-->

നീതിമാനായ ഹാബേലും കൊലപാതകനായ കയിനും

               പഴയ നിയമത്തിലും  പുതിയ നിയമത്തിലും ധാരാളമായി ഉപയോഗിച്ചിരിക്കുന്ന രണ്ടു പദങ്ങളാണ് 'നീതി' 'നീതീകരണം,'' എന്നിവ.'സെദക്ക് 'എന്ന എബ്രായ പദത്തിന്റെ വിവിധ ഭേദങ്ങളാണ് ഇങ്ങനെ തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്.ഇതിന്റെ മൂലാർത്ഥം "ഋജുവായ" 'നേരെയുള്ള യോഗ്യമായ" എന്നൊക്കെയാണ്. അതായത് ഏതെങ്കിലും ഒരു മാനദണ്ഡമനുസരിച്ചുള്ളത്. ഒരുവൻ നീതിമാനായിരിക്കുന്നത്, ദൈവഹിതം അനുസരിച്ച് പ്രവർത്തിക്കുമ്പോഴാണ്. ദൈവഹിതമാണ് ഇവിടത്തെ മാനദണ്ഡം. യെഹസ്ക്കേൽ 13:5-9വരെ 'നീതിയും ന്യായവും പ്രവർത്തിക്കുക'എന്നിവയുടെ പ്രായോഗിക വശങ്ങളെ സമ്പന്ധിച്ച് പറയുന്നു. അത് ഇങ്ങനെ സംഗ്രഹിക്കാം. "എന്റെ ചട്ടങ്ങളെ അനുസരിക്കുകയും എന്റെ ന്യായങ്ങളെ പ്രമാണിക്കയും ചെയ്തു കൊണ്ട് നേരോടെ നടക്കുന്നവൻ നീതിമാൻ ആകുന്നു"ദൈവം നീതിഉള്ളവൻ ആയതു കൊണ്ട് അവന്റെ ജനവും നീതി ഉള്ളവരായിരിക്കേണം എന്ന് വേദപുസ്തകത്തിൽ ആവർത്തിച്ച് പറഞ്ഞിരിക്കുന്നു. ഈ അർത്ഥത്തിലാണ് വേദപുസ്തകത്തിലെ ആദ്യത്തെ  നീതിമാനായി ഹാബേലിനെ വിളിച്ചിരിക്കുന്നത്. "വിശ്വാസത്താൽ ഹാബേൽ ദൈവത്തിന് കയിന്റെതീലുംഉത്തമമായ യാഗം കഴിച്ചു. അതിനാൽ അവന് നീതിമാൻ എന്ന സാക്ഷ്യം കല്പിച്ചു. (എബ്രായർ 11:4a) "ഹാബേലിന്റെ പ്രവൃത്തി നീതിഉള്ളതായിരുന്നു. "(1യോഹന്നാൻ 3: 12b) 

