അബ്രഹാമിന്റെ വാഗ്ദത്ത സന്തതിയായ യിസ്ഹാക്ക്
അബ്രഹാമിന്റെയും സാറായുടെയും ദാമ്പത്യ ജീവിതത്തിലെ തീരാവ്യഥ ആയിരുന്നു സന്തതിയില്ലാത്ത അവസ്ഥ. എന്നാൽ അബ്രഹാമിന് ദൈവം സന്തതി നൽകുമെന്ന് അനേകം പ്രാവശ്യം വാഗ്ദത്തം ചെയ്തിരുന്നു. "നിന്നെ ഒരു വലിയ ജാതിയാക്കും" "നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെയാകും"
"നിന്റെ ഉദരത്തിൽ നിന്ന് സന്തതി
ജനിക്കും". "നിന്റെ സന്തതി ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയാകും." അബ്രഹാമിന് 99 വസ്സായപ്പോൾ ദൈവം വാഗ്ദത്തം പുതുക്കി. "നീ ബഹുജാതികൾക്ക് പിതാവാകും. നിന്നെ അധികം അധികം വർദ്ധിപ്പിച്ച് അനേകം ജാതികളാക്കും. നിന്നിൽ നിന്ന് രാജാക്കന്മാരും ജനിക്കും".
"സാറായിൽനിന്ന് ഒരു മകൻ ജനിക്കും". "ഒരു വർഷം കഴിഞ്ഞ് സാറാക്ക് ഒരു മകൻ ജനിക്കും."
അബ്രഹാമിനും സാറാക്കും ലഭിച്ച വാഗ്ദത്തം ഓർത്ത് കാലം നീക്കിയ ഈ ദമ്പതികളെ ജരാനരകൾ ബാധിച്ചു. സംശയാലുക്കളായിതീർന്ന അവർ സാറായുടെ ദാസിയായ ഹാഗാറിൽ നിന്ന് അബ്രഹാമിന് സന്തതി ജനിക്കത്തക്ക പദ്ധതി തയ്യാറാക്കി. അങ്ങനെ യിശ്മായേൽ ജനിച്ചു. എന്നാൽ ദൈവം വാഗ്ദത്തത്തിൽ വിശ്വസ്തനായിരുന്നു. യഥാകാലം സാറാ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. അവൻ ജനിക്കുമ്പോൾ അബ്രഹാമിന് 100 വയസ്സും സാറാക്ക് 90 വയസ്സും പ്രായം ഉണ്ടായിരുന്നു. "യിശ്ഹാക്ക് "എന്ന് അവന് പേരിട്ടു. ഈ പേരിന്റെ അർത്ഥം 'ചിരി' എന്നാണ്. ഈ വാഗ്ദത്ത സന്തതിയായ യിസഹാക്കിന്റെ ജീവിതത്തിലേക്ക് ഒരു പാർശ്വവീക്ഷണം നടത്തുകയാണ്.
1. യിസ്ഹാക്ക് മാതാപിതാക്കളോട് സ്നേഹവും അനുസരണയുമുള്ള മകനായിരുന്നു.
യിസ്ഹാക്ക് വളർന്നപ്പോൾ പിതാവായ അബ്രഹാമിന്റെ നിർദ്ദേശം അനുസരിച്ച് അബ്രഹാമിനോടുകൂടെ മോരിയ മലയിലേക്ക് യാത്ര പുറപ്പെട്ടു. അപ്പോൾ യിസ്ഹാക്കിന് ഏകദേശം 20 വയസ്സ് പ്രായം ഉണ്ടായിരുന്നിരിക്കണം. യാഗപീഠത്തിലേക്ക് കൊണ്ട് പോയപ്പോൾ ഒരു വിധത്തിലുള്ള എതിർപ്പും കാട്ടിയില്ല."യാഗത്തിനു
ഉള്ള വിറകും തീയും ഉണ്ട്. ആട്ടിൻ കുട്ടി എവിടെ" എന്ന് തിരക്കിയത് അല്ലാതെ ഒന്നും ചിന്തിച്ചില്ല.
"ദൈവം നോക്കിക്കൊള്ളും മകനേ"
എന്നുള്ള അബ്രഹാമിന്റെ മറുപടി ഉറപ്പായി വിശ്വസിച്ചു. യാഗപീഠത്തിന്മേൽ കൈകാലുകൾ
ബന്ധിക്കപ്പെട്ട് ബലിയാടിനെ പോലെ കിടക്കുവാൻ പിതാവിന്റെ ഹിതത്തിന് സമ്മതിച്ചു. ഇങ്ങനെ ചെയ്ത പിതാവിനോട് അടങ്ങാത്ത പകയും വൈരാഗ്യവുമാണ് ഉണ്ടാകേണ്ടിയിരുന്നത് . എന്നാൽ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. യിസ്ഹാക്കിനെ അങ്ങേയറ്റം ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്തത്.
