യിസ്ഹാക്കിന്റെ ഭാര്യ റിബേക്ക
അബ്രഹാമിന് രണ്ടു സഹോദരന്മാരാണുണ്ടായിരുന്നത്. അതിൽ ഒരാളായ ഹാരാൻ മരിച്ചു പോയ്. ശേഷിച്ച സഹോദരനായ നാഹോരും ഭാര്യ മിൽക്കയും മെസപ്പെട്ടോമ്യയിൽ തന്നെ വസിച്ചിരുന്നു. അവരുടെ മകനായ മെഥുവേലിന് ലാബാൻ എന്ന പേരിൽ ഒരു മകനും റിബേക്ക എന്ന
പേരിൽ ഒരു മകളുമാണ് ഉണ്ടായിരുന്നത്. റിബേക്ക എന്ന പേരിന്റെ അർത്ഥം 'കുടുക്ക് ' (കുരുക്ക് ) എന്നാണ്. സ്വഭാവ വൈശിഷ്ട്യവും, സൗന്ദര്യവും, ആരോഗ്യവും, ഉത്സാഹശീലവും ആകർഷണീയമായ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു റബേക്ക. മരുപ്രദേശങ്ങളിലെ സഞ്ചാരികളെ പരിചരിക്കുന്ന ഒരു നല്ല രീതി അവളുടെ ഭവനത്തിൽ ഉണ്ടായിരുന്നു. അതിനാൽ റബേക്കയും ആതിഥ്യ മര്യാദ കാണിക്കുന്ന സ്വഭാവത്തിന് ഉടമയായിരുന്നു. ഈ റിബേക്കയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളിലേക്ക് കടക്കാം.
1. യിസ്ഹാക്കിന് വധുവിനെ അന്വേഷിച്ച് എല്യേസർ പുറപ്പെടുന്നു.
അബ്രഹാമിന്റെ ഭാര്യ സാറാ കനാൻ ദേശത്തുവച്ച് മരിച്ചു. മാതാവിന്റെ വേർപാട് യിസ്ഹാക്കിന്റെ സന്തോഷം നഷ്ടപ്പെടുത്തി. തുടർന്ന് യിസ്ഹാക്കിനെ കൊണ്ട് വിവാഹം കഴിപ്പിച്ചാൽ ജീവിതത്തിൽ നഷ്‌ടപ്പെട്ട സന്തോഷം വീട്ടെടുക്കാൻ സാധിക്കും എന്ന് അബ്രഹാം ചിന്തിച്ചു.യിസ്ഹാക്കിന്
ഭാര്യയെ തിരഞ്ഞെടുക്കുന്ന ജോലി തന്റെ വിശ്വസത്ദാസനായ എല്യേസറിനെ ഏല്പിച്ചു. തന്റെ സഹോദരപുത്രനായ ലോത്ത് സോദോമിൽ നിന്ന് മരുമകളെ എടുപ്പാൻ മടിച്ചില്ല. എന്നാൽ ഭക്തനായ അബ്രഹാമിന് ചില വ്യവസ്ഥകൾ ഉണ്ടായിരുന്നു. അതനുസരിച്ച് എല്യേസറുമായി അബ്രഹാം ഉടമ്പടി ചെയ്തു.
"ചുറ്റും പാർക്കുന്ന കനാന്യരുടെ ഇടയിൽ നിന്ന് യിസ്ഹാക്കിന് ഭാര്യയെ എടുക്കാൻ പാടില്ല. സ്വന്ത ജനത്തിന്റെ മദ്ധ്യേ നിന്ന് ഒരു വധുനെ കണ്ടു പിടിക്കണം. യിസ്ഹാക്കിനെ അവിടേക്ക് മടക്കി കൊണ്ട്
പോകരുത് " ഇതായിരുന്നു ഉടമ്പടി.