          കൊലപാതകം എന്നത് ഒരാൾക്ക് തന്റെ ജീവിതത്തിൽ മറ്റൊരാളോടുള്ള ബന്ധത്തിന്റെ ഏറ്റവും താഴ്ന്ന നിലയിലാണ്. സാത്താൻ തന്നെ സ്വയം നിലനിൽക്കുന്ന നിലവാരമാണിത്. പിശാച് അവന്റെ വീഴ്ത്തപ്പെട്ട ജീവിതാവസ്ഥ കൊണ്ടു തന്നെ ആദി മുതൽ കൊലപാതകൻ ആയിരുന്നു (യോഹന്നാൻ 8:44). ദൈവം തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ച് ജീവശ്വാസം ഊതി ജീവനുള്ള ദേഹിയായി തീർന്ന മനുlഷ്യന്റെ ജീവൻ എടുക്കാൻ മനുഷ്യന് അവകാശമില്ല. പഴനിയമത്തിൽ പത്തു കല്പനകൾ മോശ മുഖാന്തിരം ദൈവം നൽകിയപ്പോൾ, ആറാമത്തെ കല്പന "കൊല ചെയ്യരുത് എന്നായിരുന്നു ".(പുറ. 20:13, ആവ. 5:17)കരുതി കൂട്ടി കൊലപാതകം ചെയ്യുന്നവർക്ക് ശിക്ഷയും ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഈ കല്പനകളും നിയമങ്ങളും നല്കുന്നതിന് മുൻപ് തന്നെ കയിൻ ഒന്നാമത്തെ കൊലപാതകനായി തീർന്നു. (ഉല്പത്തി 4:8)(ഉല്പത്തി4-)0അദ്ധ്യായത്തിലും മേല്പറഞ്ഞ ആദ്യ നീതിമാനെ കുറിച്ചും രേഖപ്പെടുത്തി ഇരിക്കുന്നത്. ഈ ലക്കത്തിൽ അതിന്റെ വിശധാംശങ്ങൾ പരിശോധിക്കാം. 


1. സഹോദരന്മാരായ ഹാബേലും കയിനും. 

                           ആദ്യ മാതാപിതാക്കന്മാരെ ദൈവം അനുഗ്രഹിച്ച് നിങ്ങൾ സന്താന പുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവ ജാതിയിന്മേലും സകല ഭൂചര ജന്തുവിൻമേലും വാഴുവിൻ (ഉല്പത്തി 1:28)എന്നു പറഞ്ഞു. അതനുസരിച്ച് ഭൂമിയെന്ന ഗ്രഹത്തിലെ ആദ്യ മനുഷ്യ ശിശുവിന് ഹൗവ്വ ജന്മം നൽകി. ഇതവൾക്കു ഒരു പുതിയ അനുഭവം ആയിരുന്നു. അവളെ സഹായിക്കാൻ ഇന്നത്തെ പോലെ ഡോക്ടർമാരോ നഴ്സുമാരോ ഉണ്ടായിരുന്നില്ല.    

             തന്റെ ഒന്നാമത്തെ പ്രസവത്തിൽ ദൈവം തന്നോട് കൂടെ ഇരുന്നതിന് ഹൗവ്വ ദൈവത്തെ സ്തുതിക്കുന്നു. അവൾ തന്റെ ആദ്യമകന് കയിൻ എന്ന് പേരിട്ടു. 'നേടുക'എന്ന എബ്രായ എന്ന വാക്കിന്റെ അർത്ഥം പോലെയാണ് കയിൻ എന്ന പദം ഉപയോഗിചിരിക്കുന്നത്. ഹൗവ്വായുടെ രണ്ടാമത്തെ പ്രസവത്തിൽ ഹാബേലിന് ജന്മം നൽകി. ഹാബേൽ എന്ന പദതിന് 'ശ്വാസം'എന്നാണ് അർത്ഥം. സഭാപ്രസംഗിയുടെ പുസ്തകത്തിൽ മായ, സകലതും മായ എന്ന അർത്ഥത്തിൽ ഇതു 38 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട് കയിൻ എന്ന പേര് നമ്മെ ഓർപ്പിക്കുന്നത് 'ജീവൻ ദൈവത്തിൽ നിന്ന് വരുന്നു' എന്നും 'ഹാബേൽ 'എന്നപേര് ജീവിതം ഹൃസ്വമാണെന്നുമാണ്. അങ്ങനെ 

കയിനും ഹാബേലും ഭൂമിയിലെ ആദ്യ സഹോദരന്മാർ ആയി. 

