-->

അബ്രഹാമിന്റെ വിശ്വസ്ത ദാസനായ എല്യേസർ


         'ദാസൻ'എന്ന് തർജ്ജമ ചെയ്തിരിക്കുന്ന 'ebed' എന്ന എബ്രായപാദത്തിന് വേലക്കാരൻ, പ്രവർത്തകൻ, വാല്യക്കാരൻ എന്നൊക്കെ അർത്ഥമുണ്ട്. പഴയനിയമത്തിൽ 800 പ്രാവശ്യം 'ebed' എന്ന എബ്രായ പദം ഉപയോഗിച്ചിട്ടുണ്ട്. പഴയ നിയമം കാലത്ത് ദാസന്മാർ അടിമകൾ ആയിരുന്നു. അടിമകൾ യജമാനന്റെ സ്വത്തിന്റെ ഒരു ഭാഗമാണ്. പുരാതന യിസ്രയേലിൽ
അടിമയുടെ അവസ്ഥ നികൃഷ്ടമോ
അപകർഷമോ അല്ലായിരുന്നു. യജ്മാനന്റെ ഭവനത്തിൽ ചുമതല ഉള്ളതുo വിശ്വാസയോഗ്യവുമായ ജോലികൾഅടിമയെ ഏല്പിച്ചിരുന്നു.
രണ്ടു തരത്തിലുള്ള അടിമകൾ ഉണ്ടായിരുന്നു. 1. വിലക്ക് വാങ്ങിയ ദാസന്മാർ, 2. വീട്ടിൽ ജനിച്ച ദാസന്മാർ. വീട്ടിൽ ജനിച്ച ദാസന്മാർക്ക്‌ വിലക്ക് വാങ്ങിയ ദാസന്മാരെക്കാൾ മാന്യമായ സ്ഥാനവും ഉത്തരവാദിത്തങ്ങളും ഉണ്ടായിരുന്നു. അബ്രഹാമിന് വീട്ടിൽ ജനിച്ച 318 ദാസന്മാർ ഉണ്ടായിരുന്നു. അതിൽ പ്രധാനിയും
വിശ്വസ്തനുമായ ദാസനായിരുന്നു എല്യേസർ. ഈ എല്യേസറിനെ കുറിച്ച്

1. എല്യേസർ ആരായിരുന്നു.

          എല്യേസർ ദമ്മേശേക്ക്
കാരൻ ആയിരുന്നു. ദമ്മേശേക്ക് ദമസ്കോസ് എന്നതിന്റെ മറ്റൊരു രൂപമാണ്. എല്യേസർ എന്ന പാദത്തിന് ഗോഡ് ഈസ് ഹെൽപ്പ്
(ദൈവം സഹായകൻ), ഗോഡ്സ് ഹെൽപ്പർ ( ദൈവത്തിന്റെ സഹായകൻ ) എന്നീ അർത്ഥങ്ങൽ
ഉണ്ട്. അബ്രഹാമിന്റെ വീട്ടിൽ ജനിച്ച് വളർന്ന ദാസൻ എന്ന നിലയിൽ അബ്രഹാമിന്റെ സമ്പത്തെല്ലാം നോക്കി നടത്തുവാൻ ചുമതലപ്പെട്ട വിശ്വസ്തനായ കാര്യവിചാരകൻ ആയിരുന്നുഎല്യേസർ.

        അബ്രഹാമിന് മക്കളില്ലാതെ 
ഇരുന്ന കാലത്ത് എല്യേസറിനെ തന്റെ അനന്തരാവകാശിയായി അംഗീകരിച്ചിരുന്നു. യജമാനന് മക്കളില്ലെക്കിൽ ഏറ്റവും വിശ്വാസ്തനായ ദാസനെ സ്വത്തിന്റെ അവകാശിയാക്കുന്ന സമ്പ്രദായം ഗോത്രഭരണ വ്യവസ്ഥയിൽ  ഉണ്ടായിരുന്നിരിക്കാം. എന്നാൽ അബ്രഹാമിന് മക്കൾ  ജനിച്ചപ്പോൾ അബ്രഹാമിന്റെ അനന്തരാവകാശി എന്ന സ്ഥാനം നഷ്ടപ്പെട്ടു എങ്കിലും എല്യേസർ അബ്രഹാമിന്റെ വളരെ വിശ്വസ്തനായി തന്നേ ജീവിച്ചു.