ഒരിക്കൽ വിട്ടു പോന്നതും യഹോവയുടെ കല്പനയനുസരിച്ച് ഉപേക്ഷിച്ചതും ലോകപ്രകാരം എത്ര
ശ്രേഷ്ഠമെന്ന് തോന്നിയാലും വീണ്ടും സ്വീകരിപ്പാൻ ഇടവരരുത്.
യിസ്ഹാക്കിന് വധുനെ തെരഞ്ഞെടുത്തത് ഒരു വിശേഷ
രീതിയിലാണ്. ദാസനായ എല്യേസറിന്റെ ഓരോ പ്രവൃത്തിയിലും അബ്രഹാമിന്റെ ദൈവത്തിന്റെ നടത്തിപ്പ് കാണാം . തന്റെ ഏകജാതനായ പുത്രനെ യാഗം കഴിച്ചാലും മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർപ്പിക്കാൻ ദൈവം ശക്തനാണ് എന്ന വിശ്വാസം ഉണ്ടായിരുന്ന അബ്രഹാമിന് തന്റെ മകന് തക്കതായ ഒരു തുണയെ പ്രദാനം ചെയ്യാൻ കഴിയുമെന്ന് നിശ്ചയം ഉണ്ടായിരുന്നു. എല്യേസറിന് മുൻപായി തന്റെ ദൂതനെ അയച്ച് യിസ്ഹാക്കിന് ഒരു യുവതിയെ ഒരുക്കും എന്ന് വിശ്വാസിച്ചു. ആ വിശ്വാസത്തെ ദൈവം ആദരിച്ചു. അങ്ങനെ ദൈവ നടത്തിപ്പ് അനുസരിച്ച് പത്തു ഒട്ടകച്ചുമട് വിശേഷ വസ്തുക്കളും ആഭരണങ്ങളുമായി എല്യേസർ പുറപ്പെട്ടു. അവർ യാത്ര ചെയ്ത് നാഹോരിന്റെ പട്ടണത്തിലെ ഒരു കിണറ്റിനരുകിലെത്തി.
2. റിബേക്കയുടെ വിവാഹം.
സമയം സായാഹ്നം. ഹാരാനിലെ ഒരു കിണറ്റിനരികെ വെള്ളം നിറക്കുവാൻ കുടങ്ങളുമേന്തി അനേകം യുവതികൾ വന്നു. ആ യുവതികളിൽ നിന്ന് ഒരാളെ യജമാനന്റെ പുത്രന് വധുവായി തെരഞ്ഞെടുക്കുക എന്ന കേവല ദൗത്യമല്ല എല്യസറിനു ഉണ്ടായിരുന്നത്. പെൺകുട്ടിക്ക് സൗന്ദര്യവും, ആരോഗ്യവും, വിനയവും അപരിചിതനോട് ദയാപൂർവ്വം പെരുമാറാനുള്ള വിവേകവും
വേണം. എന്നാൽ ഇവിടെ അത് മാത്രമല്ല, അബ്രഹാമിന്റെ ദൈവമായ യഹോവ കാണിച്ചു കൊടുത്ത പെൺകുട്ടിയെ ആയിരുന്നു എല്യേസർ അന്വേഷിച്ചത്.