                  മക്കൾ വളർന്നപ്പോൾ ആദം അവരെ വയലിൽ വേല ചെയ്‌യുവാൻ ആക്കി. വേലചെയ്യുക എന്നത് ദൈവ സൃഷ്ടിയുടെ കൽപ്പനായുടെ ഭാഗം 

ആയിരുന്നു, (ഉല്പത്തി 1:26മുതൽ ) എന്ന് ആദം അവരെ പഠിപ്പിച്ചു കാണും. വേല പാപം മുഖാന്തരം ഉണ്ടായ ദൈവത്തിന്റെ ശിക്ഷ അല്ല.ആദാമും ഹൗവ്വായും സാത്താന്റെ പ്രലോഭനത്തിൽ വീഴുന്നത്തിനു മുൻപും തോട്ടത്തിൽ വേല ചെയ്വാൻ അവരെ ചുമതലപ്പെടുത്തിയിരുന്നു. കാലാന്തരത്തിൽ ഓരൊരുത്തർക്കും ഓരോ താല്പര്യം ആണെന്ന് മനസ്സിലാക്കി. കയിൻ കൃഷിക്കാരനും ഹാബേൽ ആട്ടിടയനും ആയി. വേദപുസ്തകത്തിലെ അനേകം ആട്ടിടയന്മാരിൽ ഹാബേൽ ഒന്നാമനായി. 


2. ഹാബേലിന്റെയും കയിനിന്റെയും,ആരാധനയും ദൈവപ്രസാദയും.




             പാപം മനുഷ്യന്റെ ജീതത്തിലും നിലത്തിലും അതിന്റെ 

ശാപം വരുത്തുന്നതിന് മുൻപ് തന്നെ തോട്ടത്തിൽ ആദാമും ഹൗവ്വയും ദൈവത്തെ ആരാധിക്കാൻ പഠിച്ചിരുന്നു. തുടർന്ന് അവർ തങ്ങളുടെ മക്കളെയും ദൈവത്തെ കുറിച്ചും ദൈവത്തെ ആരാധിക്കുന്നതിന്റെ പ്രാധാന്യത്തെകുറിച്ചും പഠിപ്പിച്ചിരുന്നു എന്നതിന് സന്ദേഹമില്ല. വേലക്കാർ ആരാധകരാകണം അല്ലെങ്കിൽ വിഗ്രഹാരാധികൾ ആയിത്തീരും. 

ദാതാവിനെയല്ല ദാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദൈവമാണ് വേല 

ചെയ്‌യുന്നതിനുള്ള ശക്തിയും ധനവും നൽകുന്നതെന്ന് മറന്നുപോകും. 

            ദൈവം മൃഗത്തിന്റെ തോൽ കൊണ്ട് വസ്ത്രം ഉണ്ടാക്കി ആദാമിനെയും ഹൗവ്വയേയും ഉടുപ്പിച്ചപ്പോൾ (ഉല്പത്തി 3:21)ഒരു പക്ഷേ രക്തം ചൊരിയുന്നതിനെ കുറിച്ചും യാഗത്തെ കുറിച്ചും പഠിപ്പിച്ചു കാണും. ഇത് അവർ മക്കളിലേക്കും പകർന്നിരിക്കും. സത്യ ആരാധന ദൈവം തന്നെ നമ്മെ പഠിപ്പിക്കേണ്ട ഒന്നാണ്. തന്നെ സമീപിക്കുന്നതിനെ കുറിച്ചും അവനു മാത്രമേ ചട്ടങ്ങൾ നിരത്താൻ കഴിയുകയുള്ളൂ. ഹാബേലിന്റെയും കയിന്റെയും വഴിപാടിനെകുറിച്ച് ഉല്പത്തി 4:3, 4 വാക്യങ്ങൾളിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. "കുറേകാലം കഴിഞ്ഞു കയിൻ നിലത്തെ അനുഭവത്തിൽ നിന്ന് യഹോവക്ക് ഒരു വഴിപാട് കൊണ്ട് വന്നു. ഹാബേലും ആട്ടിൻ കൂട്ടത്തിലെ കടിഞ്ഞുലുകളിൽ നിന്ന് അവയുടെ മേദസിൽ നിന്നുതന്നെ ഒരു വഴിപാട് കൊണ്ട് വന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. കയിനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. എന്ത് കൊണ്ട് ഹാബേലിന്റെ വഴിപാടിൽ പ്രസാദിച്ചു? എന്തു കൊണ്ട് കയിനിന്റെ വഴിപാടിൽ പ്രസാദിച്ചില്ല. 