2. യിസ്ഹാക്കിന് വധുനെ കണ്ടെത്തേണ്ട ചുമതല അബ്രഹാം
എല്യേസറിനെ ഭരമേല്പിക്കുന്നു.

       അബ്രഹാമിന്റെ അനന്തരാവകാശി എല്യേസറാണ് എന്ന് അബ്രഹാം തന്നെ അംഗീകരിച്ച കാലത്താണ് വാഗ്ദത്ത സന്തതിയായ യിസ്ഹാക്ക് ജനിക്കുന്നത്. ഈ സമയത്ത് യിസ്ഹാക്കിനോട് വെറുപ്പും പകയും എല്യേസാറിന് ഉണ്ടാകാമായിരുന്നു. എന്നാൽ എല്യേസർ അങ്ങനെയായിരുന്നില്ല.
യിസ്ഹാക്ക് വളർന്നപ്പോൾ അവന് വധുവിനെ അന്വേഷിച്ച് കണ്ടെത്തേണ്ട ചുമതല തന്റെ വിശ്വസ്തദാസനായ എല്യേസറിനെ ഏല്പിച്ചു.

      അബ്രഹാം തന്റെ പുത്രൻ യിസ്ഹാക്കിന് വധുവിനെ കണ്ടു പിടിക്കാൻ നിയോഗിച്ചിരുന്ന ദാസൻ എല്യേസറാണെന്ന് കാണുന്നില്ല. "തന്റെ വീട്ടിൽ മൂപ്പനും
തനിക്കുള്ളതിനൊക്കേയും വിചാരകനുമായ ദാസൻ എന്നേ കാണുന്നുള്ളൂ. എന്നാൽ എല്യേസർ അല്ലാതെ അറ്റാരും ആകാൻ സാദ്ധ്യതയില്ല. ദാസൻ യജമാനനോട് ഉടമ്പടിക്ക്‌ ശേഷമാണ്. ഉടമ്പടിയും ദൗത്യവും തമ്മിൽ അഭേദ്യമായ ബ്ന്ധമുണ്ട്   എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

         ഈ ഉടമ്പടിക്ക്‌ പ്രധാനമായി 3
വശങ്ങൾ ഉണ്ട്.1. കനാന്യരിൽ നിന്ന് യിസ്ഹാക്കിന് ഭാര്യയെ എടുക്കരുത്.2 അബ്രഹാമിന്റെ പിതൃഭവനത്തിൽ നിന്നെ ആകാവു. 3. യിസ്ഹാക്കിനെ കനാനിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോരാൻ പാടില്ല.

    ഒരേ ഒരു വസ്തുത ഉറപ്പിക്കൻ ആണ് ഈ 3 വശങ്ങളും ഉപയോഗിച്ചിരുന്നതെന്ന് ചിന്തിച്ചാൽ മനസ്സിലാകും. അതായത് അബ്രഹാം വിട്ടു പോന്നതിനു പിന്നീട് ആഗ്രഹിച്ചില്ല.
        തുടയുടെ കീഴിൽ കൈവച്ചാണ്
ഉടമ്പടി ചെയ്‌യുന്നത്. ഈ സമ്പ്രദായം ഇവിടെ മാത്രമല്ല മറ്റു പാലയിടത്തും ഉണ്ടായിട്ടുണ്ട്. മനുഷ്യൻ മാത്രമല്ല ദൈവദൂതൻ പോലും യാക്കോബിന്റെ തുടയിലും തടത്തിലെ ഞരമ്പാണ്  തോട്ടത്. ഉല്പാദന അവയവം സ്ഥിതി ചെയ്‌യുന്നഈ ഭാഗത്ത് തൊട്ടു കൊണ്ടുള്ള ഉടമ്പടി നിറവേറ്റുന്നതിൽബന്ധപ്പെട്ട വ്യക്തിമാത്രമല്ല അവരുടെ സന്താനങ്ങൾക്ക്‌ പോലും കടപ്പാട്ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.ഉടമ്പടിക്ക് വിഘനം വരുത്തിയാൽ സന്താനങ്ങൾ വരെയും കുറ്റക്കാർ ആകുകയും ചെയ്യും. ഉടമ്പടിയുടെ ഈ സാദ്ധ്യത തലമുറയെ മുഴുവൻ ഉൾപ്പെടുത്തി കൊണ്ടുള്ളതാണ്.
ഇത് ശരിക്കും മനസ്സിലാക്കിയ ദാസൻ വളരെ സൂക്ഷമതയോടു കൂടിയാണ് തന്റെ കർത്തവ്യം നിർവ്വഹിക്കുന്നത്.