അനേകം യുവതികൾ കിണറ്റിനരികെ വന്നിരുന്നു എങ്കിലും റിബേക്കയോടാണ് വൃദ്ധനായ എല്യസറിന് താൽപ്പര്യം തോന്നിയത്. അവളോട് എല്യേസർ കുടിപ്പാൻ വെള്ളം ചോദിച്ചപ്പോൾ തനിക്ക് മാത്രമല്ല തന്റെ 10 ഒട്ടകങ്ങൾക്കും ആവശ്യം പോലെ വെള്ളം കോരികൊടുക്കാൻ അവൾ സന്നദ്ധയായി. അനേക ദിവസത്തേയ്ക്ക് ആവശ്യമുള്ള ഭക്ഷണപാനീയങ്ങൾ ഉള്ളിൽ സൂക്ഷിച്ചു വെക്കാൻ കഴിവുള്ള മൃഗമാണ് ഒട്ടകം.ഒരു ഒട്ടകം സാധാരണയായി ഒരു തവണ 115 ലിറ്റർ വെള്ളം അകത്താക്കും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത് . അപ്പോൾ 10 ഒട്ടകങ്ങൾക്ക് എത്രമാത്രം വെള്ളം കോരിക്കൊടുക്കണമെന്ന് ഊഹിക്കുക.ഇത് ഒരാൾക്ക് വളരെ
പ്രയാസമുള്ള കാര്യമാണ്. ആരോഗ്യ ദൃഢഗാത്രയും വിവേകിയും ആയ റിബേക്ക അപരിചിതരെ പരിചരിക്കുന്നതിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നതിന് മടിയില്ലാത്തവൾ ആയിരുന്നു. ഇത് വീക്ഷിച്ചു കൊണ്ട്
ഇരുന്ന എല്യസറിന് യഹോവയായ ദൈവം തന്റെ പ്രാർത്ഥന കേട്ടു എന്നും യിസ്ഹാക്കിന് ഭാര്യ ആയിരിക്കേണ്ട യുവതിയെ തന്റെ അടുക്കൽ കൊണ്ടു വന്നിരിക്കുന്നു എന്നും ബോദ്ധ്യമായി.
ഒട്ടകങ്ങൾ വെള്ളം കുടിച്ചു തീർന്നപ്പോൾ പ്രതിഫലമെന്നവണ്ണം
എല്യേസർ പൊൻമൂക്കുത്തിയും പൊൻ വളകളും റിബേക്കക്ക്സമ്മാനിച്ചു. അതിന് ശേഷം അവൾ ആരാണെന്ന് അന്വേഷിച്ച്
ബോദ്ധ്യപ്പെട്ടു. റിബേക്ക എല്യേസറിനെ വീട്ടിലേക്ക് ക്ഷണിച്ചതിന് ശേഷം ഓടിച്ചെന്ന് വിവരം മാതാവിനെയും സഹോദരനായ ലാബാനെയും അറിയിച്ചു. തുടർന്ന് എല്യേസറിനെ വീട്ടിൽ സ്വീകരിച്ചു. എല്യേസർ വന്ന കാര്യം അറിയിച്ചു. നീ ഈ പുരുഷനോട് കൂടെ പോകുന്നുവോ?എന്ന ചോദ്യത്തിന് "ഞാൻ പോകുന്നു എന്നവൾ മറുപടി പറഞ്ഞു. അവളുടെ ഭാവിവരനായ യിസ്ഹാക്കിനെ മനസാ വരിക്കുകയും ബന്ധുകളെയും സ്വഭവനത്തേയും നാടിനെയും വിട്ടിട്ട് അകലെ കനാൻ ദേശത്തേക്ക് പോകുവാൻ തീരുമാനിച്ചു. താമസിയാതെ എല്യേസറിനോട് കൂടെ യാത്ര ആകുകയും ചെയ്‌തു.
വെളിമ്പ്രദേശത്ത് ധ്യാനിപ്പാൻ പോയിരുന്ന പുരുഷനെ കണ്ടിട്ട്, ഒട്ടകത്തിന്റെ പുറത്ത് നിന്ന് താഴെ ഇറങ്ങിയ റിബേക്കയുടെ ലജ്ജാ ശീലം ശ്ലാഘനീയമാണ്. ആ പുരുഷൻ യിസ്ഹാക്കാണ് എന്ന് കേട്ടപ്പോൾ റിബേക്ക മൂടുപടം എടുത്ത് തന്നേ മൂടി തുടർന്ന് യിസ്ഹാക്ക് റിബേക്കയെ തന്റെ അമ്മയുടെ കൂടാരത്തിൽ കൂട്ടി കൊണ്ട് പോയ് വിവാഹം കഴിച്ചു.