           "ദൈവം ഹാബേലിലും അവന്റെ യാഗത്തിലും പ്രസാദിച്ചു 

എന്നത് ആകാശത്തു നിന്ന് തീ ഇറങ്ങി മൃഗത്തെ ദഹിപ്പിച്ചു കാണും. (ലേവ്യാ 9:24, 1രാജാ 18:38, 1ദിനവൃർത്ത 28:6) എന്നാൽ കയിന്റെ യാഗത്തിൽ തീ ഇറങ്ങി ദഹിപ്പിച്ചില്ല. ഹാബേൽ ജീവനുള്ള ഒരാട്ടിൻ കുട്ടിയെ യാഗം കഴിച്ചത് കൊണ്ടാണ് ദൈവം പ്രസാദിച്ചത് എന്നും, എന്നാൽ കയിൻ സ്വപ്രയത്‌നത്താൽ നിലത്തെ അനു ഭവമായ കൃഷിയിൽ നിന്നും ലഭിച്ച ധാന്യങ്ങൾ യാഗം കഴിച്ചത് കൊണ്ട് ദൈവം പ്രസാദിക്കാത്തത് എന്നുമാണ് ഒരു വാദം അതിന് കാരണമായി പറയുന്നത് ഹാബേലിന്റെത് ജീ വനുള്ള മൃഗത്തിന്റെ രക്തത്തോടു കൂടിയ യാഗവും കയിനുള്ളത് ജീവനില്ലാത്ത, രക്തരഹിതമായ ധാന്യയാഗവും എന്നാണ്. 

             എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം "കയിനിലും അവന്റെ യാഗത്തിലും പ്രസാദിച്ചില്ല "എന്നാണ്. അവന്റെ ബലിയെ അല്ല അവനെ തന്നെ

ആണ് നിരസിച്ചത്. അവന്റെ ഹൃദയം ശുദ്ധമല്ലാതിരുന്നതിനാൽ ദൈവവുമായി അകന്നതായിരുന്നു. "വിശ്വാസത്താൽ ഹാബേൽ കയിനിന്റെതിലും ഉത്തമമായ യാഗം കഴിച്ചു. "(എബ്രായർ 11:4) അതിനർത്ഥം തനിക്ക് ദൈവത്തിൽ വിശ്വാസം ഉണ്ടായിരുന്നു എന്നും ദൈവവുമായി നിരന്നിരുന്നു എന്നുമാണ്. മാത്രമല്ല പിന്നീടുള്ള വർഷങ്ങളിൽ ധാന്യങ്ങളും ഫലങ്ങളും അർപ്പിക്കുന്നതിനെ മോശൈക നിയമം അനുശാസിച്ചിരുന്നു. (ലേവ്യ 2, ആവർത്തനം 26:1-11) അതിനാൽ ആദി മുതൽ ഇത്തരം യാഗങ്ങൾ സ്വികാര്യം അല്ലായിരുന്നു എന്ന് വേണം വിചാരിക്കാൻ. കയിൻ മൃഗയാഗം കഴിച്ചിരുന്നു എങ്കിൽ പോലും അത് ദൈവത്തിന് സ്വികാര്യം ആകുമായിരുന്നില്ല. കാരണം അവന്റെ ഹൃദയം ശെരിയല്ലായിരുന്നു. സഹോദരനോടുള്ള അസൂയ വിദ്വേഷം, പക മുതലായവ അവന്റെ മനസിലുണ്ടായിരുന്നു. ഹാബേൽ ഏറ്റവും നല്ലത് ഏറ്റവും നല്ല മനസ്സോടെ സമർപ്പിച്ചു കയിനിന്റെ മനോഭാവം അതല്ലായിരുന്നു. ഹൃദയങ്ങൾ സമർപ്പിക്കാതെ ഉള്ള യാഗങ്ങൾ എത്ര വില ഉള്ളതായാലും ആരാധകനെ ദൈവസന്നിധിയിൽ അംഗീകരിക്കുന്നില്ല.(സങ്കി. 51:16, 17)ചുരുക്കത്തിൽ കയിനിന്റെ യാഗവസ്തുവല്ല അവന്റെ മനസ്സാണ് ശുദ്ധമല്ലാതിരുന്നത്. അതു കൊണ്ടാണ് ദൈവം പ്രസാദികാത്തിരുന്നത്. 