യിസ്ഹാക്ക് തന്റെ അമ്മയായ സാറായെ അത്യധികം സ്നേഹിച്ചിരുന്നു. അതു കൊണ്ട് സാറായുടെ മരണം അവന് വളരെ ദുഃഖം ഉളവാക്കി. അബ്രഹാമിന്റെ മറ്റൊരു ഭാര്യയും യിസ്ഹാക്കിന്റെ രണ്ടാനമ്മയായ കേതുറയുമായി യാതൊരു ഇടർച്ചയും ഉണ്ടായതായി രേഖയില്ല എന്ന് മാത്രമല്ല കേതുറയുടെ മക്കളുമായും യാതൊരു പിണക്കവും ഉണ്ടായതായും കാണുന്നില്ല. യിസ്ഹാക്ക് വിവാഹിതനായി റിബേക്ക തന്റെ ഭവനത്തിൽ വന്നപ്പോഴാണ് തന്റെ അമ്മയുടെ മരണത്തിൽ ഉണ്ടായ ദുഃഖം തീന്നത്
ഇന്ന് അബ്രഹാമിന്റെ സന്തതി എന്നവകാശപ്പടുന്ന അനേകരുണ്ട്. പക്ഷെ അവരിൽ പലരും അമ്മയപ്പന്മാരെ അനുസരിക്കാതെ
ധിക്കരിക്കാനായി ഒരു അവസരത്തിന് കാത്തിരിക്കുന്നവർ ആണ്.
മാതാപിതാക്കളുടെ ദർശനവും വെളിപ്പാടുമൊന്നും അവർക്ക് വിഷയമല്ല.
2. യിസ്ഹാക്ക് ആരാധനക്കും പ്രാർത്ഥനക്കും വളരെ പ്രാധാന്യം നൽകിയവൻ ആയിരുന്നു.
ദൈവുമായുള്ള നിരന്തര സംസർഗ്ഗമാണ് യിസ്ഹാക്കിൽ നാം കാണുന്ന മറ്റൊരു സവിശേഷത. ദൈവത്തെ ആരാധിക്കുന്നതിന് വേണ്ടി ക്ലേശങ്ങൾ സഹിക്കാൻ അവൻ സന്നദ്ധനായിരുന്നു. തന്റെ പിതാവായ അബ്രഹാമിനെ പോലെ
അതിരാവിലെ എഴുന്നേൽക്കുന്നതിനും യാത്ര ചെയ്യുന്നതിനും ഒരു മടിയും അവൻ കാണിച്ചില്ല. അതുപോലെ ഗോരാരിൽ പാർക്കുമ്പോൾ ഒരു ക്ഷാമം ഉണ്ടായി.ഈ അവസരത്തിൽ എന്താണ് ഞാൻ ചെയ്യേണ്ടത് എന്ന് രാത്രി മുഴുവൻ അവൻ ദൈവത്തോട് പ്രാർത്ഥിച്ച് ആലോചന ചോദിച്ചു കാണും. അതിന് മറുപടി ആയി ദൈവം അവന് പ്രത്യക്ഷനായി അവനെ ആശ്വാസിപ്പിച്ചു, ധൈര്യപ്പെടുത്തി, അവനെ അനുഗ്രഹിച്ചു. തുടർന്ന് ഒരു യാഗപീഠം പണിത് യഹോവയെ ആരാധിക്കുകയാണ് യിസ്ഹാക്ക് ചെയ്തത്.
യിസ്ഹാക്കും ഒരു പ്രാർഥനാ മനുഷ്യനായിരുന്നു. തന്റെ മാതാവ് മരിച്ചശേഷം പതിവായി വെളിമ്പ്രദേശത്ത് പ്രാർത്ഥിക്കുമായിരുന്നു. റബേക്ക വന്ധ്യയായിരുന്നതിനാൽ അവൾക്ക് മക്കൾ ജനിക്കുന്നതിനു വേണ്ടിയും ദൈവത്തോട് പ്രാർത്ഥിച്ചു. യിസ്ഹാക്കിന്റെ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചു. റിബേക്ക ഗർഭം ധരിച്ച് ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ചു. യിസ്ഹാക്ക് 40-)o വയസ്സിലാണ് വിവാഹിതനായത്. യിസ്ഹാക്കിന്റെ 60-)o വയസ്സിൽ ആണ് റബേക്ക മക്കളെ പ്രസവിച്ചത്. യിസ്ഹാക്ക് 20 വർഷ
കാലം ഇടവിടാതെയും മടുത്തു പോകാതെയും പ്രാർത്ഥിച്ചതിന്റെ ഫലമായിട്ടാന് സന്താനങ്ങൾ ലഭിച്ചത് എന്നതിന് സംശയമില്ല.