3. റിബേക്കയുടെ കുടുംബ ജീവിതവും സന്താനലബ്ധിയും
യിസ്ഹാക്ക് റിബേക്കയെ വിവാഹം കഴിച്ച് 20 വർഷം പിന്നിട്ടിട്ടും അവരുടെ സന്തോഷം പൂർണ്ണമാകേണ്ടതിന് ഒരു സന്തതി ലഭിച്ചില്ല. എന്നാൽ റിബേക്ക സന്താനലബ്ധിക്കുവേണ്ടി സാറായെ പോലെ കുറുക്കു വഴികൾ ഒന്നും തേടിയില്ല. യിസ്ഹാക്ക് സന്തതി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിച്ച്
കൊണ്ടിരുന്നു. റബേക്കയും പ്രാർത്ഥനയിൽ പങ്ക് ചേർന്നു എന്നതിന് സംശയമില്ല. യഹോവയായ ദൈവം അവരുടെ പ്രാർത്ഥന കേട്ടു. റിബേക്ക ഗർഭം ധരിച്ചു. അവളുടെ ഗർഭപാത്രത്തിൽ രണ്ടു കുഞ്ഞുങ്ങളാനുണ്ടായിരുന്നത്. ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ കോപിച്ച് ആവലാതിപ്പെട്ടു. അവൾ യഹോവയോട് ഇങ്ങനെ ചോദിച്ചു. "ഇങ്ങനെയായാൽ ഞാൻ എന്തിന് ജീവിക്കുന്നു " അവളുടെ ചോദ്യത്തിന് യഹോവ നൽകിയ മറുപടി ഇപ്രകാരം ആയിരുന്നു. "രണ്ടു ജാതികൾ നിന്റെ ഗർഭത്തിൽ ഉണ്ട്, രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽ നിന്നു തന്നേ പിരിയും. ഒരു വംശം മറ്റേ വംശത്തിലും ശക്തിപെടും. മുത്തവൻ ഇളയവനെ സേവിക്കും. ദൈവത്തിന്റെ ഈ അരുളപ്പാട് റിബേക്കയിൽ ആകപ്പാടെ ഒരു വ്യത്യാസം ഉണ്ടാക്കി.
4. മക്കളോട് വേർതിരിവ് കാണിച്ച റിബേക്ക.
റിബേക്ക ഇരട്ടകുഞ്ഞുങ്ങളായ ഏശാവിനെയും യാക്കോബിനേയും
പ്രസവിച്ചു.റിബേക്കയാക്കോബിനെ ഏശാവിനെക്കാൾ കൂടുതലായി സ്നേഹിച്ചു.റിബേക്കക്ക് സ്‌നേഹ ഭാജനമായിരുന്ന യാക്കോബും യിസ്ഹാക്കിന് പ്രീയനായിരുന്ന ഏശാവും തമ്മിൽ ഗർഭത്തിൽ ആരംഭിച്ച ഛീദ്രം വൃദ്ധിച്ചുവന്നു.
യാക്കോബ് അമ്മയുടെ നിഴലിൽ കൂടാരത്തിൽ തന്നെ ജീവിച്ചു. അമ്മയുടെ ഹൃദയത്തിൽ അത്ര സ്ഥാനമൊന്നും ലഭിക്കാത്ത ഏശാവ് വനത്തിൽ സമയം ചെലവഴിച്ചു. അപ്പൻ തന്നെയാണ് സ്നേഹിക്കുന്നത് എന്ന ആശ്വാസം മാത്രമെ അവനുണ്ടായിരുന്നുള്ളു. എങ്ങനെയെങ്കിലും യാക്കോബിന് പിന്തുണനൽകുവാൻ അമ്മയായ റിബേക്ക തീരുമാനിച്ചു. ഏതു വിധേനയും യാക്കോബിന് സകല സ്ഥാനവും അനുഗ്രഹവും ലഭിക്കണം എന്നായിരുന്നു അവളുടെ ചിന്ത.
