷ്ടപ്പെട്ട നിരാധാരനായിത്തീർന്ന ലോത്തിന്റെ നില പരമ ദയനീയമായിരുന്നു.
തന്നെ വിട്ടുപിരിഞ്ഞു പോയ ലോത്തിന്റെ ഈ ദയനീയ സ്ഥിതിയിൽ നിന്ന് രക്ഷിക്കുവാൻ അബ്രഹാം യുദ്ധത്തിന് തയ്യാറായി. ലോത്ത് ചെയ്തത് തെറ്റാണ് എങ്കിലും അവനോട് അമർഷമോ
വൈരാഗ്യമോ അബ്രഹാം പ്രകടിപ്പിച്ചില്ല. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അബ്രഹാo അവനെ രക്ഷിക്കാൻ ശ്രമിച്ചു. ലോത്തിൽ നിന്നും സഹായാഭ്യർത്ഥന ഉണ്ടായിട്ടില്ല,
ഓടിപ്പോകുന്ന ഒരാളിൽ നിന്നും വിവരം കേട്ടറിഞ്ഞ അബ്രഹാം ബദ്ധപ്പെട്ട് ഇറങ്ങി തിരിച്ചു.തന്റെ കൂടെയുള്ള കേവലം 318 പേരെ കൊണ്ട് രാജാക്കന്മാരുടെ സൈന്യത്തെ തോല്പിക്കാൻ സാധിക്കുമോ എന്ന് സംശയിച്ച് സമയം പാഴാക്കാതെ യുദ്ധം ചെയ്തു അവരെ തോൽപ്പിച്ച് ലോത്തിനെ രക്ഷിച്ചു.
4. ലോത്ത് സോദോമിലെ ന്യാധിപൻ.
ഒരിക്കൽ വിശ്വസവീരനായ അബ്രഹാമിനോട് കൂടെ കൽദയരുടെ ഊർ വീട്ടിറങ്ങിയ ലോത്ത് സോദോമിലെ മഹാപാപ്പികളുടെ ഇടയിൽ വീട് വെച്ച് താമസിക്കാൻ തുടങ്ങി. തുടർന്നു മാന്യനായ ലോത്ത് അവരുടെ ന്യായാധിപനായി തീർന്നു എന്ന് കാണാം "പട്ടണ വാതിൽക്കൽ ഇരിക്കുക എന്ന് പറഞ്ഞാൽ ന്യായവിസ്താരത്തിന്
ആയി കൂടി വരിക എന്നാണർത്ഥം. ലോത്ത് ന്യാധിപനായിരുന്നു എന്ന് സോദോമ്യർ തന്നെ പറയുന്നു. 'ദുഷ്ന്മാരുടെ ആലോചന നടക്കാതെയും പാപികളുടെ വഴിയിൽനിൽക്കാതെയും ജീവിക്കണം.' എന്ന സങ്കി.1:1 ലെ വചനം ലോത്ത് വിസ്മരിച്ചു. ദുഷ്ന്മാരുടെയും പാപികളുടെയും ന്യായാധിപനായിത്തിർന്നു.
5. ലോത്തിന്റെ കുടുംബം
ലോത്തിന്റെ ഭാര്യ എവിടത്തുകാരി എന്ന് വ്യക്തമല്ല. വസ്തുവകകൾക്കും ധനത്തിനും മുൻഗണന കൊടുത്തവൾ ഒരു സോദോമ്യ സ്ത്രീ ആയിരിക്കാം. അവൾക്ക് രണ്ടു പെണ്മക്കളാണ് ഉണ്ടായിരുന്നത്. ഈ പെണ്മക്കൾക്ക് വേണ്ടി ദുഷ്ടന്മാരും മേളച്ച ജീവിതം നയിച്ചവരുമായ സോദോമ്യരിൽ നിന്ന് ഭർത്താക്കുന്മാരെ തിരഞ്ഞെടുക്കുവാൻ ലോത്തും ഭാര്യയും തീരുമാനിച്ചു തൽഫലം ആയി സോദോo പട്ടണം നശിപ്പിക്കാൻ യഹോവയായ ദൈവം തീരുമാനിച്ചു എന്നും ഈ സ്ഥലം വിട്ട് ഓടി രക്ഷപ്പെടുവിൻ എന്നും ഭാവിമരുമക്കളോട് ലോത്ത് അറിയിച്ചിട്ടും അവർ അത് നിസ്സാരമാക്കി. ലോത്ത് കളി പറയുന്നു എന്ന് അവർക്ക് തോന്നി അത് അവർ അനുസരിച്ചില്ല.
6. ലോത്തിന്റെ സ്വാർത്ഥതയോടെ കൂടിയ പ്രാർത്ഥനയും സോദോമിന്റെ നാശവും.
അബ്രഹാമിനെ സന്ദർശിച്ച ദൈവദൂതന്മാർ സോദോമിനെ നശിപ്പിക്കും എന്നറിയിച്ചപ്പോൾ തികച്ചും സ്വാർത്ഥരഹിതമായി തന്റെ ബന്ധുവായ ലോത്തിനെ സംരക്ഷിക്കണമെന്നല്ല ലോത്തിനെയും സോദോo നിവാസികളെയും ഒന്നായി രക്ഷിക്കണം എന്നായിരുന്നു വിനയത്തോടെ, സ്ഥിരോത്സാഹ ത്തോടെ അബ്രഹാം മദ്ധ്യസ്ഥത ചെയ്‌ത് പ്രാർത്ഥിച്ചത്.
ഒടുവിൽ ദൈവദൂതന്മാർ സോദോമിൽ ലോത്തിന്റെ ഭവനത്തിൽ എത്തി സോദോo പട്ടണം നശിപ്പിക്കും എന്ന വിവരം ലോത്തിനെ അറിയിച്ചു. സോദോമിനോട് എബ്രഹാമിനെക്കാൾ കൂടുതൽ അടുപ്പവും കടപ്പാടുംലോത്തിനുണ്ട്.
മാത്രമല്ല ലോത്ത് അവിടത്തെ പൗരന്മാരിൽ പ്രമുഖനും ന്യായാ ധിപനുമായിരുന്നു. പെണ്മക്കളുടെ വിവാഹനിശ്ചയം വഴി ആ ജനതയുമായി ഉറച്ച ബന്ധവും അവനുണ്ടായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