         എല്യേസർ യജമാനന് ഉണ്ടായിരുന്ന വിശേഷവസ്തുക്കൾ
എടുത്ത് 10 ഓട്ടകങ്ങളുടെ മേൽ വച്ചു കൊണ്ട് പുറപ്പെട്ടു. യാത്ര
ചെയ്ത് മെസപ്പെത്തോമ്യയിൽ എത്തി മെസപ്പെത്തോമ്യ എന്ന പാദത്തിന് ബിറ്റ് വീൻ ദറിവേഴ്സ്
( രണ്ടു നദികളുടെ മദ്ധ്യേ ) എന്നാണർത്ഥം. നാഹോരിന്റെ പട്ടണത്തിൽ ചെന്നു. നാഹോർ എന്ന വാക്കിന് 'കൂർക്കം വലിച്ചു ഉറങ്ങുന്നവൻ ' എന്നാണർത്ഥം. വൈകുന്നേരം സ്ത്രീകൾ വെള്ളം കോരുവാൻ വരുന്ന സമയത്ത് അവൻ ഒട്ടകങ്ങളെ പട്ടണത്തിന് പുറത്ത് ഒരു കിണറിനരികെ നിർത്തി.

3. എല്യേസറിന്റെ പ്രാർത്ഥന

           എല്യേസർ ഒരു പ്രാർത്ഥനാ മനുഷ്യനായിരുന്നു. തന്റെ പ്രാർത്ഥന മൂലം താൻ പുറപ്പെട്ടിരുന്ന യാത്ര ദൈവം സഫലമാക്കും എന്ന വിശ്വാസം അവനുണ്ടായിരുന്നു. അവന്റെ പ്രാർത്ഥന ഇപ്രകാരം ആയിരുന്നു "എന്റെ യജമാനനായ അബ്രഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ  എബ്രഹാമിനോട് കൃപ ചെയ്തു ഇന്ന് തന്നേ കാര്യം സാധിപ്പിച്ചു തരേണമേ. ഇതാ ഞാൻ കിണറ്റിന് അരികെ നിൽക്കുന്നു. ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളം കോരുവാൻ വരുന്നു. നിന്റെ പാത്രം ഇറക്കി എനിക്ക് കുടിപ്പാൻ തരേണം എനന് ഞാൻ പറയുമ്പോൾ കുടിക്ക, നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാമെന്ന് പറയുന്ന സ്ത്രീ തന്നെ നിന്റെ ദാസനായ യിസ്ഹാക്കിന് നിശ്ചയിച്ചവൾ ആയിരിക്കട്ടെ. നീ എന്റെ യജമാനനോട്‌ കൃപ ചെയ്തു എന്ന് ഞാൻ അതിനാൽ ഗ്രഹിക്കും. ഈ പ്രാർത്ഥനയിൽ യജമാനനെ ബഹുമാനിക്കുകയും ഉയർത്തി കാണിക്കുകയും ചെയ്യുന്നതിനാൽ ആണ് അവൻ ശ്രദ്ധകേന്ദ്രീകരിച്ചത്
സ്വയം ദാസൻ എന്ന് സമ്മതിക്കു വാനും താഴ്ത്തുവാനും അവൻ ശ്രദ്ധിച്ചു. സ്വന്തം ഉത്തരവാദിത്വം കുറക്കുന്ന വിധത്തിലുള്ള ഒരു വാക്കോ നീക്കമോ അവനിൽ നിന്നും ഉണ്ടായില്ല. ശുഭാപ്‌തി വിശ്വാസം അവന്റെ പ്രാർത്ഥനയിൽ കാണാം.