3. കൊലപാതകനായ കയിൻ 




          ദൈവം തൻ്റെ യാഗത്തിൽ പ്രസാദിക്കാതിരുന്നാൽ കയിൻ വളരെ കോപാകുലനായി. ദൈവം കയിനോട്‌ സംസാരിച്ച് അവനെ വിശ്വാസത്തിന്റെ പാതയിൽ തിരികെ കൊണ്ട് വരുവാൻ ശ്രമിച്ചു. പക്ഷേ അവൻ എതിർത്തു. അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നായി ക്കാവുന്ന ശക്തമായ ഒരു വികാരമാണ് കോപം. ഹൃദയത്തിൽ കോപം വച്ചു 

കൊണ്ടിരിക്കുന്നത് കൊലപാതകം ചെയ്യുന്നതിന് തുല്യമാണ് എന്ന് യേശു പഠിപ്പിച്ചു (മത്തായി 5:21-26) കയിൻ ദൈവത്തിന്റെ കൃപയോട് കൂടിയ മുന്നറിയിപ്പ് ചെവികൊണ്ടിരുന്നെങ്കിൽ ഒരിക്കലും അവൻ ഒരു കൊലപാതകൻ ആകുകഇല്ലായിരുന്നു.  

        

                                                    കയിൻ സഹോദരനെ കൊല ചെയ്‌യുന്നതിന് മുൻപ് 

പല വട്ടം മനസ്സിൽ സഹോദരനെ കൊന്നു കാണും. സഹോദരന്റെ ദൈവവും ആയുള്ള ബന്ധത്തിൽ അവൻ അസൂയാലുവായിരുന്നു. (1യോഹ 3:12) എന്നിട്ടും ദൈവവുമായി നിരക്കാൻ അവൻ വൈമനസ്യം കാട്ടി. തുടർന്ന് ഹാബേലിനെ സ്നേഹത്തോടെ കയിൻ വയലിലേക്ക് കൂട്ടികൊണ്ടു പോയി. അവിടെ വെച്ച് അവനെ കൊന്നു. അങ്ങനെ ഹാബേൽ ആദ്യ രക്തസാക്ഷിയായി. തുടർന്ന് കയിൻ ദൈവത്തോട് കള്ളം പറഞ്ഞു ദുഷ്പ്രവർത്തനം ഒളിക്കാൻ ശ്രമിച്ചു. കാരണം പെട്ടെന്നുള്ള വികാരം മൂലം ഉണ്ടായ കൊലപാതകമായിരുന്നില്ല അത്. നേരത്തെ ആലോചിച്ച് തീരുമാനിച്ചതായിരുന്നു. കയിൻ സ്വരക്ഷക്കായിട്ട് ഒരു അപരിചിതനെ കൊന്നതല്ല. അസൂയകൊണ്ടും, വിദ്വേഷം കൊണ്ടും സ്വന്തം സഹോദരനെ ആണ് കൊന്നത്. കയിൻ ഇത് ദൈവത്തെ ആരാധിച്ചതിന് ശേഷവും പലവട്ടമുള്ള ദൈവത്തിന്റെ മുന്നറിയിപ്പിന് ശേഷവുമായിരുന്നു. ഒടുവിലായി ഈ ഭീകാരകൃത്യം ചെയ്തു കഴിഞ്ഞ് വളരെ ലാഘവത്തോടെ ആണ് കയിൻ ഇത് അഭിമുഖീകരിച്ചത്. കള്ളം പറഞ്ഞ തടി തപ്പാൻ നോക്കുകയും ചെയ്തു. 