ഏശാവ് ഒരു പാത്രം പയറു പായസത്തിനായി ജേഷ്ഠ›വകാശം വിറ്റു.സഹോദരന്മാരുടെ മേലുള്ള നേതൃസ്ഥാനം, പിതാവിന്റെ അവകാശത്തിലുള്ള ഇരട്ടി പങ്ക് കുടുംബത്തിന്റെ നായകത്വo ഇവ എല്ലാം പണയം വയ്പിച്ചിട്ടാണ് ഉപായിയായ യാക്കോബ് വിശന്ന് വന്ന ജേഷ്ഠന് ഭക്ഷണം നൽകിയത്. എന്നാൽ രുചികരമായ വേട്ടഇറച്ചിക്ക് പകരം അനുഗ്രഹം നൽകുവാൻ ആഗ്രഹിക്കുന്ന ഒരു പിതാവിനെ നാം യിസ്ഹാക്കിൽ കാണുന്നു.കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്ന യിസ്ഹാക്ക് ഏശാവിന് നിർദ്ദേശങ്ങൾ നൽകിയപ്പോൾ കേൾക്കാവുന്ന ദൂരത്തിൽ റിബേക്ക ഉണ്ടായിരുന്ന വിവരം അറിഞ്ഞിരുന്നില്ല. യാതൊരു കാര്യത്തിലും ദൃഢ നിശ്ചയം ചെയ്‌യുന്ന റിബേക്ക ഇവിടെയും വളരെ പെട്ടെന്ന് പ്രവർത്തിച്ചു.
പിതാവിന്റെ അനുഗ്രഹങ്ങൾ മുഴുവൻ കായ്ക്കലാക്കുവാൻ ഉപായിയായ യാക്കോബ് വെമ്പൽ കൊണ്ടു.അതിന് അമ്മ ഒത്താശ ചെയ്തു. വേട്ട ഇറച്ചിക്ക് പകരം ആട്ടിറച്ചി പാകം ചെയ്തു കൊടുത്തു. അപ്പനെ കബളിപ്പിക്കുന്നതിൽ യാക്കോബിന് വിഷമം തോന്നി ഇല്ലെക്കിലും അപ്പൻ വാസ്തവം മനസ്സിലാക്കി അനുഗ്രഹത്തിന് പകരം ശപിക്കുമോ എന്ന ഭയം യാക്കോബിനെ ബാധിച്ചു. "നിന്റെ ശാപം എന്റെ മേൽ വരട്ടെ "എന്ന് പറഞ്ഞ് യാക്കോബിനെ റബേക്ക ധൈര്യപ്പെടുത്തി. അങ്ങനെ വൃദ്ധനായ ഭർത്താവിനേയും മുത്ത പുത്രനായ ഏശാവിനെയും വഞ്ചിക്കുന്ന റിബേക്കയെയാണ് ഇവിടെ കാണുന്നത്.
രുചികരമായ ഭക്ഷണം വളരെ പെട്ടെന്ന് തയ്യാറാക്കി കൊടുക്കുക മാത്രമല്ല റിബേക്ക യാക്കോബിന് നിർദ്ദേശങ്ങളും നൽകി. ഏശാവിന്റെ ശരീരം രോമനിബിഡം
ആയിരുന്നു. കാഴ്ച ഇല്ലാത്ത പിതാവിന്റെ അടുക്കൽ ചെല്ലുന്ന മകനെ സ്പർശിച്ചാൽ കാര്യം കുഴപ്പത്തിലാകുമല്ലോ എന്ന്ചിന്തിച്ചു.