3. യിസ്ഹാക്കിന്റെ വിവാഹം.
യിസ്ഹാക്കിന്റെ വിവാഹത്തെ കുറിച്ച് കഴിഞ്ഞ ലാക്കത്തിൽ നാം വിശദമായി പഠിക്കാൻ ശ്രമിച്ചതിനാൽ ഇവിടെ ആവർത്തന വിരസത ഒഴിവാക്കുന്നു. യിസ്ഹാക്കിന്റെ അപ്പനായ അബ്രഹാം തന്റെ ദാസനായ എല്യേസാറിനെ ആയച്ച് തെരഞ്ഞെടുത്ത സ്ത്രീയായ റബേക്കയെ യിസ്ഹാക്ക് ഒരു വൈമനസ്യവും കൂടാതെ സ്വീകരിച്ചു.ഇവിടെ യിസ്ഹാക്കിന്റെ വളരെ മനോഹരമായ സ്വഭാവ സാവിശേഷത വെളിപ്പെടുന്നു. തന്റെ പിതാവായ അബ്രഹാമിന്റെ തീരുമാനത്തെ മാനിക്കുകയും അoഗീകരിക്കുകയും ചെയ്തു . തനിക്കാശ്യമുള്ളതെല്ലാo അപ്പൻ കരുതിക്കോളളും എന്ന ഉറപ്പ് അവനുണ്ടായിരുന്നു. അതാണ് വാഗ്ദത്ത സന്തതിയുടെ പ്രധാന സ്വഭാവഗുണം.
4. പിതാവായ അബ്രഹാമിന്റെ തെറ്റ് ആവർത്തിച്ച യിസ്ഹാക്ക്.
ദേശത്ത് ക്ഷാമം ഉണ്ടായപ്പോൾ
ഫെലിസ്ത്യ ദേശമായ ഗെരാരിൽ യിസ്ഹാക്കും കുടുംബവും പോയ് പാർത്തു. അവിടെ രാജാവായ അബീമേലേക്ക് അതി സുന്ദരിയായ റിബക്കായെ മോഹിച്ചു. തന്നേ കൊല്ലുമെന്ന് ഭയന്ന് തന്റെ പിതാവ് ചെയ്തത് പോലെ റിബേക്ക ഭാര്യയാണെന്ന സത്യം മറച്ചു വെച്ചു.
സഹോദരി എന്നു പറഞ്ഞ് അവിടെ
രക്ഷപ്പെട്ടു. അമ്മാവന്റെ മകൾ ആയതിനാൽ സഹോദരി എന്ന് പറഞ്ഞത് ഒരർത്ഥത്തിൽ ശെരി ആയിരുന്നു. എങ്കിലും കാര്യ സാദ്ധ്യത്തിനു വേണ്ടി അർത്ഥ സത്യമാണ് അവൻ പറഞ്ഞത്.
അതുകൊണ്ട് അന്യജാതി
കാരനാൽ ശാസിക്കപ്പെടുവാൻ അവന് ഇടയായി. അത് യിസ്ഹാക്ക് അoഗീകരിക്കുക ആണ് ഉണ്ടായത്. അന്യ ജാതിക്കാരനിൽ നിന്നും ധാർമ്മീകമായി അധഃപതിച്ച അവനിൽ നിന്നു കൂടിയും ശാസനയും ഗുണദോഷവും സ്വീകരിക്കുവാൻ അവൻ തയ്യാറായിരുന്നു. ഇവിടെ വാഗ്ദത്ത സന്തതിയായ യിസ്ഹാക്കിന്റെ യധാർത്ഥ വിനയം നാം ദർശിക്കുന്നു. ആഹങ്കാരം ആത്മപ്രശംസ മുതലായ ഒന്നും യിസ്ഹാക്കിൽ നാം കാണുന്നില്ല.