        

       "നിന്റെ സഹോദരൻ എവിടെ? എന്ന് ചോദിച്ചു കൊണ്ട് ദൈവം കയിനോട് ഇടപെടുന്നതും ഉല്പത്തി 3 ൽ ആദാമിനോടും ഹൗവ്വയോടും ദൈവം ഇടപെടുന്നതും തമ്മിൽ വ്യക്തമായ സാമ്യം ഉണ്ട്. രണ്ടു സന്ദർഭങ്ങളിലും ചോദ്യം ചെയ്തത് ഉത്തരം കിട്ടാനല്ല. ദൈവത്തിന് സകലതും അറിയം സത്യം പറഞ്ഞു കുറ്റം ഏറ്റു പറയാനുള്ള സന്ദർഭം ഒരുക്കുക ആയിരുന്നു. രണ്ടിടത്തും പാപികൾ രക്ഷപ്പെടാനാണ് നോക്കിയത്. എന്നാൽ രണ്ടു പ്രാവശ്യവും ദൈവം അവരുടെ പാപം വെളിച്ചത്ത് കൊണ്ട് വന്നു. അവർക്ക് കുറ്റം ഏറ്റ് പറയേണ്ടി വന്നു. ദൈവത്തിന്റെ ശബ്ദം കേട്ടപ്പോൾ ആദാമും ഹൗവ്വായും ഓടി ഒളിച്ചു എങ്കിലുംഹാബേലിന്റെ ശബ്ദം കേട്ട ദൈവത്തിന്റെമുന്നിൽ നിന്ന് കയിന് ഓടി ഒളിക്കാൻ കഴിഞ്ഞില്ല. ആദാമിനെയും ഹൗവ്വയെയും തോട്ടത്തിൽ നിന്ന് പുറത്താക്കിയെങ്കിൽ കയിൻ തള്ളപ്പെട്ട നാടോടിയായി തീരേണ്ടി വന്നു. 


4. കയിന്റെ പിൽക്കാല ജീവിതം 




              ദൈവം പാമ്പിനെയും (ഉല്പത്തി 3:14)നിലത്തെയും 

(ഉല്പത്തി 3:17) ശപിച്ചു എങ്കിലും ആദാമിനെയും ഹൗവ്വയെയും ശപിച്ചില്ല. എന്നാൽ അവരുടെ മകനെ ദൈവം ശപിച്ചുക തന്നെചെയ്തു. "ഇപ്പോൾ നിന്റെ അനുജന്റെ രക്‌തം നിന്റെ കയ്യിൽ നിന്ന് ഏറ്റുകൊൾവാൻ വായ് തുറന്ന ദേശം വിട്ട് നീ ശാപഗ്രസ്തനായി പോകേണം. നീ കൃഷി ചെയുമ്പോൾ നിലം ഇനിമേൽ തന്റെ വീര്യം നിനക്ക് തരികയില്ല. നീ ഭൂമിയിൽ ഉഴലുന്നവൻ ആകും"4:11, 12."കയിന് അധ്വാനത്തിൽ നിന്ന് ഫലം അനുഭവിക്കാൻ കഴിയാത്തതിനാൽ അവന് ഒരു കൃഷിക്കാരനായി തുടരാൻ കഴിഞ്ഞില്ല. അലഞ്ഞു തിരിഞ്ഞു നടന്നു ജീവിതമാർഗ്ഗം ഉണ്ടാക്കാനെ അവന് കഴിഞ്ഞുള്ളു. 