4. എല്യേസർ റിബേക്കയെ കണ്ടെത്തി കൂട്ടികൊണ്ട് പോകുന്നു

        പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ, ഹാരാനിൽ താമസിച്ചു കൊണ്ടിരുന്ന അബ്രഹാമിന്റെ സഹോദരൻ നാഹോരിന്റെ മകനായ ബേഥുവേലിന്റെ മകളായ റിബേക്കവെള്ളം കോരുവാൻ പാത്രയുമായി അവിടെ വന്നു. അവളോട് എല്യേസർ കുടിപ്പാൻ വെള്ളം ചോദിച്ചപ്പോൾ അവന് കൊടുക്കുകയും അവന്റെ ഒട്ടകങ്ങൾക്ക് ആവശ്യമുള്ള വെള്ളം കോരികൊടുക്കുകയും ചെയ്തു. അവൻ  അവളെ ശ്രദ്ധിച്ചു നോക്കി. ദൈവം സഫലമാക്കിയോ എന്നറിയുവാൻ ധ്യാനനിരതനായി
അല്പസമയം മൗനമായി. ഒട്ടകങ്ങൾ
കുടിച്ചു തീരുവോളം മൗനം തുടർന്നു. ഒടുക്കം അവന് മനസ്സിൽ
ആയി യിസ് ഹാക്കിന് ദൈവം നിശ്ചയിച്ച വധു ഇവൾ തന്നെ എന്ന്.

        യജമാനൻ കൊടുത്തയച്ച അര ശേക്കൽ തൂക്കമുള്ള മൂക്കുത്തിയും 10 ശേക്കെൽ തൂക്കമുള്ള രണ്ടു വളയും റിബേക്കയെ ധരിപ്പിച്ചു. അവൾ വീട്ടിൽ വിവരം അറിയിച്ചത് അനുസരിച്ച് ബെധുവേലിന്റെ വീട്ടിലേക്ക്  അവനെ ക്ഷീണിച്ചു കൊണ്ട് പോയ്‌. ഉപചാരപൂർവ്വം ഭക്ഷണത്തിന് ക്ഷണിച്ചപ്പോൾ താൻ വന്ന കാര്യം അറിയിക്കാതെ ഭക്ഷണം കഴിക്കയില്ല എന്ന് പറഞ്ഞു, തുടർന്ന് താൻ ആരാണെന്നും താൻ വന്നത്  എന്തിനാണെന്നും, നടന്ന സംഭവങ്ങളും എല്യേസർ അറിയിച്ചു. അപ്പോൾ ബെഥുവേൽ "ഈ കാര്യം യഹോവയാൽ വരുന്നു". എന്ന് സമ്മതിക്കുകയും റിബേക്കയെ കൂട്ടി കൊണ്ടു പോകാൻ അനുവാദം നല്കുകയും ചെയ്തു.

        തുടർന്നുള്ള എല്യേസറിന്റെ തിടുക്കം പ്രത്യേകം ശ്രദ്ധിക്ക പെടേണ്ടതാണ്. റിബേക്കയെ ഒരുക്കുന്നതിനുള്ള സമയം മാത്രമേ ഈ ദാസൻ എടുത്തുള്ളൂ. ബാല 10. ദിവസം ഞങ്ങളുടെ കൂടെ താമസിക്കട്ടെ എന്ന വാക്കിന്, എന്നെ താമസിപ്പിക്കരുത്, യഹോവ എന്റെ യാത്ര സഫലമാക്കിയല്ലോ എന്നാണ് എല്യേസർ പറയുന്നത്. വെള്ളിയാഭരണങ്ങളും  പൊന്ന് ആഭരണങ്ങളും വിശിഷ്ട വസ്തുക്കളും മണവാട്ടിക്ക്‌ കൊടുത്തു. അതിന് ശേഷം മണവാട്ടിയേയും കൊണ്ട് യാത്ര പുറപ്പെട്ടു. മണവാട്ടിയെ വെളിമ്പ്രദേശത്ത് കാത്തിരുന്ന യിസ്ഹാക്കിനെ ഏല്പിച്ചു. അങ്ങനെ എല്യേസറിന്റെ ദൗത്യം അവസാനിച്ചു.