5. യിസ്ഹാക്കിന്റെ ശാന്ത സ്വഭാവം
ഏറ്റവും പ്രകോപനകരമായ
അന്തരീക്ഷത്തിലും തികച്ചും പ്രശാന്തനായി പെരുമാറാൻ യിസ്ഹാക്കിന് കഴിഞ്ഞു. യിസ്ഹാക്ക് ഗെരാറിൽ പാർക്കുമ്പോൾ ആ നാട്ടുകാർ തന്റെ അപ്പൻ കുഴിച്ചതും തനിക്ക് അവകാശപ്പെട്ടതുമായ കിണറുകൾ മണ്ണിട്ടുമൂടി ബുദ്ധിമുട്ടിച്ചു. അവരോട് എതിർത്ത് തോല്പിക്കാൻ യിസ്ഹാക്ക് മുതിർന്നില്ല. ഒരു സംഘട്ടനം ഒഴിവാക്കാൻ വേണ്ടി അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് ഒഴിഞ്ഞു മാറി പോകാൻ അവൻ തീരുമാനിച്ചു. യിസ്ഹാക്കിന്റെ സൗമ്യമായ പെരുമാറ്റം മൂലം അവിടെ ശാന്തതയും സമാധാനവും ഉണ്ടാക്കി. ഇത് യിസ്ഹാക്കിന്റെ ശാന്തസ്വഭാവമാണ് കാണിക്കുന്നത്.
6. യിസ്ഹാക്കിന്റെ വാർദ്ധക്യവും മരണവും.
യിസ്ഹാക്ക് വാർദ്ധക്യത്തിൽ എത്തിയപ്പോൾ ബലഹീനനായി തീർന്നു. കാഴ്ച നഷ്ടപ്പെട്ടു. ഭക്ഷണത്തോട് പ്രത്യേകതാൽപ്പര്യം
തോന്നി ഭക്ഷണക്കൊതി മൂലം മക്കളായ സഹോദരന്മാർ തമ്മിൽ ഭിന്നിക്കുന്നതിനുള്ള സാഹചര്യം ഉണ്ടായി. കുടുംബത്തിലെ സ്വസ്ഥതയും സമാധനവും നഷ്‌ടപ്പെട്ടു. യാക്കോബ് താൻ ഏശാവാണെന്ന് പറഞ്ഞ് പിതാവിനെ തെറ്റിദ്ധരിപ്പിച്ച് ഏശാവിന് ലഭിക്കേണ്ട അനുഗ്രഹം
വാങ്ങി . പിന്നീട് ഏശാവിനെയും അനുഗ്രഹിച്ചു.
"യിസ്ഹാക്കിന്റെ ആയുസ്സ് 180 സംവത്സരം ആയിരുന്നു. യിസ്ഹാക്ക് വായോധികനും കാലസംമ്പുർണ്ണ നുമായി പ്രാണനെ വിട്ട്, മരിച്ച്, തന്റെ ജനത്തോട് ചേർന്നു, തന്റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ അടക്കം ചെയ്‌തു."
7. യിസ്ഹാക്കും യേശുക്രിസ്തുവും തമ്മിലുള്ള ചില സാമ്യങ്ങൾ.
യിസ്ഹാക്ക് ദൈവം വാഗ്ദത്തം
ചെയ്ത സന്തതിയാണ്. ദൈവം അബ്രഹാമിന് മുൻകൂട്ടി അറിയിച്ചതനുസരിച്ചാണ് യിസ്ഹാക്ക് ജനിച്ചത്. യേശുക്രിസ്തുവും കന്യകയിൽ ജനിക്കുമെന്ന് യെശയ്യാ പ്രവാചകനിൽക്കൂടിയുള്ള ദൈവീക വാഗ്ദത്തമായിരുന്നു. യിസ്ഹാക്കും യേശുവും ജനിക്കുന്നതിനു മുൻപ് തന്നേ പേർ വിളിക്കപ്പെട്ടു.
യിസ്ഹാക്കും യേശുവും ഏകജാതൻ എന്ന് വിളിക്കപ്പെട്ടവർ ആയിരുന്നു. യിസ്ഹാക്കും യേശുവും സ്വന്തക്കാരാൽ നിന്ദിതനായി. യിസ്ഹാക്ക് യാഗത്തിനുള്ള വിറകും ചുമന്നു കൊണ്ട് മൊരിയ മലയിലേക്ക് കയറിപ്പോയി. യേശുവും മരക്കുരിശുo ചുമന്നു കൊണ്ട് ഗോൽഗോഥാ മലയിലേക്ക് കയറി.
യിസ്ഹാക്ക് സ്വമനസ്സാലെ ബന്ധിക്കപ്പെട്ടവനായി കിടന്നു. യേശുക്രിസ്തുവും ആരും നിർബന്ധിക്കാതെ കാൽവരി ക്രൂശിൽ 3 ആണികളിൽ തൂങ്ങി കിടന്ന്. യിസ്ഹാക്ക് യാഗപീഠത്തിൽ നിന്ന് മരണം കാണാതെ മടങ്ങി വന്നു. യേശു മരിച്ച് അടക്കപ്പേട്ട് 3-)o ദിവസം ഉയിർത്തെഴുന്നേറ്റു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