         കയിൻ തന്റെ പാപത്തെ കുറിച്ച് അനുതപിച്ചില്ല. പശ്ചാത്താപവും ഖേദവും മാത്രമാണ് അവന്റെ വാക്കുകൾ സൂചിപ്പിച്ചത്. (4:13-14) വരാൻ 

പോകുന്ന ശിക്ഷയെ മാത്രം അവൻ ഭയപ്പെട്ടു. ഓടി നടന്നാൽ അപകടത്തിലാകും. ഒരു സ്ഥലത്തു തന്നെ പാർത്താൽ പട്ടിണി കിടക്കേണ്ടി

വരും. ദൈവവും ഭൂമിയും അവനെതിരായി. ആളുകളും തനിക്കെതീരാകുകയും താൻ കണ്ടു മുട്ടുന്നവർ ഹാബേലിന്റെ രക്തത്തിനു പകരം ചോദിക്കും എന്ന് ഭയക്കുകയും ചെയ്തു. 

                                            ദൈവം വിചിത്രമായ ഒന്ന്ചെയ്തു. കയിന് ഒരടയാളം നൽകി അത് എന്തായിരുന്നു എന്നറിയില്ല. അത് അവനെ കൊല്ലാൻ നോക്കിയവരിൽ നിന്ന് അവനെ കാക്കുന്നതിന് വേണ്ടിയായിരുന്നു. അത് അവന് പ്രയോജനമായി. ദൈവത്തിന്റെ ഭാഗത്തു നിന്നുള്ള കരുണയുടെ പ്രവർത്തനമായിരുന്നു അത്. ദൈവം തന്റെ കരുണയിൽ നാം അർഹിക്കാത്തത് നമുക്ക് തരുന്നു. അതാണ് ദൈവ സ്വഭാവം. 


        ദൈവം വാക്ക് പാലിച്ചു. ചുറ്റിനടന്ന കയിനെ സംരക്ഷിച്ചു.ഒരിക്കൽ തനിക്കു പാർക്കാൻ പറ്റിയ ഒരു സ്ഥലം അവൻ കണ്ടെത്തി. അവിടെ ഒരു പട്ടണം പണിയാൻ തീരുമാനിച്ചു. തുടർന്ന് അവൻ വിവാഹിതനായി. ഭാര്യയെ എവിടെന്ന് കണ്ടെത്തി എന്നറിയില്ല. അവൾ ഒരു മകനെ പ്രസവിച്ചു. അവന് ഹാനോക്ക് എന്ന് പേരിട്ടു. എബ്രായ ഭാഷയിൽ ഈ പദത്തിന് 'വിശുദ്ധികരിച്ചത് 'എന്നർത്ഥം. അവൻ പണിത പട്ടണത്തിന് മകന്റെ പേര് നൽകി. കാലാന്തരത്തിൽ കയിൻ മരിച്ചു. പിന്നെ ശേഷമാണ് ന്യായവിധി എബ്രായർ 9:27. അവന്റെ സംസ്കാരം പ്രളയത്തിൽ നശിച്ചു പോയി. അവന്റെ ജീവിതത്തിന്റെ ഓർമ്മകുറിപ്പ്, ആരാധിക്കുന്നു എന്ന് ഭാവിക്കുന്ന, പാപവുമായി കളിക്കുന്ന എല്ലാവർക്കുമുള്ള താക്കിതായി അവശേഷിക്കുന്നു

യൂദ എഴുതിയ ലേഖനം 11-)o വാക്യത്തിലെ കയിനിന്റെ വഴി ജീവനിലെക്കുള്ള ഇടുങ്ങിയ പാതയല്ല എന്ന് ഓർമ്മിപ്പിക്കുന്നു. 

             

              ----------------