 എല്യേസർ പരിശുദ്ധ›ന്മാവിന് ഒരു മുൻകുറി

             സാറാ പഴയനിയമ യിസ്രായേലിന്റെ പ്രതിനിധിയാണ്. അവൾ നീങ്ങിയപ്പോൾ പിന്നെ ആ സ്ഥാനത്തു വരേണ്ടത് റിബേക്കയാകുന്ന പുതിയ നിയമ സഭയാണ്. റിബേക്കയാകുന്ന പുതിയ നിയമസഭയെ വേൾക്കാൻ സ്വർഗ്ഗീയപിതാവിന്റെ അരുമ പുത്രൻ തയ്യാറാകുകയാണ്. മോരിയമലയിൽ (കാൽവരി) ബലിപീoത്തിലെ അനുഭവത്തിൽ കൂടെ കടന്നുവരുന്ന പുത്രനെ പിതാവ് സകലവും ഭരമേല്പിച്ചു കഴിഞ്ഞു."അവൻ തനിക്കുള്ളത് ഒക്കെയും അവന് (പുത്രന്) കൊടുത്തിരിക്കുന്നു. ക്രൂശുമരണവും ഉയർപ്പും സ്വർഗ്ഗാരോഹണവും കഴിഞ്ഞു വരുന്ന പുത്രൻ സകലവും തന്റെ കാൽകീഴാക്കിയിരിക്കുന്നു. ഇനിയും തനിക്ക് ആവശ്യമുള്ളത് ഒന്ന്മാത്രം. തന്റെ പ്രിയ വധു (സഭ) അവളെ തിരഞ്ഞു പിടിച്ചു കൊണ്ട് വരുവാൻ പിതാവ് തനിക്കുള്ളതിനെ ഒക്കെയും വിചാരകനായ (കാര്യസ്ഥൻ ) പരിശുദ്ധാത്മാവ് പറഞ്ഞ് അയച്ചിരിക്കയാണ്. യിസ്ഹാക്കിന് മണവാട്ടിയായ റിബേക്കയെ ഒരുക്കിക്കൊണ്ട് വന്ന എല്യേസർ സഭയെ ഒരുക്കുന്ന പരിശുദ്ധ›ന്മാവിന് സമമാണ്.

       പരിശുദ്ധാത്മാവ്  സഭയാകുന്ന മണവാട്ടിയെ വിവിധ ആഭരണങ്ങളാകുന്ന വരങ്ങൾ നൽകി നടത്തുന്നു.10 ഒട്ടകച്ചുമട് വിശേഷ വസ്‌ത്രങ്ങളും ആഭരണങ്ങളും കൊണ്ടാണ് എല്യേസർ വരുന്നത്. ആത്മാവ് ആത്മീയവരങ്ങളും കൊണ്ടാണ് വരുന്നത്. ഒട്ടകങ്ങൾ മണവാളനെ കാണുന്നില്ല. മണവാട്ടി മാത്രം മണവാളനെ കണ്ടപ്പോൾ ഒട്ടക പുറത്തു നിന്നും താഴെ ഇറങ്ങി പരസ്പരം കണ്ടു മുട്ടുന്നു. ഒട്ടകങ്ങൾക്ക് മണവാളന്റെ മുമ്പിൽ മണവാട്ടിയെ കൊണ്ട് ചെന്ന് എത്തിക്കുന്നതു വരെ മാത്രമേ സ്ഥാനമുള്ളു. ഒട്ടകങ്ങൾ വിശ്വാസി ഉൾപ്പെട്ടു നിൽക്കുന്ന ഭൗതിക സഭാവിഭാഗങ്ങളെ കുറിക്കുന്നു. ഒട്ടകത്തിന് ഭംഗിയില്ല കൂനും കുഴിയും ഒക്കെയുണ്ട്. ഭൗതിക സംഘടനകളാകുന്ന സഭകൾക്ക് പല കുറ്റവും കുറവും കണ്ടെന്നിരിക്കും. എന്നാൽ അതിന്മേൽ കയറിവരുന്ന മണവാട്ടി ആഭരണവിഭൂഷിതയാണ് മണവാളനെയാണ് അവൾ ശ്രദ്ധിക്കുന്നത്.  മണവാളൻ  വേളി കഴിക്കുന്നതും മണവറയിലേക്ക് ആനയിക്കുന്നതും ഒട്ടകത്തെയല്ല മണവാട്ടിയെയാണ്. മണവറയിൽ ഒട്ടകത്തിന് സ്ഥാനമില്ല. മണവാളൻ തന്റെ ആസ്ഥാനം വിട്ടു വെളിമ്പ്രദേശത്തു വെച്ചാണ് മണവാട്ടിയെ സ്വികരിച്ച് മണവറയിലേക്ക്കൊണ്ടു പോകുന്നത്. മദ്ധ്യാകാശത്തിൽ വച്ചു മണവാളനായ ക്രിസ്തു മണവാട്ടിസഭയെ സ്വീകരിക്കുന്നു. എല്യേസർ റബേക്കയെ യിസ്ഹാക്കിന്റെ അടുക്കകൊണ്ട്എത്തിച്ചത് പോലെ സഭയെ ഒരുക്കി മദ്ധ്യാകാശത്തിൽ എത്തിക്കുന്നത് പരിശുദ്ധാത്മാവ്.