അതിനുള്ള പോംവഴി റിബേക്ക തന്നെ ക്രമീകരിച്ചു. ഏശാവിന്റെ ഗന്ധമുള്ള ഉടുപ്പ് യാക്കോബിനെ ധരിപ്പിക്കുകയും കോലാട്ടിൻ കുട്ടിയുടെ തോൽകൊണ്ട് അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിയുകയും ചെയ്‌തു. ധൈര്യപൂർവ്വo യാക്കോബിനെ പിതാവിന്റെ അടുക്കൽ പറഞ്ഞയച്ചു. വനത്തിൽ വേട്ടയാടാൻ പോയ ഏശാവ് വേട്ട ഇറച്ചി പാചകം ചെയ്തു കൊണ്ട് വരാൻ സമയം പിടിക്കും. എന്നാൽ ഇത്ര പെട്ടെന്ന് ഇറച്ചിയുമായി മകൻ അടുത്തു വന്നപ്പോൾ പിതാവ് ആശ്ചര്യപ്പെട്ടു. അതിന് യാക്കോബിന്റെ മറുപടി,"നിന്റെ ദൈവമായ യഹോവ എന്റെ നേർക്ക് വരുത്തി തന്നു എന്ന് ആയിരുന്നു. ഇത് ദൈവത്തിന് എതിരെയും വ്യാജം പറയുക ആയിരുന്നു.
യാക്കോബിന്റെ വാക്കുകളിൽ പുർണ്ണ വിശ്വാസം യിസ്ഹാക്കിന് ഉണ്ടായില്ല.""നീ എന്റെ മകനായ ഏശവ് തന്നെയോ അല്ലയോ" എന്ന്
അടുക്കൽ വിളിച്ച് തപ്പിനോക്കുന്നു.
ശബ്ദം യാക്കോബിന്റെതും ഗന്ധം ഏശാവിന്റെതും അതെ രോമം നിറഞ്ഞ കൈകളും എന്ന് പറഞ്ഞു കൊണ്ട് യിഹാക്ക് തിന്ന് തൃപ്തനായി സകല അനുഗ്രഹങ്ങളും അവന് നൽകി. തന്ത്രശാലിയായ റിബേക്ക തന്നാൻ
ആവിഷ്ക്കരിച്ച തന്ത്രം സഫലം ആയി എന്ന് അഭിമാനിച്ചു. ജേഷ്ഠ
അവകാശവും പിതാവിന്റെ അനുഗ്രഹങ്ങളും പ്രീയ പുത്രന് ലഭിച്ചതിൽ കൃതാർത്ഥയായി. വിവരം അറിഞ്ഞ ഏശാവ് യാക്കോബിനെ വകവരുത്താൻ തീരുമാനിച്ചു. ഇത് മനസ്സിലാക്കിയ റിബേക്ക സ്വന്തം ഭർത്താവിനെയും മകനെയും വഞ്ചിച്ചതിന്റെ തിക്ത
ഫലം അറിഞ്ഞു. പ്രാണ
രക്ഷാർത്ഥം യാക്കോബിനെ തന്റെ സഹോദര ഭാവനത്തിലേക്ക് അയച്ചു.
ഒടുക്കം പ്രീയ മകൻ യാക്കോബ് റബേക്കാക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. ഇനി ഒരിക്കലും ഭൂമുഖത്ത് വച്ച് കണ്ടുമുട്ടാൻ ആകാത്ത വിധം വേർപിരിഞ്ഞു. അവിശ്വസ്തയായ ഭാര്യയും ഒരു മകന്റെ മാത്രം പക്ഷം ചേർന്ന് മാതാവുമായി യിസ്ഹാക്കിനോടും ഏശാവീനോടും കൂടെ അവസാന കാലം കഴിക്കേണ്ടി വന്ന റിബേക്കയുടെ അവസ്ഥ ശോചനീയം ആയിരുന്നു. ചുരുക്കത്തിൽ ഏറ്റവും സന്തോഷം
ആയി ആരംഭിച്ച കുടുംബം ജീവിതത്തിലെ ആനന്ദവും സമാധാനവും റിബേക്ക തല്ലി കെടുത്തി. ഈ റിബേക്കയുടെ ജീവിതം സ്ത്രീകൾക്ക് എന്നും ഒരു പാഠമാണ്.


ഒരു കമന്റ്
Casino in Las Vegas (Las Vegas Strip), NV (Nevada), USA. View 안양 출장샵 map, reviews and 경상북도 출장샵 find information for Hotel 사천 출장마사지 Wynn casino 군포 출장샵 and 김해 출장샵 racetrack in Las Vegas, NV.